നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Pooja Bumper Winner| 'ആ ഭാഗ്യവാന്‍ ഞാന്‍ തന്നെ': അഞ്ച് കോടിയടിച്ച പൂജാബമ്പര്‍ തന്റെ കൈവശമെന്ന് ലോട്ടറിവിൽപനക്കാരൻ

    Pooja Bumper Winner| 'ആ ഭാഗ്യവാന്‍ ഞാന്‍ തന്നെ': അഞ്ച് കോടിയടിച്ച പൂജാബമ്പര്‍ തന്റെ കൈവശമെന്ന് ലോട്ടറിവിൽപനക്കാരൻ

    ടിക്കറ്റ് ഇന്ന് കനറാ ബാങ്കിലെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചതായും യാക്കോബ് കുര്യന്‍ പറഞ്ഞു.

    യാക്കോബ് കുര്യന്‍

    യാക്കോബ് കുര്യന്‍

    • Share this:
      Pooja Bumper Winner| 'ആ ഭാഗ്യവാന്‍ ഞാന്‍ തന്നെ': അഞ്ച് കോടിയടിച്ച പൂജാബമ്പര്‍ തന്റെ കൈവശമെന്ന് ലോട്ടറിവിൽപനക്കാരൻകൊച്ചി: അഞ്ചുകോടി രൂപയുടെ പൂജാ ബമ്പർ (Pooja Bumber) ലോട്ടറി അടിച്ച ആ ഭാഗ്യവാന്‍ താൻ തന്നെയെന്ന വെളിപ്പെടുത്തലുമായി ലോട്ടറി വില്‍പനക്കാരന്‍ കിഴകൊമ്പ് മോളേപ്പറമ്പില്‍ യാക്കോബ് കുര്യന്‍. അഞ്ചു കോടിയുടെ ടിക്കറ്റ് തന്റെ പക്കല്‍ ആയിരുന്നെന്നും ടിക്കറ്റ് ഇന്ന് കനറാ ബാങ്കിലെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കു പനിയുടെ ചില ലക്ഷണങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബാങ്കില്‍ പോകാന്‍ കാലതാമസം വന്നേക്കും എന്നു കരുതിയാണ് ഭാഗ്യമെത്തിയ കാര്യം വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

      പൂജാ ബമ്പര്‍ ഒന്നാം സമ്മാനം കൂത്താട്ടുകുളത്ത് ആര്‍എ 591801 എന്ന ടിക്കറ്റില്‍ അടിച്ചിട്ടുണ്ട് എന്നു മാത്രമായിരുന്നു ആദ്യം പുറത്തു വന്ന വിവരം. ടിക്കറ്റ് വിറ്റത് യാക്കോബിന്റെ കടയില്‍ നിന്നാണെന്നും വ്യക്തമായിരുന്നു. രണ്ടു ദിവസമായിട്ടും ജേതാവിനെ കണ്ടെത്താനാകാതെ വന്നതോടെ മറ്റെവിടെ നിന്നെങ്കിലും എത്തിയവര്‍ വാങ്ങിയ ടിക്കറ്റിനാവാം സമ്മാനം എന്നും സംശയിച്ചു.

      കൂത്താട്ടുകുളത്തെ മൊത്ത വിതരണ ഏജന്‍സിയില്‍നിന്നു വാങ്ങിയ പത്തു ടിക്കറ്റുകള്‍ 15 ദിവസം കൊണ്ടാണ് വിറ്റു തീര്‍ന്നത്. അതിനാല്‍ ടിക്കറ്റ് വാങ്ങിയവരെ ഓര്‍ത്തെടുക്കാനാവുന്നില്ല എന്നായിരുന്നു യാക്കോബിന്റെ വിശദീകരണം. ഗ്രാമത്തില്‍ ആയതിനാല്‍ നാട്ടുകാര്‍ ആരെങ്കിലും ടിക്കറ്റ് എടുത്തിട്ടുണ്ടാകുമെന്നും പ്രതീക്ഷിച്ചു. ഇതിനിടെ ടിക്കറ്റിനെക്കുറിച്ച് ഊഹാപോഹങ്ങളും പ്രചരിച്ചു. സമ്മാനം അടിച്ച ടിക്കറ്റുമായി ഫോട്ടോ സഹിതം ചിലര്‍ നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചു. ഇവയെല്ലാം വ്യാജമാണെന്ന് വ്യക്തമായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി യാക്കോബിന്റെ വെളിപ്പെടുത്തല്‍.

      പൂജാ ബമ്പർ നറുക്കെടുപ്പ് ഫലം

      ഒന്നാം സമ്മാനം [5 Crores]

      RA 591801

      സമാശ്വാസ സമ്മാനം [1 Lakh]

      TH 591801 RI 591801
      NA 591801 VA 591801

      രണ്ടാം സമ്മാനം [10 Lakhs]

      NA 201245
      VA 519552
      RA 165894
      TH 145968
      RI 277674

      മൂന്നാം സമ്മാനം [5 Lakh]

      NA 329390
      VA 469934
      RA 577403
      TH 272671
      RI 275458
      NA 549289
      VA 542340
      RA 792617
      TH 190560
      RI 665819

      നാലാം സമ്മാനം [1 Lakh]

      40918

      അഞ്ചാം സമ്മാനം (5,000/-)

      0439 0614 0942 0988 1845 1987 2209 2239 2830 3323 3575 3940 4070 4179 4517 5456 5540 5946 6357 6381 6894 7718 7838 7913 8016 8228 8386 8540 9198 9905

      ആറാം സമ്മാനം (2,000/-)

      0626 0897 0970 1543 1779 2085 2130 3632 3859 4297 4443 4475 4861 5387 5471 5671 5767 6194 6317 6501 6528 6582 6646 6748 6928 7727 7766 7905 8165 8229

      ഏഴാം സമ്മാനം (.1,000/-)

      0089 0114 0178 0248 0284 0511 0620 1012 1027 1066 1170 1185 1233 1397 1584 1794 1994 2078 2144 2156 2157 2284 2295 2300 2539 2589 2780 2836 2980 3022 3155 3249 3363 3720 3900 3939 3980 4056 4259 4447 4732 4759 5025 5200 5251 5418 5430 5498 5638 5751 5786 5797 5912 5960 6010 6034 6076 6086 6164 6362 6364 6401 6431 6439 6464 6498 6527 6838 6858 6990 7035 7060 7078 7202 7235 7240 7588 7842 7850 7904 7978 8161 8216 8282 8364 8515 8912 8924 9082 9084 9129 9202 9223 9275 9405 9411 9672 9942 9943 9962

      എട്ടാം സമ്മാനം (500/-)

      8449 5212 3318 3515 0452 7536 4556 9536 3096 5877 7879 0333 5353 8312 3113 9196 9048 3040 5915 9759 6623 9121 9564 0325 6924 7643 0256 9545 1778 6979 0086 0662 2217 5156 8734 7293 0929 6545 0354 8611 7819 2098 3845 0466 0082 7331 1644 3057 8487 5594 4588 3408 4177 6480 0538 3218 0335 9751 8076 0967 5217 7237 6986 8283 4050 5717 9828 0910 8595 5736 3922 3764 5952 5560 2720 0297 1861 1105 5006 3694 9820 5279 9036 9695 3584 5697 8162 5440 7755 4311 5376 6231 2957 4516 7417 5559 1423 8853 9618

      ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
      Published by:Rajesh V
      First published:
      )}