HOME » NEWS » Money » LIC OFFERS MAJOR FACILITY FOR MATURITY CLAIM PAYMENTS TO POLICY HOLDERS

LIC | മെച്വറായ തുക പിൻവലിക്കുന്നത് ലളിതമാക്കി LIC

ഒരു പോളിസി ഹോൾഡർ ഒരു നഗരത്തിലും പോളിസി രേഖകൾ മറ്റൊരു നഗരത്തിലും ആണെങ്കിൽ, രേഖകൾ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ വെവ്വേറെ സമർപ്പിക്കാനും അനുവദിക്കും

News18 Malayalam | news18-malayalam
Updated: March 22, 2021, 11:03 PM IST
LIC | മെച്വറായ തുക പിൻവലിക്കുന്നത് ലളിതമാക്കി LIC
LIC 2
  • Share this:
കോവിഡ് 19 നിലവിലെ സാഹചര്യങ്ങൾ കാരണം പോളിസി ഹോൾഡർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങളിൽ എൽ ഐ സി സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. കോവിഡ് കാരണം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം കണക്കിലെടുത്ത്, എൽ‌ ഐ സി അതിന്റെ പോളിസി ഹോൾഡർമാർക്ക് അവരുടെ മെച്യൂരിറ്റി ക്ലെയിം രേഖകൾ രാജ്യത്തെവിടെയും അവരുടെ അടുത്തുള്ള എൽ ‌ഐ‌ സി ഓഫീസിൽ സമർപ്പിക്കാൻ അനുവദം നൽകി എന്നതാണ് ഇതിൽ പ്രധാനം.

പോളിസിയുടെ മെച്വർ ആയ തുക പിൻവലിക്കുന്നത് ബ്രാഞ്ച് പരിഗണിക്കാതെ, മെച്യൂരിറ്റി പേയ്‌മെന്റുകൾ അടയ്‌ക്കേണ്ട പോളിസി ഹോൾഡർമാരിൽ നിന്ന് മെച്യൂരിറ്റി ക്ലെയിം രേഖകൾ സ്വീകരിക്കാൻ എൽ ഐ സി അതിന്റെ 113 ഡിവിഷണൽ ഓഫീസുകൾ, 2048 ബ്രാഞ്ചുകൾ, 1526 സാറ്റലൈറ്റ് ഓഫീസുകൾ, 74 കസ്റ്റമർ സോണുകൾ എന്നിവയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, യഥാർത്ഥ ക്ലെയിം പേയ്മെന്റ് സർവീസിംഗ് ബ്രാഞ്ച് മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ. രേഖകൾ എൽ ഐ സിയുടെ ഓൾ ഇന്ത്യ നെറ്റ്‌വർക്ക് വഴി ഡിജിറ്റലായി കൈമാറും.

ഈ ഓഫീസുകളിലെല്ലാം, ഈ ജോലി സുഗമമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ചും അധികാരമുണ്ട്. പോളിസി ഹോൾ‌ഡർ‌ക്ക് എൽ ‌ഐ സിയുടെ മേൽപ്പറഞ്ഞ ഏതെങ്കിലും ഓഫീസുകളിലേക്ക് പോകാനും ഇക്കാര്യത്തിൽ അംഗീകൃത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാനും കഴിയും.

You May Also Like- Explained: നിക്ഷേപിച്ചതിലും കൂടുതൽ പണം തിരികേ നേടാൻ എൽഐസി നിവേഷ് പ്ലാൻ; അറിയേണ്ടതെല്ലാം

ഒരു പോളിസി ഹോൾഡർ ഒരു നഗരത്തിലും പോളിസി രേഖകൾ മറ്റൊരു നഗരത്തിലും ആണെങ്കിൽ, രേഖകൾ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ വെവ്വേറെ സമർപ്പിക്കാനും അനുവദിക്കുന്നുണ്ട്. ഈ സൗകര്യം ഒരു ട്രയൽ അടിസ്ഥാനത്തിൽ 31.03.2021 വരെ ഉടനടി പ്രാബല്യത്തിൽ ആക്കിയിട്ടുണ്ട്.

എൽ‌ ഐ‌ സി അതിന്റെ പോളിസി ഹോൾ‌ഡർ‌മാരെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നതെന്ന് പത്രകുറിപ്പിൽ പറയുന്നു, മാത്രമല്ല ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾ‌ മഹാമാരി സമയത്ത്‌ പ്രവർത്തനങ്ങൾ‌ എളുപ്പമാക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എൽ ‌ഐ സിക്ക് നിലവിൽ രാജ്യത്തുടനീളം 29 കോടിയിലധികം പോളിസി ഹോൾഡർമാർക്കു സേവനം നൽകുന്നു.
Published by: Anuraj GR
First published: March 22, 2021, 11:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories