കുറച്ചു ദിവസം അൽപ്പം പേടിപ്പെടുത്തിയെങ്കിലും, കഴിഞ്ഞ ദിവസം ആശ്വാസം നൽകുന്ന നിലയിലാണ് സംസ്ഥാനത്തെ സ്വർണവില (Gold price) ചെന്നെത്തിയത്. ഒരു പവന്റെ പൊന്നണിയണമെങ്കിൽ, എപ്പോൾ വേണമെങ്കിലും രൂപാ 45,000 എണ്ണിക്കൊടുക്കേണ്ടി വരും എന്ന ആശങ്കയിലേക്ക് ഉപഭോക്താക്കളെ എത്തിച്ച സ്ഥിതിവിശേഷമായിരുന്നു ഈ മാസത്തെ ട്രെൻഡുകൾ നൽകിയ കാഴ്ച. പോയ ദിവസം എട്ടു ഗ്രാം അഥവാ ഒരു പവൻ സ്വർണത്തിന് വില 43,360 ആയി. എന്നാലിന്ന് 480 രൂപ ഉയർന്ന് പവന് 43,840 എന്ന നിലയിലെത്തി.
രാജ്യത്ത് വർഷം മുഴുവനും സ്വർണം വാങ്ങുന്ന പ്രവണതയുണ്ട്. ഒക്‌ടോബറിനും ഫെബ്രുവരിക്കും ഇടയിൽ ഉയർന്ന ഡിമാൻഡുകളോടെ കച്ചവടം പൊടിപൊടിക്കാറുണ്ട്. ഇതിനെ ഇന്ത്യയുടെ സ്വർണ്ണം വാങ്ങുന്ന സീസൺ എന്നും വിശേഷിപ്പിക്കുന്നു. വിവാഹ സീസൺ, ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി സമയം തുടങ്ങിയ വേളകളിൽ ആളുകൾ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യമാണെന്ന് കരുതിപ്പോരുന്നു.
മാർച്ച് മാസത്തെ സ്വർണവില (പവന്)
മാർച്ച് 1: 41,280 മാർച്ച് 2: 41,400 മാർച്ച് 3: 41,400 മാർച്ച് 4: 41,480 മാർച്ച് 5: 41,480 മാർച്ച് 6: 41,480 മാർച്ച് 7: 41,320 മാർച്ച് 8: 40,800 മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) മാർച്ച് 10: 41,120 മാർച്ച് 11: 41,720 മാർച്ച് 12: 41,720 മാർച്ച് 13: 41,960 മാർച്ച് 14: 42,520 മാര്‍ച്ച് 15: 42,440 മാർച്ച് 16: 42,840 മാര്‍ച്ച് 17: 43,040 മാര്‍ച്ച് 18: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 19: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 20: 43,840 മാര്‍ച്ച് 21: 44,000 മാര്‍ച്ച് 22: 43,360 മാര്‍ച്ച് 23: 43,840
Summary: Price for eight grams of gold, also called a pavan, marked an increase in Kerala on March 23, 2023. The latest price shows a pavan at Rs 43,840
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price, Gold price in kerala, Gold price increases