ഇന്റർഫേസ് /വാർത്ത /Money / Exclusive: അന്താരാഷ്ട്ര ഏജൻസികൾ പ്രവചിച്ചതിനേക്കാൾ വേഗത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരും: കെ വി കാമത്ത്

Exclusive: അന്താരാഷ്ട്ര ഏജൻസികൾ പ്രവചിച്ചതിനേക്കാൾ വേഗത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരും: കെ വി കാമത്ത്

കാമത്ത്

കാമത്ത്

എൻ‌ഡി‌ബി സ്ഥാപക പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ നെറ്റ്‌വർക്ക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയോട് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാമത്ത്.

  • Share this:

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ തളർച്ച പല സാമ്പത്തിക വിദഗ്ധരും റേറ്റിംഗ് ഏജൻസികളും പ്രതീക്ഷിക്കുന്നത്ര വലുതായിരിക്കില്ലെന്ന് മുതിർന്ന ബാങ്കറും ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് മുൻ മേധാവിയുമായ കെ വി കാമത്ത്. എൻ‌ഡി‌ബി സ്ഥാപക പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ നെറ്റ്‌വർക്ക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയോട് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാമത്ത്. കോവിഡ് -19 പ്രതിസന്ധിയെ തുടർന്നുള്ള തിരിച്ചു വരവ് കഠിനമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.“തിരിച്ചുവരവ് അത്ര ബുദ്ധിമുട്ടുള്ളതായിരിക്കില്ലെന്ന് എനിക്ക് തോന്നുന്നു. നമ്മളിൽ മിക്കവരും വിചാരിച്ചതിലും വേഗത്തിലാണ് സമ്പദ് വ്യവസ്ഥ തിരിച്ചു വരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ യു-ആകൃതിയിൽ ഒരു വീണ്ടെടുക്കൽ കാണാൻ കഴിയും, ”അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4.5 ശതമാനമായി ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയും (ഐ‌എം‌എഫ്)  5 ശതമാനമായി ചുരുങ്ങുമെന്ന് എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് പ്രവചിച്ചിരുന്നു.

TRENDING:VIRAL VIDEO | 'ആദ്യം താളമിട്ടു, പിന്നെയങ്ങ് തകർത്തു'; ഡ്രംസിൽ താളം പിടിച്ച് മനം കവർന്ന് കുരുന്ന് [NEWS]Swapna Suresh | 'മകളെ കുറിച്ചുള്ള വാർത്ത കണ്ട് ഞെട്ടി'; സ്വപ്നയുടെ അമ്മ ന്യൂസ് 18നോട് [NEWS]ചിരഞ്ജീവി സർജ്ജയുടെ വിയോഗം; ചികിത്സ തേടി അനുജൻ ധ്രുവ് സർജ്ജ

[PHOTO]

13 വർഷമായി ഐസിഐസിഐ ബാങ്ക് സിഇഒ ആയും നാലുവർഷത്തോളം ഇൻഫോസിസ് ചെയർമാനുമായിരുന്നു കാമത്ത്. അന്താരാഷ്ട്ര ഏജൻസികളുടെ ഇത്തരം കണക്കുകൾ ഗണിതശാസ്ത്ര മോഡലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അടുത്ത മഹാമാരിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പ്രവചിക്കാൻ വളരെ പ്രയാസമാണെന്നും കാമത്ത് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ യു ആകൃതിയിലായിരിക്കുമെങ്കിലും വളരെ ആഴം കുറഞ്ഞതാണെന്ന് ശുഭാപ്തിവിശ്വാസം നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു, .

First published:

Tags: GDP Growth Rate, India GDP