• HOME
  • »
  • NEWS
  • »
  • money
  • »
  • മഹാരാഷ്ട്രയിൽ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു; തീരുമാനം ഷിൻഡെ മന്ത്രിസഭയുടേത്

മഹാരാഷ്ട്രയിൽ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു; തീരുമാനം ഷിൻഡെ മന്ത്രിസഭയുടേത്

പുതിയ സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്

  • Last Updated :
  • Share this:
    മുംബൈ: മഹാരാഷ്ട്രയിൽ ഇന്ധനവില കുറച്ച് പുതിയതായി അധികാരമേറ്റ ഏക്നാഥ് ഷിൻഡെ സർക്കാർ. പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചതെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. പുതിയ സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

    ''പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതിയിൽ യഥാക്രമം 5 രൂപയും 3 രൂപയും കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു''- മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡ‍െ അറിയിച്ചു.

    വില കുറച്ചതിനെത്തുടർന്ന്, മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 106.35 രൂപയായി കുറയും, ഇപ്പോൾ ലിറ്ററിന് 111.35 രൂപയാണ് നിലവിലെ വില. അതുപോലെ, മുംബൈയിൽ ഡീസൽ വില ലിറ്ററിന് 97.28 രൂപയിൽ നിന്ന് 3 രൂപ കുറഞ്ഞ് 94.28 രൂപയാകും. പൂനെയിൽ പെട്രോൾ വില ലിറ്ററിന് 105.88 രൂപയും ഡീസലിന് ഒരു ലിറ്ററിന് 92.37 രൂപയുമാകും. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ താനെയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 106.49 രൂപയായി കുറയും. ഡീസൽ വില ലിറ്ററിന് 94.42 രൂപയുമാകും.

    ജനങ്ങളുടെ ക്ഷേമത്തിനായുള്ള ശിവസേന- ബിജെപി സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു.



    മുംബൈ നോർത്ത് ഈസ്റ്റ് എംപി മനോജ് കൊട്ടക് സംസ്ഥാന സർക്കാരിന്റെ “വേഗത്തിലുള്ള നടപടിക്ക്” നന്ദി പറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയർന്ന പെട്രോൾ വില നിലവിൽ മുംബൈയിലാണ്.



    മഹാരാഷ്ട്ര ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസും മന്ത്രിസഭാ തീരുമാനം അറിയിച്ചു.



    മുഖ്യമന്ത്രിയായതിന് തൊട്ടുപിന്നാലെ, ജൂലൈ 4 ന് സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കുമെന്ന് ഷിൻഡെ പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം നടന്ന ചർച്ചയ്ക്ക് മറുപടി പറയവെ, ഇന്ധനത്തിന്മേലുള്ള വാറ്റ് കുറയ്ക്കാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭയിൽ എടുക്കുമെന്ന് ഷിൻഡെ നിയമസഭയെ അറിയിച്ചു.

    നേരത്തെ മെയ് അവസാനത്തോടെ, ഉദ്ധവ് താക്കറെ ഭരണത്തിൻ കീഴിലുള്ള മഹാരാഷ്ട്ര സർക്കാർ പെട്രോളിനും ഡീസലിനും സംസ്ഥാനം ചുമത്തിയ നികുതി ലിറ്ററിന് 2.08 രൂപയും ലിറ്ററിന് 1.44 രൂപയും കുറച്ചിരുന്നു.
    Published by:Rajesh V
    First published: