• HOME
  • »
  • NEWS
  • »
  • money
  • »
  • സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ ലോട്ടറിയെടുത്തു; തേടിയെത്തിയത് ഒന്നേകാൽ കോടിയുടെ ഭാ​ഗ്യം

സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ ലോട്ടറിയെടുത്തു; തേടിയെത്തിയത് ഒന്നേകാൽ കോടിയുടെ ഭാ​ഗ്യം

സ്ഥിരമായി ഭാഗ്യ പരീക്ഷണം നടത്തുന്നയാളല്ല ഡാനി. സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം എടുത്ത ടിക്കറ്റിനെ തേടിയായിരുന്നു ഇത്തവണ ഭാഗ്യമെത്തിയത്

  • Last Updated :
  • Share this:
    അപ്രതീക്ഷിത ഭാഗ്യം ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ച ഒരു അമേരിക്കക്കാരന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിര്‍ജീനിയ സ്വദേശിയായ ഡാനി ജോണ്‍സണ്‍ എന്ന യുവാവിനാണ് 1,50,000 ഡോളറിന്റെ (1.22 കോടി രൂപ) ലോട്ടറിയിടിച്ചിരിക്കുന്നത്.

    സ്ഥിരമായി ഭാഗ്യ പരീക്ഷണം നടത്തുന്നയാളല്ല ഡാനി ജോണ്‍സണ്‍ എന്ന യുവാവ്. സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം എടുത്ത ടിക്കറ്റിനെ തേടിയായിരുന്നു ഇത്തവണ ഭാഗ്യമെത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ സൗഭാഗ്യത്തില്‍ എന്ത് പറയണമെന്നറിയാതെ നില്‍ക്കുകയാണ് ഡാനി.

    താന്‍ ലോട്ടറി എടുക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി ഡാനി വിര്‍ജീനിയന്‍ ലോട്ടറി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുകയുണ്ടായി.

    'ലോട്ടറിയിൽ വിശ്വാസമില്ലാതിരുന്ന ആളായിരുന്നു ഞാന്‍. സംശയത്തോടെയാണ് ഞാന്‍ അവയെ കണ്ടിരുന്നത്. എന്റെ പല സുഹൃത്തുക്കളും സ്ഥിരമായി ലോട്ടറിയെടുത്തിരുന്നവരാണ്. വെറുതെ പണവും സമയവും നഷ്ടപ്പെടുത്തുന്നവയാണ് ഇവയെന്ന് പറഞ്ഞ് ഞാന്‍ അവരെ പിന്തിരിപ്പിക്കുമായിരുന്നു. ജാക്ക്‌പോട്ട് തുക ഇരട്ടിയാക്കിയ സമയത്ത് എന്റെ സുഹൃത്തുക്കളിലൊരാള്‍ പവര്‍ബോള്‍ ജാക്ക്‌പോട്ട് ലോട്ടറി ടിക്കറ്റ് എടുക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. ആദ്യം ഞാന്‍ അതിന് സമ്മതിച്ചിരുന്നില്ല. എന്നാല്‍ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ ടിക്കറ്റ് എടുത്തത്. നവംബര്‍ അഞ്ചിന് ഫലം പ്രഖ്യാപിക്കുന്ന ഒരു ലോട്ടറി ടിക്കറ്റ് ഞാന്‍ വാങ്ങി,' ഡാനി ജോണ്‍സണ്‍ പറഞ്ഞു.



    എന്നാല്‍ ഫലം വന്നപ്പോള്‍ താന്‍ ആദ്യം അത് കാര്യമാക്കിയില്ലെന്നും ഡാനി പറഞ്ഞു. മുമ്പൊരിക്കലും ഇത്തരം ജാക്ക്‌പോട്ട് മത്സരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടില്ലാത്തതിനാല്‍ ലോട്ടറിയെപ്പറ്റിയുള്ള അധികം കാര്യങ്ങളൊന്നും തന്നെ അറിയില്ലായിരുന്നുവെന്നും ഡാനി പറഞ്ഞു. എന്റെ ടിക്കറ്റ് നമ്പറുകള്‍ പരിശോധിച്ച സുഹൃത്താണ് പറഞ്ഞത് സമ്മാനം ലഭിച്ച ചില നമ്പറുകള്‍ എന്റെ ലോട്ടറിയിലുണ്ടെന്ന്. ആദ്യം ഞാന്‍ വിശ്വസിച്ചില്ല. പിന്നീട് ലോട്ടറി ടിക്കറ്റിലെ നാല് നമ്പറുകള്‍ ലക്കി ഡ്രോയില്‍ പറഞ്ഞ അതേ നമ്പറുകളാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി,' ഡാനി പറഞ്ഞു.

    പവര്‍പ്ലേ ഓപ്ഷന്‍ തെരഞ്ഞെടുത്തതിനാല്‍ ജാക്ക്‌പോട്ട് തുകയുടെ ഇരട്ടി ലഭിച്ചു. ഏകദേശം 150000 ഡോളറാണ് (1.22 കോടി രൂപ) തനിക്ക് ഈ ഭാഗ്യപരീക്ഷണത്തിലൂടെ ലഭിച്ചതെന്നും ഡാനി കൂട്ടിച്ചേര്‍ത്തു.

    ജാക്ക് പോട്ട് സമ്മാനം തനിക്ക് ആണ് ലഭിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഡാനിയ്ക്ക്. സമ്മാനം കിട്ടിയ പണം കൊണ്ട് എന്ത് ചെയ്യാനാണ് താല്‍പ്പര്യം എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം നല്‍കാനാകാതെ നില്‍ക്കുകയായിരുന്നു ഡാനി. അപ്രതീക്ഷിതമായി ലഭിച്ചതുകൊണ്ട് ഒരു കാര്യവും പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ് ഡാനി ജോണ്‍സണ്‍ പറയുന്നത്. പെട്ടെന്ന് നടപ്പാക്കാനുള്ള പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടിക്കറ്റ് വാങ്ങാന്‍ തന്നെ നിര്‍ബന്ധിച്ച സുഹൃത്തിന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കാന്‍ എന്തായാലും തീരുമാനിച്ചിട്ടിട്ടുണ്ടെന്നും ഡാനി ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

    ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉറ്റുനോക്കുന്ന ജാക്ക്‌പോട്ട് ലോട്ടറി മത്സരമാണ് യുഎസിന്റെ പവര്‍ബോള്‍ ജാക്ക്‌പോട്ട് ലോട്ടറി ടിക്കറ്റ്. യൂറോപ്പിലെ മാത്രമല്ല ലോകത്തെ തന്നെയും ലോട്ടറി മുഖേനയുള്ള ഏറ്റവും വലിയ സമ്മാനമാണ് ഈ ജാക്ക്‌പോട്ട് തുക.
    Published by:user_57
    First published: