നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Magarpatta City ‌| മഗർപട്ട സിറ്റി: നിങ്ങൾ ഒരുപക്ഷേ കേട്ടിരിക്കാൻ ഇടയില്ലാത്ത, ഇന്ത്യയിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് പദ്ധതി

  Magarpatta City ‌| മഗർപട്ട സിറ്റി: നിങ്ങൾ ഒരുപക്ഷേ കേട്ടിരിക്കാൻ ഇടയില്ലാത്ത, ഇന്ത്യയിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് പദ്ധതി

  മഗർപട്ട സിറ്റിയ്ക്കായി 120-ലധികം കർഷകർ കമ്പനിക്ക് 430 ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. കർഷകരിൽ നിന്ന് ഭൂമി വാങ്ങുന്നില്ല. പകരം കർഷകരെ ഓഹരി ഉടമകളാക്കുന്നു.

  • Share this:
   ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ഡെവലപ്പർ എന്ന് പറയാവുന്ന ഒരു കമ്പനി പൂനെ നഗരത്തിലുണ്ട്. വലിയ വിൽപ്പനകളോ വൻ ലാഭമുണ്ടാക്കുന്നതോ കൊണ്ടല്ല ഈ കമ്പനിയുടെ പ്രശസ്തി വർദ്ധിക്കുന്നത്. മറിച്ച് ഒരു മിഡ്-ലെവൽ ഡെവലപ്പറായാണ് കമ്പനി റിയൽ എസ്റ്റേറ്റ് വിപണിയിൽ തങ്ങളുടെ സ്ഥാനം നിലനിർത്തുന്നത്. എന്നാൽ മഗർപട്ട ടൗൺഷിപ്പ് ഡെവലപ്‌മെന്റ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

   ഒരു ടൗൺഷിപ്പ് വികസിപ്പിക്കുന്ന രീതിയിലാണ് കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. എന്നാൽ ടൗൺഷിപ്പ് നിർമിക്കാനായി കർഷകരിൽ നിന്ന് ഭൂമി വാങ്ങുന്നില്ല. പകരം കർഷകരെ ഓഹരി ഉടമകളാക്കുന്നു. കർഷകർ തങ്ങളുടെ ഭൂമി നൽകുന്നത് പണത്തിനല്ല. കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾക്ക് വേണ്ടിയാണ്. കമ്പനി വളരുന്നു. അതിനൊപ്പം കർഷകരും വളരുന്നു. ഇത്തരത്തിൽ കമ്പനി നിർമ്മിച്ച ടൗൺഷിപ്പാണ് പൂനെയിലെ മഗർപട്ട സിറ്റി.

   ഭൂമി ഏറ്റെടുക്കുന്നതിന് വലിയ തുക മൂലധനം ആവശ്യമില്ലെന്ന് ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഭൂപ്രദേശം വികസിക്കുമ്പോൾ ഭൂവുടമകൾ ഓഹരി ഉടമകളാകുന്നതിനാൽ തന്നെ അവർക്കും മികച്ച നേട്ടം കൈവരിക്കാനാകും. ഭൂമിക്ക് ഒറ്റത്തവണയായി നഷ്ടപരിഹാര തുക നൽകുന്നതിന് പകരം കമ്പനിയുടെ വളർച്ചയ്ക്ക് അനുസരിച്ച് കർഷകരായ ഭൂവുടമകൾക്കും നേട്ടം ലഭിക്കുന്നു.

   മഗർപട്ട സിറ്റിയ്ക്കായി 120-ലധികം കർഷകർ കമ്പനിക്ക് 430 ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. കമ്പനിക്ക് ഉടമസ്ഥർ സംഭാവന ചെയ്യുന്ന ഭൂമിയുടെ അളവ് കൂടുന്തോറും കമ്പനിയിലെ ഓഹരി പങ്കാളിത്തം വർദ്ധിക്കും.

   കമ്പനിക്ക് ഭൂമി കൊടുക്കുന്ന കർഷകർക്ക് പണം ലഭിക്കുന്നത് എങ്ങനെ?
   വീട് വാങ്ങുന്നവർ നൽകുന്ന തുകയുടെ 30% കർഷകർക്ക് അവരുടെ അതാത് ഷെയർഹോൾഡിംഗ് ലെവൽ അനുസരിച്ച് വിതരണം ചെയ്യും. അതുപോലെ, വാണിജ്യ ആസ്തികളിൽ നിന്നുള്ള വാടകയും കർഷകർക്ക് വിതരണം ചെയ്യുന്നു. പരിശീലനത്തിന്റെ ഒരു ഘട്ടത്തിന് ശേഷം, കർഷകർ സംരംഭകരായി മാറുന്നു. അവർ പിന്നീട് മഗർപട്ട സിറ്റി ടൗൺഷിപ്പിന്റെ വെണ്ടർമാർ അഥവാ കരാറുകാരായി മാറും. ഒരു ഏക്കറിന്റെ 1/8 ഭാഗം മാത്രം കമ്പനിക്ക് സംഭാവന ചെയ്ത ഒരു കർഷകനാണ് ടൗൺഷിപ്പിലെ എല്ലാ ഫ്ലാറ്റുകളുടെയും വാതിലുകൾ സ്ഥാപിച്ചത്. ഇന്ന് അദ്ദേഹം മഗർപട്ടയിൽ ഏഴ് അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

   കടകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയെല്ലാം അടങ്ങിയതാണ് മഗർപട്ട സിറ്റി. ടൗൺഷിപ്പിനെക്കുറിച്ച് പറയുന്നതിന് മുമ്പ് ടൌൺഷിപ്പിന്റെ ഏറ്റവും വലിയ ഭൂവുടമയും മാനേജിംഗ് ഡയറക്ടറുമായ സതീഷ് മഗറിനെക്കുറിച്ച് അറിയേണ്ടതുണ്ട്. ഈ മിനി-സിറ്റിയുടെ ഓരോ മൂലയിലും മഗറിന്റെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒരു മികച്ച ബിൽഡറായി മാറിയ സതീഷ് മഗറിനെക്കുറിച്ച് അറിയാം

   ടൗൺഷിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം

   കൃഷിയെക്കുറിച്ച് പഠിച്ചിട്ടുള്ള മഗർ നിർമ്മാണ മേഖലയിൽ പ്രവൃത്തി പരിചയമില്ലാതെയാണ് ഒരു ടൗൺഷിപ്പ് നിർമ്മിക്കുന്നതിനായുള്ള ധീരമായ ചുവടുവയ്പ്പ് നടത്തിയത്. 1994-99 കാലഘട്ടത്തിൽ ഇങ്ങനെ ഒരു ആശയം ഉടലെടുത്തെങ്കിലും സർക്കാർ അനുമതികൾ ലഭിക്കാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൈകി.

   You can read the original story here: Magarpatta City: India's most important real estate project that you probably have not heard of

   മുംബൈയിലെ ഹീരാനന്ദാനി ഗാർഡൻസിന്റെ ഭംഗി ചിലപ്പോൾ മഗർപട്ട സിറ്റിയ്ക്ക് കണ്ടെന്ന് വരില്ല. ഗുഡ്ഗാവിലെ ഡിഎൽഎഫ് പോലെയുമല്ല മഗർപട്ട. കാരണം മഗർപട്ടയിലെ കെട്ടിടങ്ങളൊന്നും കണ്ണഞ്ചിപ്പിക്കുന്നതല്ല.

   ടൗൺഷിപ്പിനായുള്ള മൂലധനം നേടാൻ ഇന്ന് എളുപ്പമാണ്. എന്നാൽ തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. വിവിധ കാരണങ്ങളാൽ ബാങ്കുകൾ കമ്പനിയെ അവഗണിച്ചു. ഒരു കൂട്ടം കർഷകരെ ഉൾപ്പെടുത്തുകയും കാര്യമായ അനുഭവ സമ്പത്തില്ലാത്ത ഒരു വ്യക്തി നയിക്കുകയും ചെയ്യുന്ന കമ്പനിയ്ക്ക് വായ്പ വാഗ്ദാനം ചെയ്യാൻ മിക്ക ബാങ്കുകൾക്കും മടിയുണ്ടായിരുന്നു. ഒടുവിൽ എച്ച്ഡിഎഫ്സിയാണ് മഗർപട്ടയ്ക്ക് വായ്പ അനുവദിച്ചത്.
   Published by:Sarath Mohanan
   First published:
   )}