• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സൂപ്പർമാർക്കറ്റുകളുമായി കുടുംബശ്രീ

news18
Updated: June 12, 2018, 12:13 PM IST
സൂപ്പർമാർക്കറ്റുകളുമായി കുടുംബശ്രീ
news18
Updated: June 12, 2018, 12:13 PM IST
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന സ്ത്രീ കൂട്ടായ്മയാണ് കുടുംബശ്രീ. കുടുംബ ശ്രീ പ്രവർത്തകർ കൈവയ്ക്കാത്ത മേഖലകളില്ല. ഇപ്പോഴിത കുടുംബ ശ്രീ പ്രവർത്തകരുടെ മേൽനോട്ടത്തിൽ സൂപ്പർമാർക്കറ്റുകളും ആരംഭിക്കാൻ പോകുന്നു. മലയാള മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള കൺസോർഷ്യം രൂപീകരണം അവസാനഘട്ടത്തിലാണെന്നാണ് വിവരം. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ എല്ലാം ഒരിടത്തു തന്നെ ലഭ്യമാക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനായി 20 ലക്ഷം രൂപ വീതമാണ് ഓരോ ജില്ലയ്ക്കും അനുവദിക്കുന്നത്.

അവശേഷിക്കുന്ന തുക കണ്ടെത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമാണ് കൺസോർഷ്യം രൂപീകരിക്കുന്നത്. എറണാകുളം ജില്ലയിലായിരിക്കും ആദ്യ കുടുംബശ്രീ സൂപ്പർമാർക്കറ്റ് എത്തുക. കൺസോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള സംരംഭകത്വ കൺവെൻഷൻ കളക്ടറേറ്റിൽ നടന്നു.

4000 സംരംഭക യൂണിറ്റുകൾ കുടുംബശ്രീയുടെ കീഴിൽ എറണാകുളത്തുണ്ട്. ഇതിൽ ഉത്പാദക സംരംഭക യൂണിറ്റുകളാണ് സൂപ്പർമാർക്കറ്റ് കൺസോർഷ്യത്തിലുൾപ്പെടുന്നത്. ആയിരത്തോളം യൂണിറ്റുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.

ആദ്യഘട്ടത്തിൽ 2000 ചതുരശ്രയടി വിസ്തൃതിയിലാകും സൂപ്പർമാർക്കറ്റ് സ്ഥാപിക്കുക. ഘട്ടം ഘട്ടമായി ഇത് വിപുലമാക്കും. മനേജർ അടക്കം എട്ട് വനിത ജീവനക്കാരാണ് സൂപ്പർമാർക്കറ്റിൽ ഉണ്ടാവുക. 14 ജില്ലകളിലും ഒരേ മാതൃകയിലാകും സൂപ്പർ മാർക്കറ്റ് സ്ഥാപിക്കുക.

വിദഗ്ധ ഏജൻസിയുടെ നേതൃത്വത്തിൽ രൂപകൽപ്പന നടന്നു വരികയാണ്. മൂന്നു മസത്തിനകം എറണാകുളത്ത് കുടുംബശ്രീ സൂപ്പർമാർക്കറ്റ് യാഥാർഥ്യമാക്കാനാണ് തീരുമാനം.

സൂപ്പർമാർക്കറ്റുകളിൽ 60 ശതമാനം സ്ഥലവും വിനിയോഗിക്കുന്നത് അയൽക്കൂട്ടങ്ങളിലെ ഉൽപ്പന്നങ്ങൾക്കു വേണ്ടിയായിരിക്കും. വിലയും ഗുണവും ആകർഷകമാക്കാനാണിത്. ഹോട്ടൽ വ്യവസായം മുതൽ കെട്ടിട നിർമാണത്തിൽ വരെ കുടുംബശ്രീയിലെ വനിതകൾ പ്രവർത്തിച്ചു വരികയാണ്.
First published: June 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍