ലോക കോടീശ്വര പട്ടികയില്‍ 20-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് (mark zuckerberg). 2022ന്റെ മൂന്നാം പാദത്തില്‍ സക്കര്‍ബര്‍ഗിന്റെ സമ്പത്തിന്റെ 50 ശതമാനവും (50 % wealth) നഷ്ടപ്പെട്ടുവെന്നാണ് (losses) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014ന് ശേഷം ആദ്യമായാണ് സക്കർബർഗിന്റെ സമ്പാദ്യം ഇത്രയും കുറയുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സക്കര്‍ബര്‍ഗിന്റെ ആസ്തി 106 ബില്യണ്‍ ഡോളറില്‍ നിന്ന് 55.9 ബില്യണ്‍ ഡോളറായി കുത്തനെ ഇടിഞ്ഞു. അതായത്, സക്കര്‍ബര്‍ഗിന് ഇതുവരെ 71 ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ പകുതിയോളം വരും.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്കിന്റെ ആസ്തിയും 6 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. ബില്‍, മെലിന്‍ഡ ഗേറ്റ്സ് എന്നിവര്‍ക്കും യഥാക്രമം 27, 26 ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. ആമസോണ്‍ മേധാവി ജെഫ് ബെസോസിനും 46 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിടേണ്ടി വന്നു.
Also Read-രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിൽ; ഡോളറിനെതിരായ വിനിമയനിരക്ക് 80.47ൽ എത്തിഅടുത്തിടെയാണ് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിന്റെ പേര് മാറ്റി 'മെറ്റ' (meta) എന്നാക്കിയത്. ഇതിനു ശേഷമാണ് അദ്ദേഹത്തിന് ആസ്തി സൂചികയില്‍ 14 സ്ഥാനങ്ങളും നഷ്ടപ്പെട്ടത്. 2020 മെയ് വരെ സക്കര്‍ബര്‍ഗ് 87.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ബില്യണയര്‍ സൂചിക പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
2022 ലെ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികള്‍:- ഇലോണ്‍ മസ്ക് (273.5 ബില്യണ്‍ ഡോളര്‍)
- ബെര്‍ണാഡ് അര്‍നോള്‍ട്ട് (154.7 ബില്യണ്‍ ഡോളര്‍)
- ഗൗതം അദാനി (152.2 ബില്യണ്‍ ഡോളര്‍)
- ജെഫ് ബെസോസ് (146.9 ബില്യണ്‍ ഡോളര്‍)
- ബില്‍ ഗേറ്റ്സ് (104.6 ബില്യണ്‍ ഡോളര്‍)
- ലാറി എലിസണ്‍ (96.8 ബില്യണ്‍ ഡോളര്‍)
- വാറന്‍ ബഫറ്റ് (95.9 ബില്യണ്‍ ഡോളര്‍)
- മുകേഷ് അംബാനി (91.4 ബില്യണ്‍ ഡോളര്‍)
- ലാറി പേജ് (88.8 ബില്യണ്‍ ഡോളര്‍)
- സെര്‍ജി ബ്രിന്‍ (85.2 ബില്യണ്‍ ഡോളര്‍)
അതേസമയം, അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി അടുത്തിടെ ലോക കോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലൂയി വിറ്റണിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് ഇന്ത്യയിലെ മുന്‍നിര കോടീശ്വരന്മാരില് ഒരാളായ ഗൗതം അദാനിയുടെ നേട്ടം. ഫോര്‍ബ്സിന്റെ റിയല്‍ ടൈം ബില്യണയേഴ്സ് പട്ടികയിലാണ് അദാനി രണ്ടാം സ്ഥാനത്തെത്തിയത്.
ഊര്‍ജം, തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, ഖനനം, ഗ്യാസ്, പ്രതിരോധം, വിമാന നിര്‍മ്മാണം, വിമാനത്താവളങ്ങള്‍ എന്നീ ഏഴ് മേഖലകളിലാണ് അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ബിസിനസ്സ് മേഖലയിലും അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് (റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ടാറ്റ ഗ്രൂപ്പിനും ശേഷം) അദാനി ഗ്രൂപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.