'ഭൂ, തൊഴിൽ നിയമങ്ങളിൽ മാറ്റമില്ലാത്തത് നിരാശപ്പെടുത്തുന്നു'; രാകേഷ് ജുൻജുൻവാല

കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനുള്ള ഏക മാർഗം വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്നതാണെന്നും ജുൻജുൻവാല സി‌എൻ‌ബി‌സി-ടിവി 18 നോട് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: June 1, 2020, 5:24 PM IST
'ഭൂ, തൊഴിൽ നിയമങ്ങളിൽ മാറ്റമില്ലാത്തത് നിരാശപ്പെടുത്തുന്നു'; രാകേഷ് ജുൻജുൻവാല
Jhunjhunwala
  • Share this:
ന്യൂഡൽഹി: ഭൂമി, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാലാനുസൃതമായി പരിഷ്കാരം അനിവാര്യമാണെന്ന് പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല. ഇത്തരം ശ്രമങ്ങൾ നടക്കാത്തത് തന്നെ നിരാശാനക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഭൂമിയെയും തൊഴിലിനെയും കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു, എന്നാൽഇതിനായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഭൂമി, തൊഴിൽ നിയമങ്ങൾ പരിഷ്ക്കരിക്കേണ്ടതുണ്ട്.  ഇക്കാര്യത്തിൽ എനിക്ക് നിരാശ തോന്നുന്നു, കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനുള്ള ഏക മാർഗം വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്നതാണ്, ”സി‌എൻ‌ബി‌സി-ടിവി 18 നോട് സംസാരിക്കവെ ജുൻജുൻവാല പറഞ്ഞു. ബിസിനസ് എളുപ്പത്തിൽ മെച്ചപ്പെടുത്തുന്നതിന് സർക്കാർ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like:അവിവാഹിത പ്രസവ വേദനയുമായി എത്തിയാലുടൻ വീട്ടുകാരെ വിവരം അറിയിക്കണോ? വൈറലായി ഡോക്ടറുടെ കുറിപ്പ് [NEWS]പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്‌ 597 രൂപ [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
ദീർഘകാല വളർച്ചയ്ക്ക് രാജ്യം ശരിയായ വ്യവസ്ഥകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ശതകോടീശ്വരനായി അദ്ദേഹം പറഞ്ഞു.

“ഇന്ത്യയിലെ ഒരു സമൂഹമെന്ന നിലയിൽ ഞങ്ങൾക്ക് ബിസിനസ് എളുപ്പമാക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല,” ജുൻജുൻവാല പറഞ്ഞു. വളർച്ച കൈവരിക്കുന്നതിന് നാം വളരെയധികം റിസ്ക് എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അതേസമയം ഇന്ത്യൻ വിപണിയിൽ പൂർണമായും നിക്ഷേപം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചും ജുൻജുൻവാല സംസാരിച്ചു ഇപ്പോൾ ഉണ്ടായിരിക്കുന്ന  പ്രതിസന്ധി ക്രമേണ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇത് ഒരു പനി മാത്രമാണ്, അതിനൊപ്പം ജീവിക്കാൻ ഞങ്ങൾ പഠിക്കും,' അദ്ദേഹം പറഞ്ഞു. ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ ആഘാതം ജിഡിപിയിൽ പ്രതിഫലിക്കുമെന്നും എന്നാൽ കമ്പനികൾ മാന്ദ്യത്തെ അതിജീവിച്ചാൽ നിക്ഷേപകനെന്ന നിലയിൽ തനിക്കും സന്തോഷമുണ്ടാകുമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

 

 

 

 

 

 

 

 
First published: June 1, 2020, 5:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading