• HOME
  • »
  • NEWS
  • »
  • money
  • »
  • എൽഇഡി ടിവിക്കും ഫ്രിഡ്ജിനും വാഷിങ് മെഷീനും പുതുവർഷത്തിൽ വില കൂടുമെന്ന് സൂചന

എൽഇഡി ടിവിക്കും ഫ്രിഡ്ജിനും വാഷിങ് മെഷീനും പുതുവർഷത്തിൽ വില കൂടുമെന്ന് സൂചന

എൽജി, പാനസോണിക്, തോംസൺ തുടങ്ങിയ നിർമ്മാതാക്കൾ ജനുവരി മുതൽ എൽഇഡി ടിവിയുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്

tv remote

tv remote

  • Last Updated :
  • Share this:
    പുതുവർഷത്തിൽ എൽഇഡി ടിവി ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങൾക്ക് വില കൂടുമെന്ന് സൂചന. എൽഇഡി ടിവിക്ക് പുറമെ റഫ്രിജറേറ്ററിനും വാഷിങ് മെഷിനും വില കൂടും. പത്തു ശതമാനം വരെ വിലവർദ്ധനവുണ്ടാകുമെന്നാണ് സൂചന. ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളായ ചെമ്പ്, അലൂമിനിയം, സ്റ്റീൽ എന്നിവയുടെ വില വർദ്ധനവും, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിന് ചെലവേറിയതുമാണ് വില കൂടാൻ കാരണമാകുന്നത്.

    അന്താരാഷ്ട്ര ബ്രാൻഡുകൾ വിതരണം ചെയ്യുന്നതിലെ കുറവ് കാരണം ടിവി പാനലുകളുടെ (ഓപ്പൺസെൽ) വിലയും ഇരട്ടിയായി വർദ്ധിച്ചു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന മൂലം പ്ലാസ്റ്റിക്കിന്റെ വിലയും ഉയർന്നു. എൽജി, പാനസോണിക്, തോംസൺ തുടങ്ങിയ നിർമ്മാതാക്കൾ ജനുവരി മുതൽ എൽഇഡി ടിവിയുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വില കൂട്ടുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് സോണി അറിയിക്കുന്നത്.

    Also Read- 2021 ൽ എങ്ങനെ പണക്കാരനാകാം: പുതുവർഷത്തിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചരക്കുകളുടെ വിലക്കയറ്റം സമീപഭാവിയിൽ ഉൽ‌പന്ന വിലനിർണ്ണയത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാനസോണിക് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശർമ പറഞ്ഞു. ജനുവരിയിൽ തന്നെ വില 6-7 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ സാമ്പത്തിക വർഷം അവസാനത്തോടെ ഇത് 10-11 ശതമാനം വരെ ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.

    എൽജി ഇലക്‌ട്രോണിക്‌സ് ഇന്ത്യയും തങ്ങളുടെ എല്ലാ ഉൽപന്നങ്ങളുടെയും വില 7-8 ശതമാനം വർദ്ധിപ്പിച്ചേക്കും. ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളുടെയും വില ജനുവരി മുതൽ 7 ശതമാനം വരെ കൂട്ടുമെന്ന് എൽജി അറിയിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ വിലയിലും ചെമ്പ്, അലുമിനിയം എന്നിവയുടെ വിലയിലും വർധനയുണ്ടായി. ക്രൂഡ് ഓയിൽ വിലയും പ്ലാസ്റ്റിക് വസ്തുക്കളുടെ വിലയും ഗണ്യമായി വർദ്ധിച്ചുവെന്ന് എൽജി ഇലക്ട്രോണിക്സ് ഇന്ത്യ ഹോം അപ്ലയൻസസ് വിഭാഗം വൈസ് പ്രസിഡന്‍റ് വിജയ് ബാബു പറഞ്ഞു.

    അതേസമയം, നിലവിൽ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡിസ്ട്രിബ്യൂഷൻ രീതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സോണി വക്താവ് പറഞ്ഞു. ഫാക്ടറികൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാത്തതിനാൽ വീട്ടിൽ നിന്നുള്ള ജോലി കാരണം അധിക ഡിമാൻഡുണ്ടെന്നും വിതരണം പരിമിതമാണെന്നും സോണി മാനേജിംഗ് ഡയറക്ടർ സുനിൽ നയ്യാർ പറഞ്ഞു.

    വിപണിയിൽ ടിവി ഓപ്പൺസെലിന്റെ ദൗർലഭ്യം ഉണ്ടെന്നും വില 200 ശതമാനം ഉയർന്നതായും ഫ്രഞ്ച് ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ, കൊഡക് എന്നിവയുടെ ബ്രാൻഡ് ലൈസൻസിയായ സൂപ്പർ പ്ലാസ്ട്രോണിക്‌സ് പറഞ്ഞു. ആഗോളതലത്തിൽ പാനൽ നിർമ്മാണത്തിന് ബദലില്ലാത്തതിനാൽ ഞങ്ങൾ ചൈനയെ ആശ്രയിക്കുന്നു. അതിനാൽ തോംസണും കൊഡാക്കും ആൻഡ്രോയിഡ് ടിവി വില ജനുവരി മുതൽ 20 ശതമാനം വർദ്ധിപ്പിക്കുമെന്ന് എസ്പിപിഎൽ സിഇഒ അവ്‌നിത് സിംഗ് മർവ പറഞ്ഞു.

    അതേസമയം, വിലക്കയറ്റം മൊത്തത്തിലുള്ള ഡിമാൻഡിനെ തടസ്സപ്പെടുത്തുമെന്ന് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിയാമ) അറിയിച്ചു.
    Published by:Anuraj GR
    First published: