LPG Price Hike | പാചക വാതക വിലയില്‍ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
LPG Price Hike | പാചക വാതക വിലയില്‍ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞിട്ടുണ്ട്
LPG
Last Updated :
Share this:
രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി. 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു എല്‍പിജി സിലിണ്ടറിന് 1060 രൂപയായി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്.അഞ്ച് കി.ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ധിപ്പിച്ചു.
അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞിട്ടുണ്ട് . 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.