• HOME
  • »
  • NEWS
  • »
  • money
  • »
  • LIC വാട്‌സ്ആപ്പ് സേവനങ്ങൾ അവതരിപ്പിച്ചു; പോളിസി സ്റ്റാറ്റസ് എങ്ങനെ അറിയാം?

LIC വാട്‌സ്ആപ്പ് സേവനങ്ങൾ അവതരിപ്പിച്ചു; പോളിസി സ്റ്റാറ്റസ് എങ്ങനെ അറിയാം?

എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.licindia.in-ൽ പോയി ഉപഭോക്താക്കൾക്ക് അവരുടെ പോളിസികൾ രജിസ്റ്റർ ചെയ്യാം

LIC

LIC

  • Share this:

    ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) തങ്ങളുടെ പോളിസി ഉടമകൾക്കായി വാട്‌സ്ആപ്പ് സേവനങ്ങൾ അവതരിപ്പിച്ചു. എൽഐസി വെബ് പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവരുടെ പ്രീമിയം സംബന്ധിച്ച അപ്‌ഡേറ്റുകളും പ്ലാൻ സ്റ്റേറ്റ്‌മെന്റുകളുമെല്ലാം ഇതിലൂടെ ലഭിക്കും. ഇവർക്ക് ഔദ്യോഗിക എൽഐസി വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോക്‌സിലേക്കുള്ള ആക്‌സസും ഉണ്ടാകും.

    വാട്ട്‌സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കണമെങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പോളിസി ഉടമകൾ അക്കാര്യം പൂർത്തിയാകണമെന്ന് കമ്പനി അറിയിച്ചു. എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.licindia.in-ൽ പോയി ഉപഭോക്താക്കൾക്ക് അവരുടെ പോളിസികൾ രജിസ്റ്റർ ചെയ്യാം.

    Also read: ഇലക്ട്രിക് കാറുകളുടെ VAT 11 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറയ്ക്കും; പുതിയ നീക്കവുമായി ഇന്തോനേഷ്യ

    പോളിസി രജിസ്റ്റർ ചെയ്തതിന് ശേഷം എൽഐസി വാട്ട്‌സ്ആപ്പ് സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

    1. നിങ്ങളുടെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിൽ , എൽഐസിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറായ 897686209 സേവ് ചെയ്യുക

    2. വാട്ട്‌സ്ആപ്പ് തുറക്കുക, തുടർന്ന് എൽഐസി ഓഫ് ഇന്ത്യ വാട്ട്‌സ്ആപ്പ് ചാറ്റ് ബോക്‌സ് തുറക്കുക.

    3. ചാറ്റ് ബോക്സിൽ ‘ഹലോ’ എന്ന് ടൈപ്പ് ചെയ്യുക

    4. തുടർന്ന് നിങ്ങൾക്ക് ചാറ്റ്ബോക്സിൽ 11 ഓപ്ഷനുകൾ ലഭിക്കും,

    5. നിങ്ങൾക്ക് ഏതു സേവനമാണോ വേണ്ടത്, അക്കാര്യം അറിയിക്കുക. ഉദാഹരണത്തിന് പ്രീമിയം തീയതി, ബോണസ് വിവരങ്ങൾ മുതലായ കാര്യങ്ങൾ.

    നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ആയിരിക്കണം എൽഐസി കസ്റ്റമർ പോർട്ടലിലേക്ക് സന്ദേശം അയക്കേണ്ടത്. നിങ്ങൾ മറ്റൊരു മൊബൈൽ ഫോൺ ഉപയോഗിച്ച് ലോഗിൻ ചെയ്യുകയാണെങ്കിൽ പോർട്ടൽ പ്രൊഫൈലിൽ WhatsApp നമ്പർ അപ്ഡേറ്റ് ചെയ്യുക. ebiz.licindia.in/D2CPM/#Login എന്ന url വഴി നിങ്ങളുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ നമ്പർ രജിസ്റ്റർ ചെയ്യാനോ കഴിയും.

    എൽഐസി നൽകുന്ന ചില വാട്സാപ്പ് സേവനങ്ങൾ

    – അടയ്‌ക്കേണ്ട പ്രീമിയം

    – ബോണസ് വിശദാംശങ്ങൾ

    – പോളിസി സ്റ്റാറ്റസ്

    – ലോൺ

    – വായ്പ തിരിച്ചടവ്

    – പലിശ, കുടിശിക വിവരങ്ങൾ

    – പ്രീമിയത്തിനുള്ള സർട്ടിഫിക്കറ്റ്

    – സ്റ്റേറ്റ്മെന്റുകൾ

    – എൽഐസി സേവനങ്ങളിലേക്കുള്ള ലിങ്കുകൾ

    – ഓപ്റ്റ്-ഇൻ, ഓപ്റ്റ്-ഔട്ട് സേവനങ്ങൾ

    എൽഐസി വെബ് പോർട്ടലിൽ എങ്ങനെയാണ് ഒരു പോളിസി രജിസ്റ്റർ ചെയ്യുന്നതിനായി സൈൻ അപ്പ് ചെയ്യേണ്ടത്?

    1. എൽഐസി ഇന്ത്യയുടെ വെബ്സൈറ്റ് സന്ദർശിക്കുക

    2. കസ്റ്റമർ പോർട്ടൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

    3. new user എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ആവശ്യപ്പെടുന്ന കാര്യങ്ങൾ പൂരിപ്പിക്കുക

    4. നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ വിവരങ്ങൾ നൽകുക

    5. തുടർന്ന് നിങ്ങളുടെ യൂസർ ഐഡി വെബ് പോർട്ടലിൽ നൽകുക

    6. Basic Services ലിസ്റ്റിൽ നിന്ന് Add Policy തിരഞ്ഞെടുക്കുക

    7. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിങ്ങളുടെ പോളിസിയുടെ വിവരങ്ങൾ ചേർക്കുക

    Summary: Life Insurance Corporation (LIC) launches services via WhatsApp. Here is to how you can avail the services

    Published by:user_57
    First published: