ഇന്റർഫേസ് /വാർത്ത /Money / Fuel Prices | പ്രധാന നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ നിരക്ക്; ഇന്നത്തെ വിലയറിയാം

Fuel Prices | പ്രധാന നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ നിരക്ക്; ഇന്നത്തെ വിലയറിയാം

petrol diesel price

petrol diesel price

ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:

പെട്രോള്‍, ഡീസല്‍ വിലയില്‍ (Petrol, Diesel prices) മാറ്റമില്ല. ഇന്ത്യയിലുടനീളം ഒരു മാസത്തിലേറെയായി ഇന്ധനവില ഒരേ നിലയില്‍ തുടരുകയാണ്.

തലസ്ഥാന നഗരമായ ഡല്‍ഹിയിലൊഴികെ, തുടര്‍ച്ചയായി 40 ദിവസത്തിലേറെയായി പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്്. ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചതോടെ പെട്രോളിന് ലിറ്ററിന് എട്ട് രൂപ കുറഞ്ഞു.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ 95.41 രൂപയാണ്. അതേസമയം ഡീസല്‍ നിരക്ക് 86.67 രൂപയായി. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 109.98 രൂപയിലും ഡീസല്‍ ലിറ്ററിന് 94.14 രൂപയിലുമാണ് വില്‍ക്കുന്നത്. മെട്രോ നഗരങ്ങളില്‍ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയര്‍ന്നത് മുംബൈയിലാണ്. മൂല്യവര്‍ധിത നികുതി കാരണം സംസ്ഥാനങ്ങളിലാകെ നിരക്കുകള്‍ വ്യത്യാസപ്പെടുന്നു.

ദീപാവലിയുടെ തലേന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലയില്‍ ഗണ്യമായ കുറവുണ്ടായി. സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചു.

രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ ചുവടെ.

1. മുംബൈ

പെട്രോള്‍ - ലിറ്ററിന് 109.98 രൂപ

ഡീസല്‍ - ലിറ്ററിന് 94.14 രൂപ

2. ഡല്‍ഹി

പെട്രോള്‍ ലിറ്ററിന് 95.41 രൂപ

ഡീസല്‍ - ലിറ്ററിന് 86.67 രൂപ

3. ചെന്നൈ

പെട്രോള്‍ ലിറ്ററിന് 101.40 രൂപ

ഡീസല്‍ - ലിറ്ററിന് 91.43 രൂപ

4. കൊല്‍ക്കത്ത

പെട്രോള്‍ - ലിറ്ററിന് 104.67 രൂപ

ഡീസല്‍ - ലിറ്ററിന് 89.79 രൂപ

5. ഭോപ്പാല്‍

പെട്രോള്‍ ലിറ്ററിന് 107.23 രൂപ

ഡീസല്‍ - ലിറ്ററിന് 90.87 രൂപ

6. ഹൈദരാബാദ്

പെട്രോള്‍ ലിറ്ററിന് 108.20 രൂപ

ഡീസല്‍ - ലിറ്ററിന് 94.62 രൂപ

7. ബംഗളൂരു

പെട്രോള്‍ ലിറ്ററിന് 100.58 രൂപ

ഡീസല്‍ - ലിറ്ററിന് 85.01 രൂപ

8. ഗുവാഹത്തി

പെട്രോള്‍ ലിറ്ററിന് 94.58 രൂപ

ഡീസല്‍ - ലിറ്ററിന് 81.29 രൂപ

9. ലഖ്നൗ

പെട്രോള്‍ ലിറ്ററിന് 95.28 രൂപ

ഡീസല്‍ - ലിറ്ററിന് 86.80 രൂപ

10. ഗാന്ധിനഗര്‍

പെട്രോള്‍ ലിറ്ററിന് 95.35 രൂപ

ഡീസല്‍ - ലിറ്ററിന് 89.33 രൂപ

11. തിരുവനന്തപുരം

പെട്രോള്‍ ലിറ്ററിന് 106.36 രൂപ

ഡീസല്‍ - ലിറ്ററിന് 93.47 രൂപ

First published:

Tags: Diesel price, Petrol, Petrol Diesel price today, Petrol Price Kerala