നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Lulu Mall | തിരുവനന്തപുരത്തെ ലുലുമാൾ; ഡിസംബർ 16ന് ഉദ്ഘാടനം

  Lulu Mall | തിരുവനന്തപുരത്തെ ലുലുമാൾ; ഡിസംബർ 16ന് ഉദ്ഘാടനം

  2000 കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്രയടിയിലാണ് ലുലു മാൾ തിരുവനന്തപുരത്ത് നിര്‍മിച്ചിരിക്കുന്നത്.

  Lulu_Mall

  Lulu_Mall

  • Share this:
   തിരുവനന്തപുരം: ഒട്ടേറെ സവിശേഷതകളുമായി തിരുവനന്തപുരത്തെ ലുലു മാൾ (Lulu Mall) ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. ടെക്‌നോപാര്‍ക്കിനു സമീപം ആക്കുളത്ത് സ്ഥിതി ചെയുന്ന ലുലു ഗ്രൂപ്പ് ഷോപ്പിങ് മാള്‍ ഡിസംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ആണ് ഉദ്ഘാടനം ചെയ്യുന്നത്. 2000 കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്രയടിയിലാണ് ലുലു മാൾ തിരുവനന്തപുരത്ത് (Thiruvananthapuram) നിര്‍മിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാള്‍ ഇന്ത്യയിലെ ഏറ്റവും വലുപ്പമുള്ള മാളുകളിലൊന്നാണെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു.

   പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ജനപ്രതിനിധികള്‍, ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതല്‍ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

   Also Read- Credit Card | ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

   2 ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം. ഇതോടൊപ്പം ലുലു കണക്‌ട്, ലുലു സെലിബ്രിറ്റ്, ഇരുനൂറിലേറെ രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ്, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍, 2,500 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഫുഡ്‌കോര്‍ട്ട് എന്നിവയുമുണ്ട്. 3,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന 8 നിലകളിലെ പാര്‍ക്കിങ് കേന്ദ്രവും തയാറായി. ഇതില്‍ മാള്‍ ബേസ്‌മെന്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും, അഞ്ഞൂറ് വാഹനങ്ങള്‍ക്കുള്ള ഓപ്പണ്‍ പാര്‍ക്കിങ് സൗകര്യവും ഉള്‍പ്പെടെയാണിത്. ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു​ക​ട​ക്കാ​നു​ം പാ​ര്‍​ക്കി​ങ്​ മാ​നേ​ജ്മെന്‍റ്​ സി​സ്​​റ്റം, ഇ​ന്‍​റ​ലി​ജ​ന്‍​റ് പാ​ര്‍​ക്കി​ങ്​ ഗൈ​ഡ​ന്‍​സ് എ​ന്നീ സം​വി​ധാ​ന​വുമുണ്ട്.

   രൂപരേഖ തയാറാക്കിയ യുകെയിലെ ആര്‍ക്കിടെക്‌ട് സ്ഥാപനമായ ഡിസൈന്‍ ഇന്റര്‍നാഷനലാണ് മാളിന്റെ ട്രാഫിക് ഇംപാക്‌ട് പഠനവും നടത്തിയത്. ഷോപ്പിങ് മാളിനുള്ള എല്ലാ അനുമതികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു ലഭിച്ചതായി ലുലു തിരുവനന്തപുരം ഡയറക്ടര്‍ ജോയ് സദാനന്ദന്‍ നായര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിങ് സൗകര്യത്തിനായി ഡിസംബര്‍ 17 വെള്ളിയാഴ്ച മുതല്‍ മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.
   Published by:Anuraj GR
   First published:
   )}