ഇന്റർഫേസ് /വാർത്ത /Money / Fuel prices | ഏറ്റവും പുതിയ ഇന്ധനവില; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

Fuel prices | ഏറ്റവും പുതിയ ഇന്ധനവില; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

petrol diesel price

petrol diesel price

ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:

ഡിസംബർ 22 ബുധനാഴ്ച രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ (Petrol, Diesel prices) മാറ്റമില്ല. നേരത്തെ, ഡൽഹി സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി (Value Added Tax) 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. തൽഫലമായി, രാജ്യതലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 8.56 രൂപ കുറച്ചു. ഡൽഹിയിൽ ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയാണ് വില, അതേസമയം ഡീസൽ നിരക്ക് ലിറ്ററിന് 86.67 രൂപയാണ്.

മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ധനവില മുംബൈയിലാണ്.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ സർക്കാർ നടത്തുന്ന എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

1. മുംബൈ

പെട്രോൾ - ലിറ്ററിന് 109.98 രൂപ

ഡീസൽ - ലിറ്ററിന് 94.14 രൂപ

2. ഡൽഹി

പെട്രോൾ ലിറ്ററിന് 95.41 രൂപ

ഡീസൽ - ലിറ്ററിന് 86.67 രൂപ

3. ചെന്നൈ

പെട്രോൾ ലിറ്ററിന് 101.40 രൂപ

ഡീസൽ - ലിറ്ററിന് 91.43 രൂപ

4. കൊൽക്കത്ത

പെട്രോൾ - ലിറ്ററിന് 104.67 രൂപ

ഡീസൽ - ലിറ്ററിന് 89.79 രൂപ

5. ഭോപ്പാൽ

പെട്രോൾ ലിറ്ററിന് 107.23 രൂപ

ഡീസൽ - ലിറ്ററിന് 90.87 രൂപ

6. ഹൈദരാബാദ്

പെട്രോൾ ലിറ്ററിന് 108.20 രൂപ

ഡീസൽ - ലിറ്ററിന് 94.62 രൂപ

7. ബംഗളൂരു

പെട്രോൾ ലിറ്ററിന് 100.58 രൂപ

ഡീസൽ - ലിറ്ററിന് 85.01 രൂപ

8. ഗുവാഹത്തി

പെട്രോൾ ലിറ്ററിന് 94.58 രൂപ

ഡീസൽ - ലിറ്ററിന് 81.29 രൂപ

9. ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 95.28 രൂപ

ഡീസൽ - ലിറ്ററിന് 86.80 രൂപ

10. ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 95.35 രൂപ

ഡീസൽ - ലിറ്ററിന് 89.33 രൂപ

11. തിരുവനന്തപുരം

പെട്രോൾ ലിറ്ററിന് 106.36 രൂപ

ഡീസൽ - ലിറ്ററിന് 93.47 രൂപ

Summary: Price for petrol and diesel in the country remains unchanged as on December 22, 2021. The government, on the eve of Diwali, has reduced excise duty on both fuels cutting down fuel price across the nation

First published:

Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today