• HOME
  • »
  • NEWS
  • »
  • money
  • »
  • Home Loan | 6.7% പലിശ നിരക്കിൽ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഭവനവായ്പകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ?

Home Loan | 6.7% പലിശ നിരക്കിൽ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഭവനവായ്പകൾ; അപേക്ഷിക്കേണ്ടത് എങ്ങനെ?

ഒരു റീസെയ്ല്‍ വസ്തു വാങ്ങാനും പ്ലോട്ടില്‍ പാര്‍പ്പിട യൂണിറ്റ് നിര്‍മ്മിക്കാനും നിലവിലുള്ള ഒരു വീട്ടില്‍ അറ്റകുറ്റപണികൾ നടത്താനും അതിന് മോടി പീഡിപ്പിക്കാനുമൊക്കെ ഭവന വായ്പ ഉപയോഗിക്കാം.

  • Share this:
    എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (LIC Housing Finance Limited)നാല് ലക്ഷത്തിലധികം വരുന്ന ഗ്രാമതല സംരംഭകരായ ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നതിന് കോമണ്‍ സര്‍വീസ് സെന്ററുകളുമായി (CSC) പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ എല്‍ഐസി എച്ച്എഫ്എല്‍ ഭവനവായ്പകള്‍, വസ്തു പണയത്തിൻമേലുള്ള വായ്പകള്‍, ടോപ്പ്-അപ്പ് വായ്പകള്‍ തുടങ്ങിയവയാണ് വാഗ്ദാനം ചെയ്യുന്നത്.

    വായ്പാ സേവനം ലഭിക്കുന്നതിന്, താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ട് സിഎസ്സിയെ സമീപിക്കാം. ആവശ്യമായ വരുമാന രേഖകള്‍ക്കൊപ്പം പാന്‍ കാര്‍ഡ്, ആധാര്‍ അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ പോലുള്ള കെവൈസി രേഖകള്‍ സഹിതം സിഎസ്സിയില്‍ വായ്പ അപേക്ഷ സമര്‍പ്പിക്കാം.

    ഉപഭോക്താക്കളുമായുള്ള ബന്ധം വിപുലീകരിക്കാനും പുതിയ പ്രദേശങ്ങളില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും ഗ്രാമതല സംരംഭകർക്ക് വേണ്ടിയുള്ള വായ്പകൾ എല്‍ഐസി എച്ച്എഫ്എല്ലിനെ സഹായിക്കും. എല്‍ഐസി എച്ച്എഫ്എല്‍ പ്രതിവര്‍ഷം 6.70 ശതമാനം മുതല്‍ പലിശ നിരക്ക് ആരംഭിക്കുന്ന ഭവന വായ്പകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത് കടം വാങ്ങുന്നയാളുടെ സിബില്‍ സ്‌കോർ ക്രെഡിറ്റ് യോഗ്യതയെ ആശ്രയിച്ചിരിക്കും.

    ''രാജ്യത്തിന്റെ പ്രാദേശിക, ഭൂമിശാസ്ത്ര, ഭാഷാ, സാംസ്‌കാരിക വൈവിധ്യങ്ങള്‍ നിറവേറ്റുന്ന ഇന്ത്യ മുഴുവനും നെറ്റ്വര്‍ക്കുള്ള സിഎസ്‌സി ഞങ്ങളുടെ ദീര്‍ഘകാല ബിസിനസ്സ് വളര്‍ച്ചയ്ക്കും വിപണി വിഹിതം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. രണ്ട് സ്ഥാപനങ്ങളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതവും സൗകര്യപ്രദവുമായ വായ്പകള്‍ നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.'' എല്‍ഐസി എച്ച്എഫ്എല്ലിന്റെ എംഡിയും സിഇഒയുമായ വൈ വിശ്വനാഥ ഗൗഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

    ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള മിഷന്‍ മോഡ് പ്രോജക്ടുകളിലൊന്നായാണ് സര്‍ക്കാര്‍ സിഎസ്‌സി-യെ അവതരിപ്പിച്ചത്. മറ്റ് നിരവധി ബി2സി സേവനങ്ങള്‍ക്ക് പുറമെ പൊതു യൂട്ടിലിറ്റി സേവനങ്ങള്‍, സാമൂഹ്യക്ഷേമ പദ്ധതികള്‍, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം, നൈപുണ്യ വികസന കോഴ്‌സുകള്‍ എന്നിവ ഈ സ്‌കീം വാഗ്ദാനം ചെയ്യുന്നു. നിലവില്‍, രാജ്യത്തുടനീളം 4 ലക്ഷത്തിലധികം സിഎസ്സി കേന്ദ്രങ്ങളുണ്ട്. അവ ഗ്രാമീണ, അര്‍ദ്ധ നഗര, നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പൊതു സേവനങ്ങൾ എത്തിച്ചു നൽകുന്ന ഇടനിലക്കാരായാണ് പ്രവര്‍ത്തിക്കുന്നത്.

    ഗ്രാമീണ ഇന്ത്യയിലെ ഭവന വായപ്കളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം മുതലെടുക്കാന്‍ എല്‍ഐസി എച്ച്എഫ്എല്ലിനെ ഈ പങ്കാളിത്തം സഹായിക്കുമെന്ന് സിഎസ്സി എസ്പിവി മാനേജിംഗ് ഡയറക്ടര്‍ ഡോ.ദിനേശ് കുമാര്‍ ത്യാഗി പറഞ്ഞു. യുവതലമുറകളില്‍ വര്‍ദ്ധിച്ചുുവരുന്ന സ്വന്തമായൊരു വീട് എന്ന ആഗ്രഹവും അണുകുടുംബങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പവും ഭവനവായ്പയ്ക്കുള്ള ആവശ്യം വര്‍ധിക്കുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.''എല്‍ഐസി ഹൗസിംഗുമായുള്ള ഞങ്ങളുടെ പങ്കാളിത്തം നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്ന യുവതലമുറയിലേക്ക് എത്തിച്ചേരാന്‍ സഹായിക്കും,'' ത്യാഗി കൂട്ടിച്ചേര്‍ത്തു.

    Also Read- Reliance | ഇന്ത്യയെ ലോകോത്തര ഇലക്ട്രോണിക് ഉൽപാദനമേഖലയാക്കും; റിലയൻസും സാൻമിന കോർപറേഷനും കരാറൊപ്പിട്ടു

    ഒരു ഉപഭോക്താവിന് വീട് വാങ്ങാന്‍ ലഭ്യമാകുന്ന സുരക്ഷിതമായ വായ്പയാണ് ഭവന വായ്പ. ഒരു റീസെയ്ല്‍ വസ്തു വാങ്ങാനും പ്ലോട്ടില്‍ പാര്‍പ്പിട യൂണിറ്റ് നിര്‍മ്മിക്കാനും നിലവിലുള്ള ഒരു വീട്ടില്‍ അറ്റകുറ്റപണികൾ നടത്താനും അതിന് മോടി പീഡിപ്പിക്കാനുമൊക്കെ ഭവന വായ്പ ഉപയോഗിക്കാം.
    Published by:Jayashankar Av
    First published: