• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നാടന്‍ ഉത്പന്നങ്ങൾ ഇനി വിരൽത്തുമ്പിൽ


Updated: April 2, 2018, 9:16 PM IST
നാടന്‍ ഉത്പന്നങ്ങൾ ഇനി വിരൽത്തുമ്പിൽ

Updated: April 2, 2018, 9:16 PM IST
എല്ലാം വിരൽത്തുമ്പിൽ തന്നെ ലഭിക്കുന്ന കാലമാണിത്. ഒറ്റ ക്ലിക്ക് മതി നമുക്കാവശ്യമുള്ള എന്തും ലഭിക്കും. വമ്പൻ കമ്പനികൾ അടക്കി വാണ ഓൺലൈൻ വിപണികളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് നമ്മുടെ കുടുംബശ്രീയും. കുടുംബശ്രീയിൽ നിർമിക്കുന്ന നാടൻ ഉത്പന്നങ്ങൾ ഇനി ഓൺലൈൻ വഴി വാങ്ങാം. കുടുംബശ്രീ ബസാർ ഡോട്ട് കോം എന്ന പേരിൽ ഇ കൊമേഴ്സ് പോർട്ടൽ സംവിധാനവുമായി എത്തിയിരിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ.

കുടുംബശ്രീ ഉത്പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിരവധി ഉത്പന്നങ്ങൾ കുടുംബശ്രീ പ്രവർത്തകർ നിർമിക്കുന്നുണ്ട്. ആഹാര സാധനങ്ങളും, സൗന്ദര്യ വർധക ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും, വസ്ത്രങ്ങളും അങ്ങനെ പലതും അതിൽ ഉൾപ്പെടും.

ഇതിൽ മികച്ച നിലവാരവും ലേബലിങിലും പായ്ക്കിങിലും പുതുമയും നില നിർത്തുന്ന ഇരുന്നൂറോളം ഉത്പന്നങ്ങളാണ് ആദ്യഘട്ടം ഓൺലൈൻ വഴി വാങ്ങാൻ സാധിക്കുക.ഉത്പന്നങ്ങളുടെ സ്വീകാര്യത കൂടുന്ന മുറയ്ക്ക് കൂടുതൽ ഉത്പന്നങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കും.
First published: February 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍