നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Life Certificate | പെൻഷൻകാർ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാനതീയതി നവംബർ 30; ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

  Life Certificate | പെൻഷൻകാർ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാനതീയതി നവംബർ 30; ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

  പെന്‍ഷന്‍കാര്‍ക്ക് യാതൊരു തടസവുമില്ലാതെ പെന്‍ഷന്‍ വാങ്ങിക്കുന്നതിനുള്ള ഉറപ്പാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വിവിധ പെന്‍ഷന്‍കാര്‍ക്ക് (Pensioners) ലൈഫ് സര്‍ട്ടിഫിക്കറ്റ് (Life Certificate) സമര്‍പ്പിക്കാനുള്ള സമയമാണിത്. 80 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള പെന്‍ഷര്‍കാര്‍ ഒക്ടോബര്‍ 1 മുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. 80 വയസിൽ താഴെ പ്രായമുള്ള പെൻഷൻകാർക്ക് നവംബർ 1 മുതൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. അവസാന തീയതി നവംബർ 30 ആണ്.

   പെന്‍ഷന്‍കാര്‍ക്ക് അത്യന്താപേക്ഷിതമായ രേഖയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ്. പെന്‍ഷന്‍കാര്‍ക്ക് യാതൊരു തടസവുമില്ലാതെ പെന്‍ഷന്‍ വാങ്ങിക്കുന്നതിനുള്ള ഉറപ്പാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പെന്‍ഷന്‍കാരുടെ മരണശേഷം പെന്‍ഷന്‍ നല്‍കുന്നത് അവസാനിപ്പിക്കാനും ഇത് സഹായകരമാണ്. ജീവന്‍ പ്രമാണ്‍ പത്രം (Jeevan Pramaan Patra) എന്നു കൂടി ലൈഫ് സര്‍ട്ടിഫിക്കറ്റ് അറിയപ്പെടുന്നുണ്ട്. ലൈഫ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ ധാരാളം വഴികളുണ്ട്. പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വയം ഹാജരാക്കാം. ബാങ്കോ പോസ്റ്റ് ഓഫീസോ സന്ദര്‍ശിക്കാതെ വീട്ടിലിരുന്ന് ഓണ്‍ലൈനായിസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യം പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാണ്.

   ഇതിനായി ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ആയ ( ഡിഎല്‍സി) 'ജീവന്‍ പ്രമാണ്‍' തിരഞ്ഞെടുക്കാം. ഡിഎല്‍സി പ്രക്രിയ പൂര്‍ത്തിയായി കഴിയുമ്പോള്‍ ലഭിക്കുന്ന സവിശേഷ തിരിച്ചറിയല്‍ രേഖയാണിത്. പെന്‍ഷന്‍കാര്‍ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവായി ഈ ജീവന്‍ പ്രമാണ്‍ പത്രം ഓണ്‍ലൈനായി സ്വന്തമാക്കുകയും പോസ്റ്റ് ഓഫീസ് ശാഖകളിലേക്ക് അയയ്ക്കുകയും ചെയ്യാം. 2014 നവംബറിലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ സംവിധാനംനടപ്പിലാക്കിയത്.

   ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ രേഖകള്‍:

   - ആധാര്‍ നമ്പര്‍
   - മൊബൈല്‍ നമ്പര്‍
   - ആധാര്‍ നമ്പര്‍ പെന്‍ഷന്‍ വിതരണ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യണം
   - വിതരണ ഏജന്‍സി, പെന്‍ഷന്‍ തരം, പെന്‍ഷന്‍ അനുവദിക്കുന്ന അതോറിറ്റി, പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡര്‍, അക്കൗണ്ട് നമ്പര്‍ എന്നിവയെല്ലാം കരുതണം

   ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ നേടാം?

   -പ്രമാണ്‍ ഐഡിയും ഒടിപിയും ഉപയോഗിച്ച് ജീവന്‍ പ്രമാണ്‍ ആപ്പില്‍ ലോഗിന്‍ ചെയ്യുക.
   -ജീവൻ പ്രമാൺ സൃഷ്ടിക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കുക.
   -ഒടിപി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
   -രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വരുന്നഒടിപി നല്‍കുക
   -പിപിഒ നമ്പര്‍, പേര്, പെന്‍ഷന്‍ വിതരണം ചെയ്യുന്ന ഏജന്‍സിയുടെ പേര് എന്നിവ നല്‍കുക
   -പെന്‍ഷണറുടെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് സ്ഥിരീകരണ സന്ദേശം എത്തും.
   -വിരലടയാളം സ്‌കാന്‍ ചെയ്യുകയും ആധാര്‍ ഉപയോഗിച്ച് ഇത് സ്ഥിരീകരിക്കുകയും ചെയ്താല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
   -ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ നിന്നും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ പിഡിഎഫ് പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാം.
   -വാതില്‍പ്പടി ബാങ്കിങ് സൗകര്യത്തിലൂടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
   Published by:Sarath Mohanan
   First published:
   )}