ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍(LPG Cylinder) വില വര്‍ധിപ്പിച്ചു. 1994 രൂപയാണ് പുതുക്കിയ നിരക്ക്. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരം കടന്നു. കൊച്ചിയില്‍ 278 രൂപയാണ് കൂടിയത്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടിയിട്ടില്ല.
മുംബൈ 1950, ഡല്‍ഹിയില്‍ 2000.5, ചെന്നൈയില്‍ 2133, കൊല്‍ക്കത്ത 2073.50 എന്നിങ്ങനെയാണ് പുതിയ വില. കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്.
അതേസമയം രാജ്യത്തെ ഇന്ധനവില ഇന്നും കൂട്ടി. ഡീസലിനും പെട്രോളിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. തിരുവനന്തപുരത്ത് 112 രൂപ 25 പൈസയാണ് പെട്രോള്‍വില. ഡീസലിന് 105 രൂപ പുതിയ നിരക്ക്.
കൊച്ചിയില്‍ പെട്രോളിന് 109.43 രൂപയായി. കോഴിക്കോട് പെട്രോള്‍ വില 110 രൂപയും ഡീസലിന് 103.42 രൂപയുമായി. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില കുത്തനെ ഉയര്‍ത്തുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.