സ്വർണവിലയുടെ (gold price) ഈ യാത്ര കണ്ടാൽ പറയാൻ ഇത്ര മാത്രമേയുള്ളൂ; കൈവിട്ട പോക്ക്. അല്ലെങ്കിൽ ഒറ്റ ദിവസം കൊണ്ട് ഇത്രവലിയ കയറ്റം ഉണ്ടാകുന്നതെങ്ങനെ? പോയ ദിവസത്തേക്കാൾ ഒരു പവന് കൂടിയത് 600 രൂപ. രണ്ടു ദിവസം കൊണ്ട് ഒരുപവൻ സ്വർണത്തിന് 1000 രൂപയുടെ വർധന. ഓരോ ദിവസവും ഇങ്ങനെ പോയാൽ, സാധാരണക്കാരുടെ ‘സുവർണ്ണ സ്വപ്‌നങ്ങൾ’ എങ്ങനെ നിറവേറ്റാൻ സാധിക്കും എന്ന ചോദ്യം പലരുടെയും മനസ്സിൽ ഉയർന്നേക്കും. മാർച്ച് പതിനൊന്നാം തിയതി 41,720 രൂപയാണ് ഒരു പവന്റെ വില.
ഏപ്രിൽ മാസം മുതൽ ബജറ്റിൽ പറഞ്ഞതും ചേർത്തുള്ള വർദ്ധനവുണ്ടായാൽ ഒരു തരി പോന്നെന്ന സ്വപ്നം പോലും അന്യമായേക്കാം. ഒരു പവന് 40,000ത്തിനു മുകളിൽ കയറിയ സ്വർണവില ദിനംപ്രതി കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണങ്ങൾ കാട്ടുന്നില്ല.
മാർച്ച് മാസത്തെ സ്വർണവില (പവന്)
മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 10: 41,120
മാർച്ച് 11: 41,720 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
Summary: Gold price in Kerala is skyrocketing with each passing day. The highest rate in the month of March was recorded with a pavan priced at Rs 41,720. There is a sudden spike of Rs 1000 in gold price
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.