• HOME
  • »
  • NEWS
  • »
  • money
  • »
  • Malindo Air|അതിവേഗ ഓസ്‌ട്രേലിയൻ കണക്ഷനുമായി മലിൻഡോ കൊച്ചിയിൽ നിന്ന്; ആഴ്ച്ചയിൽ 3 ദിവസം സർവീസ്

Malindo Air|അതിവേഗ ഓസ്‌ട്രേലിയൻ കണക്ഷനുമായി മലിൻഡോ കൊച്ചിയിൽ നിന്ന്; ആഴ്ച്ചയിൽ 3 ദിവസം സർവീസ്

ഓഗസ്റ്റ് ഒന്നുമുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 10 ന് കൊച്ചിയിൽ നിന്ന് മലിൻഡോ വിമാനം പുറപ്പെടും.

  • Last Updated :
  • Share this:
    കൊച്ചി: മലിൻഡോ എയർ (Malindo Air)കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവീസ് പുനരാരംഭിക്കുന്നു. ആഴ്ചയിൽ മൂന്നുദിനം കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേയ്ക്ക് മലിൻഡോ സർവീസ് നടത്തും. വെറും ഒന്നരമണിക്കൂറിനുള്ളിൽ ഓസ്‌ട്രേലിയയിലെ പെർത്തിലേയ്ക്ക് മലിൻഡോയുടെ കണക്ഷൻ ഫ്‌ളൈറ്റ് ലഭിക്കുന്നതരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

    നിലവിൽ എല്ലാദിനവും എയർ ഏഷ്യ (ബെർഹാദ്)വിമാനം കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് ഒന്നുമുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 10 ന് കൊച്ചിയിൽ നിന്ന് മലിൻഡോ വിമാനം പുറപ്പെടും. രാവിലെ 07: 05 ന് ക്വലാലംപൂരിലെത്തും. 08:25 ന് പെർത്തിലേയ്ക്ക് കണക്ഷൻ വിമാനമുണ്ട്. 1410 ന് പെർത്തിൽ ഇറങ്ങാം. ഞായർ,തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ 2135 നാണ് ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേയ്ക്ക് മലിൻഡോ വിമാനം പുറപ്പെടുന്നത്.

    Also Read-ആകാശ എയർ ആകാശത്തേക്ക്; ഡിജിസിഎയുടെ പ്രവർത്തനാനുമതി കിട്ടി;ജൂലായ് അവസാനത്തോടെ തുടങ്ങും

    മലിൻഡോയുടെ കൊച്ചിയിൽ നിന്നുള്ള സർവീസുകൾക്ക് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ ഒന്നുമുതൽ ആഴ്ചയിൽ എല്ലാദിവസവും കൊച്ചി-ക്വലാംലംപൂർ സെക്ടറിൽ മലിൻഡോ സർവീസ് നടത്തും. പൂർവേഷ്യയിലേയ്ക്ക് കണക്ടിവിറ്റി കൂട്ടുന്നതിന്റെ ഭാഗമായി നിരവധി പുതിയ സർവീസുകൾ പ്രതീക്ഷിക്കുന്നതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

    ' നിലവിൽ സിംഗപ്പൂരിലേയ്ക്കും ക്വലാലംപൂരിലേയ്ക്കും പ്രതിദിന സർവീസുകളുണ്ട്. ബാങ്കോക്കിലേയ്ക്ക് ആഴ്ചയിൽ രണ്ട് സർവീസുകളുമുണ്ട്. ഓഗസ്‌റ്റോടെ ഈ മേഖലകളിലേയ്ക്കുള്ള പ്രതിവാര സർവീസുകൾ കൂടും. ഓസ്‌ട്രേലിയയിലേയ്ക്ക് നേരിട്ടുള്ള സർവീസുകൾക്കായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് ഏറ്റവും കുറഞ്ഞ കണക്ഷൻ സമയവുമായി ഇപ്പോൾ മലിൻഡോയുടെ സർവീസ് തുടങ്ങുന്നത് ' സുഹാസ് കൂട്ടിച്ചേർത്തു.

    ഒക്ടോബറിൽ തുടങ്ങുന്ന ശീതകാല സമയപ്പട്ടികയിൽ യൂറോപ്പിലേയ്ക്കും പൂർവേഷ്യയിലേയ്ക്കും കൂടുതൽ സർവീസുകൾ എത്തിക്കുമെന്ന പ്രതീക്ഷയാണ് സിയാലിനുള്ളത്.
    Published by:Naseeba TC
    First published: