നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Squid Token | സ്ക്വിഡ് ഗെയിം ടോക്കണിന്റെ വിലയിടിഞ്ഞു; ക്രിപ്റ്റോകറൻസിയിൽ ആകൃഷ്ടരായവർക്ക് ഇതൊരു പാഠം

  Squid Token | സ്ക്വിഡ് ഗെയിം ടോക്കണിന്റെ വിലയിടിഞ്ഞു; ക്രിപ്റ്റോകറൻസിയിൽ ആകൃഷ്ടരായവർക്ക് ഇതൊരു പാഠം

  ഷോയുടെ ജനപ്രീതി കുതിച്ചുയര്‍ന്നപ്പോള്‍, ക്രിപ്റ്റോകറന്‍സി വിപണിയിലും അതിന്റെ സ്വാധീനം ഉണ്ടായി.

  Still from Squid Game. Screenshot shows data of Squid Token on CoinMarketCap change in last 24 hours.

  Still from Squid Game. Screenshot shows data of Squid Token on CoinMarketCap change in last 24 hours.

  • Share this:
   ക്രിപ്റ്റോകറന്‍സി (Cryptocurrency) വിപണിയില്‍ 'കളിക്കുന്ന 'പലരും ഇപ്പോള്‍ ഒരു തട്ടിപ്പിനിരയായിരിക്കുകയാണ്. പലര്‍ക്കും വന്‍തുകകളാണ് നഷ്ടമായത്. നെറ്റ്ഫ്ലിക്‌സിന്റെ (Netflix) കൊറിയന്‍ സിരീസ് 'സ്‌ക്വിഡ് ഗെയിം' (Squid Game) ‌‌ലോകമെമ്പാടും വമ്പന്‍ ഹിറ്റാണ്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഒറിജിനല്‍ സിരീസായി സ്‌ക്വിഡ് ഗെയിം മാറുകയും ചെയ്തു. ഇംഗ്ലീഷ് സിരീസായ ബ്രിഡ്ജര്‍ട്ടന്റെ (Bridgerton) റെക്കോര്‍ഡാണ് ഈ കൊറിയന്‍ പരമ്പര തകർത്തത്. കടക്കെണിയിലായ 456 പേരെ ഒരു നിഗൂഢ സെയില്‍സ്മാന്‍ സമീപിക്കുന്നതും വിജയിച്ചാല്‍ 45.6 ബില്യണ്‍ ദക്ഷിണ കൊറിയന്‍ വോണ്‍ (South Korean won) സമ്മാനം ലഭിക്കുന്ന ഒരു ഗെയിമില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അയാള്‍ അവസരം നല്‍കുന്നതുമാണ് സീരീസിന്റെ കഥാതന്തു. ലീ ജംഗ്-ജെ, പാര്‍ക്ക് ഹേ-സൂ, ജംഗ് ഹോ-യോണ്‍, ഒ യോങ്-സു, അനുപം ത്രിപാഠി, ഗോങ് യൂ വി ഹാ-ജൂണ്‍ എന്നിവരടങ്ങിയ സംഘമാണ് ഷോയില്‍ അഭിനയിച്ചത്. ഷോയുടെ ജനപ്രീതി കുതിച്ചുയര്‍ന്നപ്പോള്‍, ക്രിപ്റ്റോകറന്‍സി വിപണിയിലും അതിന്റെ സ്വാധീനം ഉണ്ടായി.

   ബ്ലോക്ക്ചെയിനില്‍ (Blockchain) 'സ്‌ക്വിഡ് ടോക്കണ്‍' (Squid Token) എന്ന പേരില്‍ ഒരു പുതിയ ക്രിപ്റ്റോകറന്‍സി ടോക്കണ്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ''ബിനാന്‍സ് സ്മാര്‍ട്ട് ചെയിന്‍ നെറ്റ്വര്‍ക്കിലെ (Binance Smart Chain Network) ആദ്യത്തെ ഗെയിം ടോക്കണാണിത്. പ്രസിദ്ധമായ നെറ്റ്ഫ്ലിക്സ് സീരീസ് 'സ്‌ക്വിഡ് ഗെയിമി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് സ്‌ക്വിഡ് ടോക്കണ്‍.'' സ്ക്വിഡ് ടോക്കൺ ആരംഭിച്ചത് മുതൽ അതിന്റെ മൂല്യം വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബര്‍ 29 ന്, 24 മണിക്കൂറിനുള്ളില്‍ 2,400 ശതമാനം ഉയര്‍ന്ന് ക്രിപ്റ്റോകറന്‍സിയുടെ മൂല്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. അന്ന് 4.32 ഡോളറായാണ് മൂല്യം ഉയർന്നത്. അടുത്ത കുറച്ച് ദിവസങ്ങളിലും ഈ പ്രവണത തുടർന്നു, കൃത്യമായി പറഞ്ഞാൽ നവംബര്‍ 1 വരെ. എന്നാൽ നവംബർ 1 തിങ്കളാഴ്ച രാവിലെ ഒരു ട്വിറ്റര്‍ ഉപയോക്താവ് സ്‌ക്വിഡ് ഗെയിം പ്രോജക്റ്റിന്റെ ഡെവലപ്പര്‍മാര്‍ സ്‌ക്വിഡ് ഹോള്‍ഡര്‍മാരെ 'റഗ് പുള്‍' ചെയ്തുവെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. നിക്ഷേപകരുടെ ഫണ്ടുകളുമായി പ്രോജക്റ്റിന്റെ സ്രഷ്ടാക്കള്‍ പിന്‍വാങ്ങുമ്പോഴാണ് ക്രിപ്റ്റോയില്‍ ഒരു റഗ് പുള്‍ സംഭവിക്കുന്നത്.

   കോയിന്‍ മാര്‍ക്കറ്റ് ക്യാപ്പിൽ (CoinMarketCap) നിന്നുള്ള ഡാറ്റ കാണിക്കുന്നത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്‌ക്വിഡ് ടോക്കണിന്റെ വിലകള്‍ ഏകദേശം 99.99% കുറഞ്ഞ് 0.002541 ഡോളര്‍ ആയി എന്നാണ്. അതേ കാലയളവില്‍ അതിന്റെ ട്രേഡിങ്ങ് അളവ് 130% ത്തില്‍ കൂടുതല്‍ വര്‍ദ്ധിച്ചു, ഇത് വലിയ വില്‍പ്പനയെയാണ് സൂചിപ്പിക്കുന്നത്. ഇത് എഴുതുന്ന സമയത്ത് (8:47 AM IST +5:30 GMT) അതിന്റെ നിലവിലെ മൂല്യം 0.003179 ഡോളര്‍ മാത്രമാണ്. അഴിമതിക്കാരുമായി ഇടപഴകുന്നതിന്റെ സമ്മര്‍ദ്ദം കാരണം അതിന്റെ ഡെവലപ്പര്‍മാര്‍ പ്രോജക്റ്റില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവരുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെ വെളിപ്പെടുത്തി എന്നാണ് ഡിജിറ്റല്‍ കറന്‍സി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കോയിന്‍ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

   Also Read-Jio World Drive | ജിയോ ഡ്രൈവ് ഇൻ തിയറ്റർ: ലോകോത്തര റൂഫ് ടോപ്പ് തിയറ്റർ സംവിധാനം നവംബർ അഞ്ച് മുതൽ മുംബൈയിൽ

   ''ഈ ദിവസങ്ങളില്‍ ആരോ ഞങ്ങളുടെ പ്രോജക്റ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു. @GoGoSquidGame എന്ന ട്വിറ്റര്‍ അക്കൗണ്ട് മാത്രമല്ല ഞങ്ങളുടെ മികച്ച കരാറുകളും അതില്‍പ്പെടുന്നു. ഞങ്ങള്‍ ഇത് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്, പക്ഷേ വില ഇപ്പോഴും അസാധാരണമായി തുടരുകയാണ്. സ്‌ക്വിഡ് ഗെയിം ദേവ്, തട്ടിപ്പുകാർ മൂലമുള്ള നിരാശ കൊണ്ടും സമ്മര്‍ദ്ദത്താല്‍ വലയുന്നതിനാലും പ്രോജക്റ്റ് തുടരാന്‍ ആഗ്രഹിക്കുന്നില്ല. സ്‌ക്വിഡ് ഗെയിമിന്റെ എല്ലാ നിയന്ത്രണങ്ങളും ഇടപാട് നിയമങ്ങളും ഞങ്ങള്‍ക്ക് നീക്കം ചെയ്യണം. സ്‌ക്വിഡ് ഗെയിം കമ്മ്യൂണിറ്റി സ്വയംഭരണത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും,'' എന്നാണ് ടെലിഗ്രാം ചാനൽ വ്യക്തമാക്കുന്നത്.

   എന്നാല്‍ ഈ 'തട്ടിപ്പുകള്‍' വരുന്നത് നമ്മള്‍ എല്ലാവരും മുന്‍കൂട്ടി കാണേണ്ടതായിരുന്നോ? 'ഗെയിം' എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഒരു വിവരണത്തില്‍ അത് വിശദീകരിച്ചിട്ടുണ്ട്. ''നിങ്ങള്‍ ചെയ്യേണ്ടത് പ്രീസെയിലില്‍ പങ്കെടുക്കുക എന്നതാണ്. മികച്ച 10 പ്രീസെയില്‍ ഹോള്‍ഡര്‍മാര്‍ക്ക് (ഹോള്‍ഡിംഗുകളുടെ അളവ് അടിസ്ഥാനമാക്കി) ഞങ്ങളുടെ ഗെയിം ആപ്ലിക്കേഷനിലേക്ക് വിഐപി പ്രവേശനം നല്‍കും. സ്‌ക്വിഡ് ടോക്കണ്‍ ആപ്ലിക്കേഷന് ഒരു പ്രൈസ് പൂള്‍ (സമ്മാന പദ്ധതി) ഉണ്ടായിരിക്കും. പ്രൈസ് പൂള്‍ പ്രീസെയിലില്‍ സമാഹരിച്ച തുകയുടെ 2% ആയിരിക്കും. കൂടാതെ നിങ്ങളില്‍ 10 പേര്‍ക്ക് ആപ്ലിക്കേഷനിലെ ഗെയിമുകളില്‍ പങ്കെടുക്കാനും അവരിൽ 3 പേര്‍ക്ക് പ്രൈസ് പൂള്‍ വീതിച്ചെടുക്കാനും കഴിയും. നിങ്ങള്‍ ചെയ്യേണ്ടത് അതില്‍ കളിക്കുകയും അതിജീവിക്കുകയും ചെയ്യുക,'', എന്ന് വെബ്‌സൈറ്റ് വിശദീകരിക്കുന്നു.

   യഥാര്‍ത്ഥ സീരീസിലെ ഗെയിമുകളുടെ അതേ മാനദണ്ഡങ്ങളാണ് ഇതിലും പിന്തുടരുന്നത്. ''പ്രീസെയില്‍ അവസാനിച്ചതിന് ശേഷം, മികച്ച 10 ഹോള്‍ഡര്‍മാര്‍ ഞങ്ങളുടെ ആപ്ലിക്കേഷനിലേക്ക് നീങ്ങും, അവിടെ അവര്‍ 3 ഗെയിമുകള്‍ കളിക്കണം, ആ ഗെയിമുകള്‍ ഓരോന്നിനും പോയിന്റുകള്‍ ഉണ്ട്, അതില്‍ മികച്ചവര്‍ ആദ്യ 3 സ്ഥാനക്കാരാകും. 3 ഗെയിമുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ പോയിന്റുള്ള 3 ഹോള്‍ഡര്‍മാര്‍ക്കും സമ്മാനം ലഭിക്കും. നിങ്ങള്‍ കളിയിലേക്ക് എത്തുന്നത് വരെ ഏത് ഗെയിമുകളാണ് കളിക്കുന്നതെന്ന കാര്യംഅജ്ഞാതമായിരിക്കും. എന്നാല്‍ എല്ലാവര്‍ക്കും അറിയപ്പെടുന്ന ഗെയിമുകളായിരിക്കും കളിക്കാനായി ഉള്‍പ്പെടുത്തിയിരിക്കുക. കൂടാതെ കളി ആരംഭിക്കുന്നതിന് മുമ്പ് ഓരോ ഗെയിമിന്റെയും ഒരു ചെറിയ വിവരണം നിങ്ങള്‍ക്ക് ലഭിക്കും.'' വിവരണത്തില്‍ വിശദീകരിക്കുന്നു.

   ക്രിപ്റ്റോകറന്‍സിയുടെ വഞ്ചനാപരമായ സ്വഭാവത്തെ സംബന്ധിച്ച് കോയിന്‍ മാര്‍ക്ക്റ്റ് ക്യാപ് അത് വാങ്ങുന്നവര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. ''ദയവായി ട്രേഡിങ്ങ് സമയത്ത് എപ്പോഴും നല്ല ജാഗ്രത പാലിക്കുക'' എന്നും, നിക്ഷേപകര്‍ക്ക് അവരുടെ ടോക്കണുകള്‍ വില്‍ക്കുന്നതില്‍ പ്രശ്നമുണ്ടായേക്കാമെന്നുമുള്ള മുന്നറിയിപ്പുമാണ് അവര്‍ നല്‍കിയത്. ക്രിപ്റ്റോകറന്‍സിയുടെ തകര്‍ച്ചയ്ക്ക് ശേഷം, അവരുടെ സൈറ്റിന്റെ മുകളിലെ തലക്കെട്ടില്‍ ചുവപ്പ് നിറത്തില്‍ ഒരു മുന്നറിയിപ്പ് സന്ദേശവും നൽകുകയുണ്ടായി. അതില്‍ ഇങ്ങനെ കുറിക്കുന്നു, ''വെബ്സൈറ്റും സോഷ്യലുകളും ഇനി പ്രവര്‍ത്തനക്ഷമമല്ലെന്നും ഉപയോക്താക്കള്‍ക്ക് പാന്‍കേക്ക്സ്വാപ്പില്‍ ഈ ടോക്കണ്‍ വില്‍ക്കാന്‍ കഴിയില്ലെന്നും ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ദയവായി ശ്രദ്ധയോടൊപ്പം അതീവ ജാഗ്രതയും പുലര്‍ത്തുക. ഈ പ്രോജക്റ്റ്, അതേ പേരിലുള്ള നെറ്റ്ഫ്‌ലിക്‌സ് ഷോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെങ്കിലും, ഔദ്യോഗിക ഐപിയുമായിഅഫിലിയേറ്റ് ചെയ്തിട്ടില്ല.''

   ടെക്‌നോളജി വെബ്‌സൈറ്റായ ഗിസ്മോഡോ (Gizmodo) പറയുന്നതനുസരിച്ച്, ടോക്കണിന്റെ തകര്‍ച്ചയ്ക്ക് ശേഷം ആ ക്രിപ്റ്റോകറന്‍സിയുടെ സ്രഷ്ടാക്കള്‍ക്ക് 2.1 മില്യണ്‍ ഡോളര്‍ വരെ ലഭിക്കാമെന്നാണ്.''പുതിയ സ്‌ക്വിഡ് ഗെയിം ക്രിപ്റ്റോകറന്‍സി വ്യക്തമായ അഴിമതിയ്ക്ക് തുടക്കം കുറിക്കുന്നു'' എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ 29-ന് ഗിസ്മോഡോ ഒരു ലേഖനം പ്രസിദ്ധികരിച്ചിരുന്നു. ''നിങ്ങള്‍ക്ക് യഥാര്‍ത്ഥ പണം ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കാം, എന്നാല്‍ നിങ്ങള്‍ക്ക് അത് പുറത്തെടുക്കാമെന്നതിന് തെളിവുകളൊന്നുമില്ല. ലളിതമായി പറഞ്ഞാൽ ഇത് തട്ടിപ്പാണ്'', ആ ലേഖനത്തില്‍ പറയുന്നു.
   Published by:Naseeba TC
   First published: