• HOME
  • »
  • NEWS
  • »
  • money
  • »
  • KSFEയുമായി ഇടപാടുണ്ടോ? 60000 രൂപ വരെ ലഭിക്കാം; 10 ദിവസത്തിനുള്ളിൽ അപേക്ഷിക്കൂ

KSFEയുമായി ഇടപാടുണ്ടോ? 60000 രൂപ വരെ ലഭിക്കാം; 10 ദിവസത്തിനുള്ളിൽ അപേക്ഷിക്കൂ

മാർച്ച് മാസത്തിൽ സേവനനികുതി തിരികെ നൽകുന്നതിനുള്ള അവസരം നൽകിയെങ്കിലും 15 ശതമാനം പേർ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തിയത്

ksfe

ksfe

  • Last Updated :
  • Share this:
    തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ഈടാക്കിയ സേവന നികുതി തിരികെ ലഭിക്കാൻ ഇടപാടുകാർക്ക് അവസരം. ഇതിനായി ജൂൺ 30നകം അപേക്ഷിക്കണം. 600 രൂപ മുതൽ 60000 രൂപ വരെ ഇത്തരത്തിൽ ഇടപാടുകാർക്ക് തിരിച്ചു ലഭിക്കാനാണ് അവസരമൊരുങ്ങുന്നത്. 2012 ജൂലൈ മുതൽ 2015 ജൂൺ ഒന്ന് വരെയുള്ള കാലയളവിൽ 11 ലക്ഷം ഇടപാടുകാരിൽനിന്ന് ഇടാക്കിയ സേവനനികുതിയാണ് തിരിച്ചുനൽകുന്നത്. 158 കോടി രൂപയാണ് ഈ സമയത്ത് സേവനനികുതിയായി ഈടാക്കിയത്. മാർച്ച് മാസത്തിൽ സേവനനികുതി തിരികെ നൽകുന്നതിനുള്ള അവസരം നൽകിയെങ്കിലും 15 ശതമാനം പേർ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തിയത്.

    KSFE ചിട്ടിയുടെ സേവനനികുതി എന്ത്?

    ചിട്ടി ഫോർമാൻ കമ്മീഷന്‍റെ 12 ശതമാനം തുകയാണ് ചിട്ടി പിടിക്കുമ്പോൾ ഉപഭോക്താവിൽനിന്ന് സേവനനികുതിയായി ഈടാക്കിയത്. ചിട്ടിത്തുകയുടെ അഞ്ച് ശതമാനമാണ് ഫോർമാൻ കമ്മീഷൻ. ഒരുലക്ഷം രൂപയുടെ ചിട്ടിയിൽ ചേരുന്നവരിൽനിന്ന് അത് പിടിക്കുമ്പോൾ 600 രൂപ സേവനനികുതിയായി ഈടാക്കി. ഒരുകോടിയുടെ ചിട്ടിക്ക് സേവനനനികുതി 60000 രൂപയാണ്. ബജറ്റ് നിർദ്ദേശപ്രകാരമാണ് 2012 മുതൽ സേവനനികുതി ഈടാക്കിയത്. KSFE വഴി സെൻട്രൽ എക്സൈസാണ് ഈ നികുതി ഈടാക്കിയത്.

    സേവന നികുതി തിരികെ നൽകുന്നത് എന്തുകൊണ്ട്?

    സേവനനികുതി ഈടാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. എന്നാൽ സേവനനികുതി മടക്കി നൽകേണ്ട കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്‍റെ പല സർക്കിളുകളും അതിന് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടപാടുകാരിൽനിന്ന് അപേക്ഷ വാങ്ങി ജി.എസ്.ടി വിഭാഗത്തിന് നൽകാനാണ് KSFEയുടെ ശ്രമം. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യും.

    സേവനനികുതി തിരികെ ലഭിക്കാൻ ചെയ്യേണ്ടത്...

    ചിട്ടി സംബന്ധിച്ച രേഖകളും തിരിച്ചറിയൽ രേഖകളും ബാങ്ക് പാസ്ബുക്കുമായി ചിട്ടിക്ക് ചേർന്ന KSFE ശാഖയിലെത്തുക. സമ്മതപത്രത്തിലും അധികാരപത്രത്തിലും മതിയായ വിവരങ്ങൾ ചേർത്ത് ശാഖ മാനേജർക്ക് സമർപ്പിക്കുക. സമ്മതപത്രവും അധികാരപത്രവും ശാഖയിൽനിന്ന് നേരിട്ടോ ഓൺലൈനിൽനിന്നോ എടുക്കാവുന്നതാണ്. ഇതിനായി സന്ദർശിക്കേണ്ട വെബ്സൈറ്റ്- http://ksfe.com/category/news/
    First published: