നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ബുക്ക് ചെയ്താൽ ഒരു വർഷത്തിലധികം കാത്തിരിക്കണം; വാഹന പ്രേമികളുടെ മനം കവർന്ന് മഹീന്ദ്ര താർ

  ബുക്ക് ചെയ്താൽ ഒരു വർഷത്തിലധികം കാത്തിരിക്കണം; വാഹന പ്രേമികളുടെ മനം കവർന്ന് മഹീന്ദ്ര താർ

  ആധുനികമായ നിരവധി ഫീച്ചറുകളും സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ഈ ഫോർ വീൽ ഡ്രൈവ് എസ്‌യുവി വിപണി കീഴടക്കുന്നത്

  Image for representation

  Image for representation

  • Share this:
   പ്രശസ്ത ഇന്ത്യൻ കാർ നിർമാതാക്കളായ മഹീന്ദ്ര തങ്ങളുടെ വിജയകരമായ എസ്‌യുവി മോഡലായ താറിന്റെ രണ്ടാം തലമുറയുടെ മോഡൽ കഴിഞ്ഞവർഷം ഒക്ടോബറിൽ പുറത്തിറക്കിയിരുന്നു. മഹീന്ദ്ര താറിന്റെ പ്രകടനം രാജ്യത്തെ നിരവധി വാഹന പ്രേമികളെ ഹരം കൊള്ളിച്ചു. ഈ മോഡലിന്റെ ജനപ്രീതി വർദ്ധിച്ചതോടെ നിലവിൽ താർ ബുക്ക് ചെയ്താൽ കിട്ടുന്നതിന് ഒരു വർഷത്തിലേറെ കാത്തിരിക്കുകയും വേണം.

   ആധുനികമായ നിരവധി ഫീച്ചറുകളും സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ഈ ഫോർ വീൽ ഡ്രൈവ് എസ്‌യുവി വിപണി കീഴടക്കുന്നത്. ഇലക്ട്രിക്കലായി പ്രവർത്തിക്കുന്ന ഒ‌ആർ‌വി‌എം‌എസ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഫ്രണ്ട് വിൻഡോകൾ, കീലെസ് എൻട്രി, ആറ് സ്‌പീക്കറുകൾ അടങ്ങുന്ന ഓഡിയോ സിസ്റ്റം എന്നിവ ഇതിൽ ചിലത് മാത്രമാണ്.

   നിലവിൽ കറുത്ത നിറമുള്ള ഹാർഡ്‌ടോപ്പ് മോഡലിന്റെ വെയിറ്റിങ് പിരീഡ് ഒരു വർഷത്തിൽ അധികമാണെന്ന് കാർട്ടോക്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. നാപോളി ബ്ലാക്ക്, റേജ് റെഡ്, അക്വാമറൈൻ, ഗാലക്സി ഗ്രേ, റോക്കി ബീജ്, മിസ്റ്റിക് കോപ്പർ എന്നിങ്ങനെ ആറ് സവിശേഷ നിറങ്ങളിലാണ് മഹീന്ദ്ര താർ വിപണിയിൽ എത്തുന്നത്. കാറിന്റെ നിറവും വാങ്ങുന്നയാൾ തിരഞ്ഞെടുക്കുന്ന മോഡലിനെയും ആശ്രയിച്ച് വെയിറ്റിങ് പീരീഡിലും മാറ്റം വരുന്നുണ്ട്. രണ്ടാം തലമുറ താർ വിപണിയിലെത്തുന്നത് കൺവേർട്ടിബിളായ സോഫ്റ്റ്-ടോപ്പ് റൂഫ് ഓപ്ഷനുമായാണ്.

   യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്തുന്നതിനായി നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ താർ വിപണിയിലെത്തുന്നത്. റിയർവ്യൂ ക്യാമറ, ഇലക്ട്രോണിക് റോൾ ഓവർ മിറ്റിഗേഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് സുരക്ഷയ്ക്കായ് ഉൾപ്പെടുത്തിയത്. മഹീന്ദ്ര താറിന്റെ ഇപ്പോളത്തെ അടിസ്ഥാന വില Rs. 12.11 ലക്ഷവും, ടോപ്പ് എൻഡ് മോഡലിന് 14.16 ലക്ഷം രൂപയും വിലയുണ്ട്.

   എല്ലാ ഭൂപ്രദേശങ്ങൾക്കും അനുയോജ്യമായ 18 ഇഞ്ച് അലോയ് വീലുകളോടെ ആണ് രണ്ടാം തലമുറ താർ വിപണിയിചെത്തുന്നത്. ഡീസൽ, പെട്രോൾ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ഈ രണ്ട് എഞ്ചിനുകളും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് / 6 സ്പീഡ് മാനുവൽ ഗിയർബോക്സ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ എഞ്ചിൻ വേരിയന്റിന് പരമാവധി പവർ 150 പിഎസും 300 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഡീസൽ എഞ്ചിന് പരമാവധി പവർ 130 പിഎസും 300 എൻഎം പരമാവധി ടോർക്കും നൽകാൻ കഴിയും.

   അതേസമയം, 2022ൽ മഹീന്ദ്ര താറിന്റെ അഞ്ച് ഡോറുകൾ ഉൾപ്പെടുത്തിയ എഡിഷനും പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നുണ്ട്. താറിന്റെ വിൽപ്പന പൊടി പൊടിച്ചതോടെ കഴിഞ്ഞ സാമ്പത്തിക വർഷം മഹീന്ദ്രയുടെ വരുമാനം 113 ശതമാനമായി ഉയർന്നിരുന്നു.

   Summary

   Mahindra Thar's waiting period exceeds over one year as it conquers the likes of Automobile lovers.
   Published by:Naveen
   First published:
   )}