നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Life Certificate Last Date | പെൻഷൻ മുടങ്ങും; ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി എന്ന്?

  Life Certificate Last Date | പെൻഷൻ മുടങ്ങും; ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി എന്ന്?

  ഒക്ടോബർ 1 മുതലാണ് 80 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്കായി ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് രണ്ട് മാസത്തെ സമയമാണ് ലഭിക്കുന്നത്.

  കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

  കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

  • Share this:
   പെൻഷൻകാർക്ക് അവരുടെ പ്രതിമാസ പെൻഷൻ (Pension) തുക ലഭിക്കുന്നതിന് ഈ വർഷം നവംബർ 30നകം അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകളോ (Life Certificate) ജീവൻ പ്രമാണമോ സമർപ്പിക്കേണ്ടതുണ്ട്. ഒക്ടോബർ 1 മുതലാണ് 80 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്കായി ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് രണ്ട് മാസത്തെ സമയമാണ് ലഭിക്കുന്നത്.

   80 വയസ്സിന് താഴെയുള്ളവർക്കായി ഈ നിയമം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം വിൻഡോ നവംബർ 30 വരെ മാത്രമേ തുറക്കൂ. ഒരാൾ അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവരുടെ പ്രാദേശിക പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ബാങ്ക് സന്ദർശിക്കണം.

   ഡോർസ്റ്റെപ്പ് ബാങ്കിംഗും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കലും ഈ നടപടിക്രമം പൂർത്തിയാക്കാൻ കഴിയുന്ന മറ്റ് ചില വഴികളാണ്.

   എന്താണ് ലൈഫ് സർട്ടിഫിക്കറ്റ്?

   കേന്ദ്ര, സംസ്ഥാന ജീവനക്കാരായിരുന്ന പെൻഷൻകാരുടെ ആധാര്‍ അധിഷ്ഠിത, ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ജീവൻ പ്രമാൺ. ഇതിൻറെ സാക്ഷ്യ പത്രം എന്ന നിലയിലാണ് ലൈഫ് സ‍ര്‍ട്ടിഫിക്കറ്റ് സമ‍ര്‍പ്പിക്കേണ്ടത്. ഇത്തരത്തിൽ പ്രത്യേക സോഫ്റ്റുവെയറിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ പെൻഷനേഴ്സിനെ തിരിച്ചറിയാൻ സഹായിക്കുന്നതിനൊപ്പം
   ജീവിച്ചിരിക്കുന്നു എന്ന് തെളിവും നൽകുന്നു. 2014 നവംബറിലാണ് ഡിജിറ്റൽ ലൈഫ് സ‍ര്‍ട്ടിഫിക്കറ്റ് സംവിധാനം നിലവിൽ വന്നത്.

   പെൻഷൻ ലഭിക്കുന്ന വ്യക്തി സാധാരണയായി ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഡിസ്ബേഴ്സിംഗ് ഏജൻസിക്ക് മുമ്പായി നേരിട്ട് ഹാജരാകണം.

   എന്തുകൊണ്ടാണ് ലൈഫ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്നത്?

   പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണ്. കാരണം ഇത് അവരുടെ പ്രതിമാസ പെൻഷൻ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
   എന്നാൽ, ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ശാരീരികമായി ഹാജരാകുക എന്ന നിയമം പല പ്രായമായവർക്കും ഒരു പ്രശ്നമായി മാറിയിരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് കേന്ദ്രം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമാൺ കൊണ്ടുവന്നത്. ഇതുവഴി ലൈഫ് സർട്ടിഫിക്കറ്റിന് വേണ്ട മുഴുവൻ നടപടിക്രമങ്ങളും ഡിജിറ്റലായി നടത്താം.

   റെയിൽവേ, ഇപിഎഫ്ഒ, സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പെൻഷനേഴ്സ്, ആർബിഐ തുടങ്ങിയ പെൻഷൻ അനുവദിക്കുന്ന ഏജൻസികൾ വഴി ജീവൻ പ്രമാണിന് ഓൺബോർഡ് ചെയ്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ, ഇൻഷുറൻസ് കമ്പനികളെയും ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഉപയോഗിക്കാം.

   എന്നാൽ, സർട്ടിഫിക്കറ്റ് ജീവിതകാലം മുഴുവൻ വാലിഡിറ്റിയുള്ളതല്ല. കാലാവധി അവസാനിച്ചുകഴിഞ്ഞാൽ അത് പുതുക്കേണ്ടതാണ്.

   പെൻഷൻകാർക്ക് എങ്ങനെ ഒരു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും?

   ലൈഫ് സർട്ടിഫിക്കറ്റുകൾ ജീവൻ പ്രമാൺ വെബ്സൈറ്റ് (https://jeevanpramaan.gov.in/) അല്ലെങ്കിൽ ആപ്പ് വഴി ഡിജിറ്റലായി സമർപ്പിക്കാം.

   ഇതുവഴി പേര്, മൊബൈൽ നമ്പർ, ആധാർ നമ്പർ, മറ്റ് പെൻഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പെൻഷൻകാർക്ക് വീട്ടിൽ ഇരുന്ന് തന്നെ ഡിജിറ്റൽ പ്രക്രിയ പൂർത്തിയാക്കാൻ കഴിയും.

   വിരലടയാളമോ ഐറിസോ ഉൾപ്പെടുന്ന ബയോമെട്രിക് പ്രാമാണീകരണത്തിനായി ആധാർ പ്ലാറ്റ്ഫോമും പോർട്ടലും ഉപയോഗിക്കുന്നു. ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി സമർപ്പിക്കാൻ ഒരിക്കൽ അടുത്തുള്ള പൗരസേവന കേന്ദ്രമോ അടുത്തുള്ള ബാങ്ക്/പോസ്റ്റ് ഓഫീസോ സന്ദർശിക്കാം.

   ഓൺലൈൻ വഴി ഈ പ്രക്രിയ വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുകയാണെങ്കിൽ, പെൻഷൻകാർക്ക് നേരിട്ട് പെൻഷൻ വിതരണ ബാങ്കുകൾ സന്ദർശിച്ച് ഫോം സമർപ്പിക്കാം. ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുള്ള മറ്റൊരു വഴിയാണ് ഡോർസ്റ്റെപ്പ് ബാങ്കിംഗ്. ഒരു പോസ്റ്റ്മാൻ അല്ലെങ്കിൽ നിയുക്ത ഉദ്യോഗസ്ഥൻ മുഖേനയും പെൻഷൻകാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

   ഒരു ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കാൻ നേരിട്ട് വരാൻ കഴിയാത്ത എൻആർഐ പെൻഷൻകാർക്ക്, ബാങ്ക് ഓഫീസർമാർ, നോട്ടറി, മജിസ്ട്രേറ്റ് ഉദ്യോഗസ്ഥർ മുഖേന ഇത് നൽകാവുന്നതാണ്.

   ഒരു എൻആർഐ പെൻഷൻകാരന് ഇന്ത്യൻ എംബസി/കോൺസുലേറ്റിലേക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ, ലൈഫ് സർട്ടിഫിക്കറ്റ് തപാൽ വഴി അധികാരികൾക്ക് സമർപ്പിക്കാവുന്നതാണ്.
   Published by:Anuraj GR
   First published:
   )}