HOME /NEWS /Money / കോവിഡ് 19നെതിരെ പോരാടാൻ ലൈഫ്ബോയിയും; ഒപ്പംചേർന്ന് താരങ്ങളും

കോവിഡ് 19നെതിരെ പോരാടാൻ ലൈഫ്ബോയിയും; ഒപ്പംചേർന്ന് താരങ്ങളും

lifebuoy

lifebuoy

Lifebuoy fights Covid 19 | ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്, ബോളിവുഡിന്റെ പ്രിയ താരം കാജോൾ, ഇന്ത്യൻ റാപ്പ് ആർട്ടിസ്റ്റ് ബാഡ്‌ഷാ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് തുടങ്ങിയ യുവ ഐക്കണുകളുമായി ലൈഫ്ബോയ് സഹകരിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക ...
 • Share this:

  ലോകം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായി മാറുകയാണ് നോവൽ കൊറോണ വൈറസ് (COVID-19) എന്ന എന്ന മഹാമാരി. ഇത് ലോകജനതയുടെ ജീവിതരീതിയാകെ മാറ്റിമറിക്കുകയാണ്. ദിവസങ്ങളോളം വീടിനകത്ത് ചെലവഴിക്കുമ്പോൾ, എങ്ങനെ സുരക്ഷിതമായി മുന്നോട്ടുപോകാം എന്നതിനെക്കുറിച്ചാണ് ചർച്ചകൾ. വൈറസ് തടയുന്നതിന് സർക്കാർ ദേശീയ തലത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിനൊപ്പം, നിരവധി ബ്രാൻഡുകൾ രാജ്യത്തുടനീളം പൗരന്മാർക്കുവേണ്ടിയുള്ള നിർദേശങ്ങളുമായി രംഗത്തുണ്ട് സുരക്ഷിതമായി തുടരുന്നതിനെക്കുറിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇവർ വിവരിക്കുന്നു. ഒപ്പം COVID-1നെതിരായ പോരാട്ടം എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും വിവരിക്കുന്നു.

  ഈ പ്രതിസന്ധി ഘട്ടത്തിൽ ആളുകളെ സഹായിക്കാൻ എല്ലാവരും പരമാവധി ശ്രമിക്കുമ്പോൾ, ലൈഫ്ബോയ് അതിൽ മുന്നിൽത്തന്നെയുണ്ട്. രാജ്യവ്യാപകമായി ഒരു പൊതു അവബോധ കാമ്പെയ്ൻ ലൈഫ്ബോയ് ആരംഭിക്കുകയും ശുചിത്വവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നടപടികളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയും സോപ്പ് ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുന്നു.

  ഈ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്, ബോളിവുഡിന്റെ പ്രിയ താരം കാജോൾ, ഇന്ത്യൻ റാപ്പ് ആർട്ടിസ്റ്റ് ബാഡ്‌ഷാ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് തുടങ്ങിയ യുവ ഐക്കണുകളുമായി ലൈഫ്ബോയ് സഹകരിക്കുന്നുണ്ട്. കൈകഴുകുന്നതിന്റെ പ്രാധാന്യം മികച്ചരീതിയിൽ രീതിയിൽ വിവരിക്കുന്നു.

  എപ്പോഴും ലൈഫ്ബോയിക്ക് മുൻഗണന നൽകാറുണ്ടെങ്കിലും ഇതുപോലുള്ള വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, നമ്മൾ ഉപയോഗിക്കുന്ന സോപ്പ് ഏതാണെന്നതിനേക്കാൾ കൈകഴുകുന്നതിന്‍റെ പ്രധാന്യമാണ് ശ്രദ്ധിക്കേണ്ടതെന്ന് നടി കാജോൾ പറയുന്നു.

  ' isDesktop="true" id="229907" youtubeid="X6hZ714VT0U" category="money">

  “ഈ വെല്ലുവിളി ഏറ്റെടുക്കുന്ന എല്ലാവരോടും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് എത്ര ലളിതവും ഫലപ്രദവുമാണെന്ന് മനസിലാക്കാൻ അഭ്യർത്ഥിക്കുന്നു, ഈ പ്രയാസകരമായ സമയം നമുക്കെല്ലാവർക്കും ചേർന്ന് ഉടൻ തന്നെ മറികടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- ബാദ്‌ഷാ പറഞ്ഞു.

  @badshahWash karo hands like a boss, Challenge karne waalo ko mera applause ##LifebuoyKarona @Lifebuoy_India♬ Lifebuoy Karona - Lifebuoy

  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഫൌണ്ടേഷനായ YouWeCan, പേടിഎം എന്നിവയുമായി ചേർന്നുള്ള പ്രചാരണവും ലൈഫ് ബോയ് നടത്തുന്നുണ്ട്. സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാർക്ക് അവശ്യം വേണ്ട ശുചിത്വ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് പേടിഎം വഴി സംഭാവനകൾ സ്വീകരിക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നു.


  “കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഇന്ത്യയെ ഒന്നിപ്പിച്ച് ഓരോരുത്തരുടെയും ഉത്തരവാദിത്തം നിർവഹിക്കാനും സർക്കാരിനെ പിന്തുണയ്ക്കാനുമുള്ള സമയമാണിത്. ഈ പകർച്ചവ്യാധിയുടെ നിയന്ത്രണം തടയുന്നതിനുള്ള പ്രതിജ്ഞ എല്ലാവർക്കും ഒരുമിച്ച് എടുക്കാം. എക്സ്പോഷർ സാധ്യത കൂടുതലുള്ളവർക്ക് ശുചിത്വ ഉൽ‌പ്പന്നങ്ങൾ നൽകുന്നതിന് ലൈഫ് ബോയ് ഇന്ത്യ, പേടിഎം എന്നിവയുമായി സഹകരിച്ച് ഞാൻ എന്റെ ശ്രമം നടത്തുന്നു, നിങ്ങളും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”- മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് പറഞ്ഞു.

  ലൈഫ് ബോയ് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) കൈകോർത്തു പ്രവർത്തിക്കുന്നുണ്ട്. അവർ കോവിഡ് 19നെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ പ്രചരിപ്പിക്കുന്നു, അതേസമയം കോവിഡിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പടെ ശുചിത്വ കിറ്റുകളും ലൈഫ്ബോയ് നൽകുന്നു.

  ഈ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമെ വിജയിക്കാൻ സാധിക്കു. കോവിഡിനെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കുന്നതിന് ലൈഫ് ബോയ് പോലുള്ള ബ്രാൻഡുകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രധാനമാണ്. ഇത്തരം പ്രവർത്തനങ്ങളിൽ അവരുടെ വിശ്വാസ്യത ഉപയോഗപ്പെടുത്തുന്നത് നിർണായകമാണ്. ഈ വെല്ലുവിളി നിറഞ്ഞ കാലം മറികടക്കാൻ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് ലൈഫ്ബോയ് കമ്പനി പറയുന്നു.

  This is a partnered post

  First published:

  Tags: Corona virus, Coronavirus, Coronavirus in india, Coronavirus india, Coronavirus kerala, Coronavirus update, Covid 19, Kajol, Lifebuoy, Paytm, Yuvraj Singh