തിരുവനന്തപുരം: പൂജാ ബമ്പര്‍( Pooja Bumper) ഒന്നാം സമ്മാനത്തിന്(First Prize) അര്‍ഹമായ ലോട്ടറി ടിക്കറ്റ് വിറ്റത് കൂത്താട്ടുകുളത്ത്. കിഴക്കൊമ്പിലെ ചായക്കടയില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. പൂജാ ബമ്പര്‍ ഒന്നാം സമ്മാനം അഞ്ചുകോടി രൂപയാണ്. ഭാഗ്യവാന് ആരാണെന്നാറിയാന് വില്പ്പനക്കാരന് ജേക്കബ് കുര്യന് കാത്തിരിക്കുകയാണ്. കിഴക്കൊമ്പ് പോസ്റ്റ് ഓഫീസ് കവലയിലെ കടയില്‍ ഒരാഴ്ച മുന്‍പാണ് കൂത്താട്ടുകുളം ടൗണിലെ ലോട്ടറി മൊത്ത വ്യാപാരിയായ സിയാന്റസില് നിന്ന് ലോട്ടറി വില്പനയ്ക്ക് എടുത്തത്. RA 591801 എന്ന ടിക്കറ്റിനാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് പൂജാ ബമ്പര്‍ ടിക്കറ്റ് ഫലം പ്രഖ്യാപിച്ചത്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേര്‍ക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേര്‍ക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
സമ്മാനങ്ങള്‍ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങള്‍ ചുവടെ
ഒന്നാം സമ്മാനം [5 Crores] RA 591801
സമാശ്വാസ സമ്മാനം [1 Lakh]
TH 591801 RI 591801
NA 591801 VA 591801
രണ്ടാം സമ്മാനം [10 Lakhs]
NA 201245
VA 519552
RA 165894
TH 145968
RI 277674
മൂന്നാം സമ്മാനം [5 Lakh]
NA 329390
VA 469934
RA 577403
TH 272671
RI 275458
NA 549289
VA 542340
RA 792617
TH 190560
RI 665819
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.