മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ആദ്യം നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം. നിലവിലെ വരുമാനം, ആസ്തി, ചെലവ്, ബാധ്യത, സേവിംഗ്സ് എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമെ നിക്ഷേപത്തെ കുറിച്ച് ചിന്തിക്കാൻ പാടുള്ളു.

news18
Updated: March 23, 2019, 4:31 PM IST
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
news18
  • News18
  • Last Updated: March 23, 2019, 4:31 PM IST
  • Share this:
ഏതെങ്കിലും തരത്തിലുളള നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. എങ്ങനെ നിക്ഷേപിക്കണം,എന്ത് നിക്ഷേപമാണ് വേണ്ടത് ആശങ്കകൾ പലതാണ്. നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ആദ്യം നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം. നിലവിലെ വരുമാനം, ആസ്തി, ചെലവ്, ബാധ്യത, സേവിംഗ്സ് എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമെ നിക്ഷേപത്തെ കുറിച്ച് ചിന്തിക്കാൻ പാടുള്ളു.

നിക്ഷേപങ്ങളിൽ നിങ്ങളുടെ വിജയം സേവിംഗ്സ് ചെയ്യാനുള്ള കഴിവിനെ ആശ്രയിച്ചായിരിക്കും. സേവിംഗ്സിൽ വർധന ഉണ്ടാകുന്നതിനനുസരിച്ച് നിങ്ങൾ കൂടുതൽ നിക്ഷേപിക്കുന്നു. ചെലവിനെ കുറിച്ച് വ്യക്തമായി നിരീക്ഷിച്ചാൽ സേവിംഗ്സ് ഉയർത്താൻ കഴിയും.

also read:ഹൈസ്കൂൾ ഹയർസെക്കൻഡറി ലയനം: ഖാദർ കമ്മിഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തം

ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിന് ആദ്യം പരിധി നിശ്ചയിക്കുക. ബാക്കി വരുന്നത് നിക്ഷേപിക്കുക. അടിയന്തര ഘട്ടത്തിലേക്കുള്ള പണം കൈയ്യിൽ സൂക്ഷിക്കാൻ മറക്കരുത്.

ഇതുവരെ ഉണ്ടാക്കിയ ബാധ്യതകൾ നിങ്ങളെ സേവിംഗ്സിൽ നിന്ന് തടയുന്നു. കൂടാതെ ക്രെഡിറ്റ് കാർഡ് കടങ്ങൾ നിങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം കൈക്കലാക്കുന്നു. അതിനാൽ നിക്ഷേപങ്ങൾക്കും സേവിംഗ്സിനും തയ്യാറെടുക്കുന്നതിന് മുമ്പ് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഇതൊക്കെ പൂർത്തിയാക്കിയെങ്കിൽ അടുത്ത ഘട്ടം റിസ്ക് കവർ ആണ്. നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലുള്ളവർക്കോ ആരോഗ്യ പരിരക്ഷ നിങ്ങൾ എടുത്തിട്ടുണ്ടായിരിക്കും. മാത്രമല്ല വീട്ട് ലോൺ‌ ഉൾപ്പെടെയുള്ള ലോംഗ് ടേം ലോണുകളും ഉണ്ടായിരിക്കും. അതിനാൽ ‌ടേം ഇൻഷ്വറൻസ് കവർ എടുക്കുന്നത് കുടുംബത്തിലുള്ളവരുടെ സമ്പത്ത് ഭാവിയിൽ സുരക്ഷിതമാക്കുന്നു.

അവസാനമായി പെട്ടെന്നുണ്ടാകുന്ന ചെലവുകൾ അഭിമുഖീകരിക്കാൻ ആറ് മാസത്തേക്കുള്ള ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുക എന്നതാണ്. നിക്ഷേപത്തിന്റെ വഴിയിൽ പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ ഇവ സഹായിക്കുന്നു. നിക്ഷേപങ്ങൾ ഒരിക്കലും ക്രമരഹിതമാകരുത്. അതിനാൽ നിക്ഷേപത്തിന് മുമ്പ് ഈ ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിക്കുക.

എന്താണ് എന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ?

ലക്ഷ്യമാണ് പ്രധാനം, അതിന് കണ്ടെത്തുന്ന മാർഗം പ്രശ്നമില്ല. അതുപോലെ തന്നെയാണ് നിക്ഷേപത്തിന്റെ കാര്യവും. വ്യക്തമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെയുള്ള നിക്ഷേപത്തെക്കാൾ പ്രധാനം പ്രത്യേക ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളാണ്. നിക്ഷേപത്തിലൂടെ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ.

മുൻകൂട്ടി പ്ലാൻ ചെയ്യുമ്പോൾ ഏതാണ് പ്രധാനപ്പെട്ട ലക്ഷ്യം എന്ന് തിരിച്ചറിയാൻ കഴിയുന്നു. ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിൽ അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കും.

എത്രത്തോളം റിസ്ക് അഭിമുഖീകരിക്കേണ്ടി വരും?

എല്ലാ തരം നിക്ഷേപങ്ങൾക്കും ചെറിയൊരു തുക ബാധ്യതയായി വരുന്നുണ്ട്. നിക്ഷേപം വഴി സമ്പത്ത് ഉണ്ടാക്കുകയാണ് ലക്ഷ്യമെങ്കിൽ സ്വാഭാവികമായ ഒരു റിസ്ക് അഭിമുഖീകരിച്ചേ മതിയാകൂ. കൂടിച്ചേരലുകളുടെ ഫലമാണ് സമ്പത്ത് കൈവരിക്കൽ. അതിനാൽ ഒരു പ്രത്യേക കാലയളവിലേക്ക് തന്നെ നിക്ഷേപിക്കണം. എത്രത്തോളം ബാധ്യത നേരിടേണ്ടി വരുമെന്നറിയാതെ ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിച്ചാൽ ഫണ്ട് മൂല്യത്തിൽ ചെറിയ വ്യതിയാനം വരുമ്പോൾ തന്നെ നിങ്ങൾക്ക് പണം പിൻവലിക്കേണ്ടി വരും.

എത്രകാലം നിക്ഷേപം തുടരാൻ ഉദ്ദേശിക്കുന്നു?

നിക്ഷേപത്തിന്റെ കാലയളവും ഇതിന്റെ ഭാഗം തന്നെയാണ്. നിക്ഷേപത്തിൽ നിന്ന് പിൻമാറാതെ എത്രകാലം ഒരു നിക്ഷേപകൻ പണം നിക്ഷേപിക്കാൻ തയ്യാറാകുന്നു എന്നതാണ് നിക്ഷേപത്തിന്റെ കാലയളവ്. നിക്ഷേപ കാലയളവ് നിങ്ങളുടെ ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

വലിയൊരു തുക തിരികെ ലഭിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകളാണ് നല്ലത്. നീണ്ടകാല അടിസ്ഥാനത്തിലുള്ളതാണ് ഇക്വിറ്റി ഫണ്ടുകൾ. അതിനാൽ ഇവയ്ക്ക് റിസ്ക് കൂടുതലായിരിക്കും. എമർജൻസി ഫണ്ടിന് വേണ്ടിയുള്ളതാണ് നിക്ഷേപമെങ്കിൽ ലിക്വിഡ് ഫണ്ടുകളായിരിക്കും ഉത്തമം. ഷോട്ട് ടേം, മീഡിയം ടേം, ലോംഗ് ടേം എന്നിങ്ങനെയാണ് നിക്ഷേപങ്ങളുടെ കാലാവധി.

മൂലധന നിക്ഷേപം ഏതാണ്?
നിങ്ങളുടെ ലക്ഷ്യങ്ങൾ, നിക്ഷേപത്തിലൂടെ നേരിടേണ്ടി വരുന്ന ബാധ്യത, നിക്ഷേപത്തിന്റെ കാലാവധി എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ ആദ്യ നിക്ഷേപം വളരെ ലളിതമായിരിക്കും. വലിയ തുക തിരികെ ലഭിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വലിയ ബാധ്യത തന്നെ നേരിടേണ്ടി വരും. ഇതിന്റെ കാലയളവും വലുതായിരിക്കും.
First published: March 23, 2019, 4:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading