• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകത്തെ കൊച്ചിയിലെത്തിക്കാൻ ഗ്രാൻഡ് ഹയാത്ത്


Updated: April 26, 2018, 1:55 PM IST
ലോകത്തെ കൊച്ചിയിലെത്തിക്കാൻ ഗ്രാൻഡ് ഹയാത്ത്

Updated: April 26, 2018, 1:55 PM IST
കൊച്ചി: കൺവൻഷൻ സെൻറർ ടൂറിസം എന്ന കേരളത്തിന് പരിചിതമല്ലാത്ത വിനോദസഞ്ചാര സാധ്യതയ്ക്ക് തുടക്കം കുറിക്കുകയാണ് ലുലു ബോൾഗട്ടി കൺവൻഷൻ സെന്റർ. 13 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള ഹോട്ടലും കൺവൻഷൻ സെന്ററും രാജ്യാന്തര മേളകളെ കൊച്ചിയിലേക്ക് ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനികതയും കേരളീയ തനിമയും ഒത്തുചേരുന്ന വിധമാണ് ഹോട്ടലിന്റെ അകത്തളങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
നാല് പ്രസിഡൻഷ്യൽ സ്യൂട്ടുകളും 42 സ്യൂട്ടുകളും അടക്കം 265മുറികളാണ് ഗ്രാൻഡ് ഹയാത്തിൽ ഉള്ളത്. ഏറ്റവും വലിയ കൺവൻഷൻ സെന്ററായ ലിവയ്ക്ക് 5000 ൽ അധികം ആളുകളെ ഉൾക്കൊള്ളാനാകും. വേമ്പനാട്, നാട്ടിക, ദിവാൻ എന്നിങ്ങനെ വേറെയും ഹാളുകളുണ്ട്.

കേരളത്തിന്റെ തനത് രുചിക്കൂട്ട് പകരുന്ന മലബാർ കഫെയിൽ തായ് ,പാശ്ചാത്യ ഗ്രില്ല് എന്നിവ ഉൾപ്പടെ അഞ്ച് റെസ്‌റ്റോറന്റുകളാണ് ഒരുക്കിയിരിക്കുന്നത്.

വിവാദങ്ങളും പ്രതിസന്ധികളും ഉണ്ടായെങ്കിലും കേരളത്തിന്റെ ബിസിനസ് സാധ്യതകൾക്ക് കോട്ടം തട്ടാതിരിക്കാനാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.

ലുലു ബോൾട്ടി പദ്ധതി 28 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്നു കൊണ്ടാണ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലും കൺവൻഷൻ സെൻററും സജ്ജീകരിച്ചിരിക്കുന്നത്.
Loading...
140000 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പിന്റേതായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിർമ്മാണത്തിലിരിക്കുന്നത്. 2020 ആകുമ്പോൾ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം 30,000 ആകും.
First published: April 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍