ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകൾക്കും ലോക്ക് ഡൗൺ: ഫ്ലിപ്പ്കാർട്ട് സേവനം നിർത്തി; അത്യാവശ്യസാധനങ്ങൾ മാത്രമെന്ന് ആമസോൺ

ഉപഭോക്താക്കളുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം തന്നെ ജീവനക്കാരുടെ സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട്.

News18 Malayalam | news18-malayalam
Updated: March 25, 2020, 5:05 PM IST
ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകൾക്കും ലോക്ക് ഡൗൺ: ഫ്ലിപ്പ്കാർട്ട് സേവനം നിർത്തി; അത്യാവശ്യസാധനങ്ങൾ മാത്രമെന്ന് ആമസോൺ
No Online Shopping
  • Share this:
രാജ്യം മുഴുവൻ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ താത്ക്കാലിക അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ വമ്പൻമാരിലൊരാളായ ഫ്ലിപ് കാർട്ട് ലോക്ക്ഡൗൺ നിലവിൽ വന്ന കഴിഞ്ഞ ദിവസം അർധരാത്രി മുതൽ തന്നെ സേവനം നിർത്തിയിരുന്നു. മറ്റൊരു ഷോപ്പിംഗ് സൈറ്റായ ഗ്രോഫേഴ്സും സമാനരീതിയിൽ സേവനം താത്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. എന്നാല്‍ നിലവിൽ അത്യാവശ്യം വേണ്ട സാധനങ്ങളുടെ വിതരണം നടത്തുമെന്നാണ് ആമസോൺ അറിയിച്ചിട്ടുള്ളതെങ്കിലും ഇതും എത്ര നാളത്തേക്കാണെന്ന് വ്യക്തതയില്ല.

ലോക്ക് ഡൗൺ അവസരത്തിൽ സപ്ലൈസ് എങ്ങനെ ശേഖരിക്കും അത് ആളുകളിലേക്ക് എങ്ങനെ എത്തിക്കും തുടങ്ങിയത് സംബന്ധിച്ച് വ്യക്തതയോ പ്രത്യേക മാർഗനിർദേശങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഓൺലൈൻ സൈറ്റുകൾ താത്ക്കാലികമായി സേവനം അവസാനിപ്പിച്ചിരിക്കുന്നത്. വേഗം മടങ്ങിയെത്തുമെന്നും വീടുകളില്‍ സുരക്ഷിതരായി കഴിയൂ എന്നുമാണ് ഫ്ലിപ്പ് കാർട്ട് സൈറ്റിൽ ഇപ്പോഴുള്ള സന്ദേശം. മുൻഗണനയില്ലാത്ത സാധനങ്ങളുടെ ഡെലിവറി നിർത്തിവയ്ക്കുകയാണെന്ന് ആമസോൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്ലിപ് കാർട്ടും സേവനം നിർത്തി വച്ചത്.

You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം [NEWS]Covid 19 | ലോക്ക് ഡൗൺ മൂലം ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് 9 ലക്ഷം കോടി രൂപ; കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധർ [NEWS]

ഉപഭോക്താക്കളുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം തന്നെ ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ താത്ക്കാലികമായി ചില ഓർഡറുകൾക്ക് മാത്രമെ പരിഗണന നൽകാനാകു. വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ, പാക്കേജ് ഫുഡ്, ഹെൽത്ത് കെയർ, ആരോഗ്യ പരിരക്ഷ, ശുചിത്വം, വ്യക്തി സുരക്ഷ ഉത്പ്പന്നങ്ങൾക്കാണ് മുൻഗണന. അത്യാവശ്യം അല്ലാത്ത ഉത്പ്പന്നങ്ങളുടെ ഓർഡറുകൾ സ്വീകരിക്കുന്നതും താത്ക്കാലികമായി നിർത്തി വച്ചിട്ടുണ്ട്.. എന്നാണ് ആമസോൺ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

  

 

 
First published: March 25, 2020, 5:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading