News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 7, 2020, 10:05 PM IST
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ: റിസർവ് ബാങ്ക് (ആർബിഐ) ഡെപ്യൂട്ടി ഗവർണറായി എം രാജേശ്വർ റാവുവിന്റെ പേര് കേന്ദ്ര മന്ത്രിസഭ നിയമന സമിതിക്ക് അയച്ചു. ഇന്നു സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാവു ഇപ്പോൾ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
ആറുമാസം മുമ്പ് എൻ എസ് വിശ്വനാഥൻ വിരമിച്ച ശേഷം
റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.
എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ രാജേശ്വർ റാവുവിന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തങ്ങളിൽ ഫിനാൻഷ്യൽ മാർക്കറ്റ് ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റും ഇന്റർനാഷണൽ ഡിപ്പാർട്ട്മെന്റ്, ഇന്റേണൽ ഡെറ്റ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവയും ഉൾപ്പെടുന്നു.
ഇഡിയായി ചുമതലയേൽക്കുന്നതിന് മുമ്പ് റാവു ഫിനാൻഷ്യൽ മാർക്കറ്റ്സ് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ചീഫ് ജനറൽ മാനേജരായിരുന്നു.
റാവുവിന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും കൊച്ചി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഉണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സർട്ടിഫൈഡ് അസോസിയേറ്റ് അംഗം കൂടിയാണ് അദ്ദേഹം.
1984ലാണ് റാവു
റിസർവ് ബാങ്കിൽ ചേർന്നത്. മുമ്പ്, റാവു റിസ്ക് മോണിറ്ററിംഗ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. ബാങ്കിംഗ് ഓംബുഡ്സ്മാൻ, ന്യൂഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ന്യൂഡൽഹി എന്നിവിടങ്ങളിലെ റിസർവ് ബാങ്കിന്റെ പ്രാദേശിക ഓഫീസുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Published by:
Anuraj GR
First published:
October 7, 2020, 10:05 PM IST