• HOME
  • »
  • NEWS
  • »
  • money
  • »
  • Investment | അധിക വരുമാനത്തിനായി ഈ വർഷം ഏതൊക്കെ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കാം?

Investment | അധിക വരുമാനത്തിനായി ഈ വർഷം ഏതൊക്കെ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കാം?

വ്യക്തിഗത ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യമായ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുത്ത് നിങ്ങൾക്ക് നിക്ഷേപം നടത്താം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൂടുതൽ വരുമാന മാർഗങ്ങൾ തേടുന്നത് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം ഒരുക്കുന്നതിന് തുല്യമാണ്. നിലവിലെ വർദ്ധിച്ചു വരുന്ന ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനും സുഖപ്രദമായ രീതിയിൽ ജീവിതം മുന്നോട്ട് നയിക്കുന്നതിനും ശമ്പള വരുമാനത്തിന് പുറമെ, ചില അധിക വരുമാന സ്രോതസ്സുകൾ കൂടി ആവശ്യമാണ്.

    ഒരാളുടെ റിസ്ക് എടുക്കാനുള്ള കഴിവ്, പ്രായം, നിക്ഷേപ ലക്ഷ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് നിരവധി നിക്ഷേപ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. അതിനാൽ നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യമായ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുത്ത് നിങ്ങൾക്ക് നിക്ഷേപം നടത്താം.

    നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്ക്കരിക്കുന്നത് അഥവാ വിവിധ നിക്ഷേപ മാർഗങ്ങളിൽ നിശ്ചിത തുക വീതം നിക്ഷേപിക്കുന്നത് വിപണയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ചുള്ള സാമ്പത്തിക ആഘാതങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. വിവിധ നിക്ഷേപ മാർഗങ്ങളിലൂടെ ലഭിക്കുന്ന പണം നിങ്ങളുടെ ദൈനംദിന ചെലവുകൾ നിറവേറ്റാൻ സഹായിക്കുമെന്ന് മാത്രമല്ല പണത്തിന് പെട്ടെന്ന് ആവശ്യങ്ങളുണ്ടാകുന്ന സമയത്തും ഇത് ഉപയോഗപ്രദമാകും.

    അധിക വരുമാനം നേടുന്നതിനുള്ള ചില ജനപ്രിയ നിക്ഷേപ മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

    മ്യൂച്വൽ ഫണ്ട്

    വ്യത്യസ്‌ത നിക്ഷേപകരിൽ നിന്ന് ഫണ്ടുകൾ ശേഖരിച്ച് ഓഹരികൾ, ബോണ്ടുകൾ, മണി മാർക്കറ്റ് സെക്യൂരിറ്റികൾ മുതലായ വിവിധ ആസ്തികളിൽ നിക്ഷേപിക്കുന്ന രീതിയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റേത്. വിവിധ മേഖലകളിലെ വ്യത്യസ്തമാർന്ന പോർട്ട്‌ഫോളിയോകളിൽ നിക്ഷേപിച്ച് അപകടസാധ്യതകൾ വൈവിധ്യവത്കരിക്കാൻ ഇതുവഴി സാധിക്കും. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളെയും അപകടസാധ്യതയെയും ആശ്രയിച്ച് വിവിധ മ്യൂച്വൽ ഫണ്ട് സ്കീമുകൾ തിരഞ്ഞെടുക്കാം.

    കുതിച്ചുയരുന്ന ഓഹരി വിലയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസവും കാരണം മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് നിക്ഷേപകർക്കിടയിൽ ജനപ്രീതി നേടുന്നുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുകയും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

    സ്വർണ്ണം

    സ്വർണ്ണം ഇന്ത്യക്കാർക്കിടയിൽ എക്കാലത്തും മികച്ച ഒരു നിക്ഷേപ മാർഗമാണ്. ഇക്വിറ്റി, ബോണ്ടുകൾ മുതലായ റിസ്ക് കൂടിയ നിക്ഷേപങ്ങൾക്കൊപ്പം നഷ്ടം ലഘൂകരിക്കാനുള്ള ഒരു മാർഗമായി നിക്ഷേപ പോ‍‍ർട്ട്ഫോളിയോയുടെ 10 മുതൽ 15 ശതമാനം വരെ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നത് ഗുണകരമാണ്. അതിനാൽ നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ സ്വർണത്തെ കൂടി ചേർക്കുന്നത് നിങ്ങളുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കും. എന്നാൽ സ്വർണാഭരണങ്ങൾ വാങ്ങുന്നതിനുപകരം, സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് ഇടിഎഫുകൾ, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, ഡിജിറ്റൽ ഗോൾഡ് എന്നിവ വഴി സ്വർണത്തിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്.

    സ്ഥിര നിക്ഷേപങ്ങൾ

    ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾ ഏറ്റവും പഴക്കമുള്ളതും സുരക്ഷിതവുമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ്. ഒരു സേവിംഗ്സ് അക്കൗണ്ടിൽ നിന്നോ കറണ്ട് അക്കൗണ്ടിൽ നിന്നോ ലഭിക്കുന്ന പലിശയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അപകടസാധ്യതയില്ലാത്തതിനാലും ഉറപ്പുള്ള സ്ഥിര വരുമാനം വാ​ഗ്ദാനം ചെയ്യുന്നതിനാലും കൂടുതൽ ആളുകളും സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. കൂടാതെ, ഇത് നിരവധി ആളുകൾക്ക് സ്ഥിര വരുമാന മാർഗ്ഗമായും പ്രവർത്തിക്കുന്നു. നിങ്ങളുടെ വിവിധ നിക്ഷേപ ലക്ഷ്യങ്ങൾ അനുസരിച്ച് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ പണം നിക്ഷേപിക്കാം.

    വ്യാപാരം

    വിപണിയിൽ ലഭ്യമായ വിവിധ നിക്ഷേപ മാർഗങ്ങളിൽ അധിക വരുമാനം നേടുന്നതിനുള്ള ഒരു ജനപ്രിയ നിക്ഷേപ മാർഗമാണ് വ്യാപാരം അഥവാ ട്രേഡിംഗ്. നിരവധി ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ ഉള്ളതിനാൽ, ഇന്ന് വ്യാപാരം കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമാണ്. ഇക്വിറ്റികൾ, ചരക്കുകൾ, സാമ്പത്തിക സൂചികകൾ, കറൻസികൾ എന്നിവയുൾപ്പെടെ വിവിധ ആസ്തികളിൽ വ്യാപാരം നടത്താൻ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ആളുകളെ സഹായിക്കുന്നു.

    വിപണിയിൽ മികച്ച അംഗീകാരം നേടിയ ജനപ്രിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ബിനോമോ. 133 രാജ്യങ്ങളിൽ ഈ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോം ലഭ്യമാണ്. 73 ആസ്തികൾ ബിനോമോയിൽ വ്യാപാരത്തിനായി വാഗ്ദാനം ചെയ്യുന്നു. ഫിക്സഡ് ടൈം ട്രേഡ്സ് (എഫ്ടിടി) തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. അതായത് നിങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ അസറ്റുകളുടെ വില ഉയരുമോ കുറയുമോ എന്ന് പ്രവചിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രവചനത്തെ അടിസ്ഥാനമാക്കി നിങ്ങൾക്ക് അധിക വരുമാനം ലഭിക്കും.

    അതിനാൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആസ്തിയ്ക്ക് മേൽ നിക്ഷേപ തുകയും സമയവും സജ്ജമാക്കുക. തുട‍ർന്ന് നടത്തുന്ന നിങ്ങളുടെ പ്രവചനം ശരിയാണെങ്കിൽ, നിങ്ങൾക്ക് അധിക വരുമാനം നേടാം. നിങ്ങളുടെ പ്രവചനം തെറ്റാണെങ്കിൽ, നിക്ഷേപ തുക നിങ്ങളുടെ ബാലൻസിൽ നിന്ന് പിൻവലിക്കപ്പെടും.

    ബിനോമോ വളരെ സുരക്ഷിതമായതും ഇന്റർനാഷണൽ ഫിനാൻഷ്യൽ കമ്മീഷനിലെ "എ" വിഭാഗത്തിൽ പെടുന്ന ട്രേഡിംഗ് പ്ലാറ്റ്‌ഫോമുമാണ്. ഇത് കമ്പനിയുടെ വിശ്വാസ്യതയും സേവനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പു നൽകുന്നു. വെരിഫൈ മൈ ട്രേഡ് ഈ പ്ലാറ്റ്ഫോമിനെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ ആഗോള സാമ്പത്തിക, വിപണികളിലെ മികവിന് 2015 എഫ്ഇ അവാർഡും 2016 ഐഎഐആർ അവാർഡും കമ്പനിയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ, നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്ഫോം SSL എൻക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള ഇന്റർനെറ്റ് സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഉപയോഗിക്കുന്നത്.

    ബിനോമോ പ്ലാറ്റ്ഫോം വളരെ ലളിതവും ഉപയോക്തൃ സൗഹൃദവുമാണ്. ഒരു ഡെമോ അക്കൗണ്ട് വഴി ട്രേഡിങ്ങിനെക്കുറിച്ച് പഠിക്കുകയും അറിവ് നേടുകയും ചെയ്തുകൊണ്ട് തുടക്കക്കാർക്ക് പോലും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം. Binomo ഉപയോഗിച്ച് വ്യാപാരം നടത്താൻ താത്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് അവരുടെ വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ (Google Play Store) നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ഇതിനായി 'സൈൻ അപ്പ്' ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. രജിസ്ട്രേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ നിങ്ങൾക്കും ബിനോമോയിൽ നിക്ഷേപിക്കുന്ന 20 ദശലക്ഷത്തിലധികം ബിനോമിസ്റ്റുകളുടെ ഭാഗമാകാം.

    ശ്രദ്ധിക്കുക: ഓൺലൈൻ ട്രേഡിം​ഗ് കമ്പനികളിലെ നിക്ഷേപം അപകടസാധ്യതയുള്ളതാണ്. അതിനാൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ശേഷി വിശകലനം ചെയ്യുക.

    ബിനോമോയ്ക്ക് വേണ്ടി സ്റ്റുഡിയോ (Studio18) ആണ് ഈ ലേഖനം എഴുതിയിരിക്കുന്നത്.
    Published by:user_57
    First published: