• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിപാ; കോഴി വിപണിക്ക് വൻ നഷ്ടം

news18
Updated: June 8, 2018, 7:36 PM IST
നിപാ; കോഴി വിപണിക്ക് വൻ നഷ്ടം
MUMBAI, INDIA - APRIL 9, 2006: Poultry Chicken Birds at 24 year old Santosh Hirekar's poultry farm, who committed suicide . (Photo by Vikas Khot/Hindustan Times via Getty Images)
news18
Updated: June 8, 2018, 7:36 PM IST
കൊച്ചി: നിപാ വൈറസ് മൂലം കോഴി വിപണിയിലും വൻ നഷ്ടം. നിപായുമായി ബന്ധപ്പെട്ടുയർന്ന വ്യാജ പ്രചരണങ്ങളെ തുടർന്നാണ് വൻ നഷ്ടമുണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ 70 കോടിയുടെ നഷ്ടമാണുണ്ടായതെന്നാണ് വിവരങ്ങൾ. റംസാൻ സീസണായതിനാൽ മികച്ച വരുമാനം ഉണ്ടാകേണ്ട സമയമായിരുന്നു.

എന്നാൽ കോഴി ഇറച്ചി വഴിയും നിപാ പടരുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇടിവുണ്ടായത്. 40 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് പോൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി അറിയിച്ചു.

ഒരാഴ്ച കേരളത്തിൽ വിറ്റു പോകുന്നത് ഒരു കോടി കിലോ ഗ്രാം കോഴി ഇറച്ചിയാണ്. എന്നാൽ ഇപ്പോൾ60 ലക്ഷം കിലോ മാത്രമാണ് വിറ്റു പോകുന്നതന്നാണ് റിപ്പോർട്ടുകൾ. 100 രൂപയായിരുന്ന കോഴി ഇറച്ചി വില ഇടിഞ്ഞ് 80-82ലെത്തിയിരുന്നു. ചിക്കൻ സംസ്കരിച്ച് വിൽപ്പന നടത്തുന്ന വൻകിട ബ്രാൻഡുകൾക്കും 40 ശതമാനം നഷ്ടമാണ്.
First published: June 8, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍