നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ബാങ്കുമായി ലയിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി; ലയനം നവംബർ 27ന്

  ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ബാങ്കുമായി ലയിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി; ലയനം നവംബർ 27ന്

  ലക്ഷ്മി വിലാസ് ബാങ്കുമായി ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി ലയിപ്പിക്കുന്നത് നവംബർ 27 മുതൽ പ്രാബല്യത്തിൽ വരുമെന്നും പ്രതിസന്ധി നേരിടുന്ന വായ്പക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന മൊറട്ടോറിയം അന്ന് നീക്കം ചെയ്യുമെന്നും റിസർവ് ബാങ്ക്

  Lakshmi vilas bank

  Lakshmi vilas bank

  • Share this:
   ന്യൂഡൽഹി: ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിനെ ഡി ബി എസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭായോഗം അനുമതി നൽകി. ധനകാര്യ ബാങ്കിംഗ് സ്ഥിരത ഉറപ്പാക്കാനും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനും ആയി
   2020 നവംബർ 17ന് ഒരു മാസത്തെ മൊറട്ടോറിയം ലക്ഷ്മിവിലാസ്  ബാങ്കിന് മേൽ ആർബിഐ പ്രഖ്യാപിച്ചിരുന്നു. ബാങ്കിംഗ് റെഗുലേഷൻ നിയമം 1949 ലെ 45 ആം വകുപ്പ് പ്രകാരം ആയിരുന്നു നടപടി. ഇതുകൂടാതെ ഭരണകൂടവുമായി ആലോചിച്ചശേഷം ലക്ഷ്മി വിലാസ് ബാങ്ക് ഡയറക്ടർ ബോർഡിന് പകരമായി നിക്ഷേപക  താൽപര്യം ഉറപ്പാക്കാനായി പ്രത്യേക ഉദ്യോഗസ്ഥനെയും നിയമിച്ചിരുന്നു.

   ലക്ഷ്മി വിലാസ് ബാങ്കുമായി ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി ലയിപ്പിക്കുന്നത് നവംബർ 27 മുതൽ പ്രാബല്യത്തിൽ വരുമെന്നും പ്രതിസന്ധി നേരിടുന്ന വായ്പക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന മൊറട്ടോറിയം അന്ന് നീക്കം ചെയ്യുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ (എൽ‌വി‌ബി) n/v പദ്ധതി ഡി‌ബി‌എസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി (ഡി‌ബി‌എൽ) മന്ത്രിസഭ അനുമതി നൽകി മണിക്കൂറുകൾക്കകം റിസർവ് ബാങ്ക് പ്രസ്താവന ഇറക്കി. “ലയനം 2020 നവംബർ 27 മുതൽ പ്രാബല്യത്തിൽ വരും. ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ എല്ലാ ശാഖകളും ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിന്റെ ശാഖകളായി ഈ തീയതി മുതൽ പ്രാബല്യത്തിൽ വരും,” റിസർവ് ബാങ്ക് അറിയിച്ചു.

   പൊതുജനങ്ങൾ, ഈ മേഖലയിലെ വിദഗ്ധർ എന്നിവരിൽ  നിന്നുള്ള നിർദ്ദേശങ്ങളും പരാതികളും പരിഗണിച്ചശേഷം ബാങ്ക് ലയനത്തിനുള്ള വിപുലമായ പദ്ധതി റിസർവ് ബാങ്ക്, കേന്ദ്ര ഗവൺമെന്റ് അനുമതിക്കായി സമർപ്പിച്ചിരുന്നു. മൊറട്ടോറിയം കാലാവധി തീരുന്നതിന് ഏറെ മുൻപ് നടത്തിയ ഈ നീക്കത്തിലൂടെ പണം പിൻവലിക്കുന്നതിന് ഉപഭോക്താക്കൾക്ക് നേരിടുന്ന പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാനും സാധിച്ചു. ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ ലക്ഷ്മി വിലാസ് ബാങ്ക്,
   ഡി ബി ഐ എല്ലുമായി ലയിക്കുന്നതാണ്. ഇതോടെ തങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് നിക്ഷേപകർക്ക് ഇനി നിയന്ത്രണങ്ങൾ ഉണ്ടാവില്ല.

   ആർബിഐ അംഗീകാരം ഉള്ളതും ഇന്ത്യയിൽ പ്രവർത്തിക്കുന്നതുമായ ബാങ്കിംഗ് കമ്പനിയാണ് ഡി ബി ഐ എൽ. ശക്തമായ മൂലധന പിന്തുണയും, ബാലൻസ് ഷീറ്റും  ഡി ബി ഐ എല്ലിന് സ്വന്തമായുണ്ട്.
   ഇതിനുപുറമേ ഏഷ്യയിലെ തന്നെ ഏറ്റവും പ്രമുഖ സാമ്പത്തിക സേവനദാതാക്കളും, 18 വിപണികളിൽ ഏറെ സാന്നിധ്യവും ഉള്ള സിംഗപ്പൂർ ആസ്ഥാനമായ ഡി ബി എസ് ഇന്റെ ശക്തമായ പിന്തുണയും DBIL നുണ്ട്.ലയനത്തിന് ശേഷവും ഡി ബി ഐ ലിന്റെ സംയുക്ത സാമ്പത്തികസ്ഥിതി ശക്തമായി തുടരുന്നതു . കൂടാതെ ശാഖകളുടെ എണ്ണം 600 ആയി വർദ്ധിക്കുകയും ചെയ്യും.

   ലക്ഷ്മി വിലാസ് ബാങ്ക് ലയനവുമായി ബന്ധപ്പെട്ട വേഗത്തിലുള്ള നടപടികൾ രാജ്യത്തെ ബാങ്കിംഗ് സേവനമേഖലയെ ശുദ്ധീകരിക്കാനുള്ള ഭരണകൂടത്തിന്റെ  പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്. രാജ്യത്തെ സാമ്പത്തിക സംവിധാനം, നിക്ഷേപകർ, പൊതുജനങ്ങൾ എന്നിവരുടെ താല്പര്യം സംരക്ഷിക്കാനും ഭരണകൂടം ലക്ഷ്യമിടുന്നു.
   Published by:Anuraj GR
   First published:
   )}