• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

'ഉർജിത് പട്ടേലിന്‍റെ രാജി നോട്ടുനിരോധനത്തിന്‍റെ ഒടുവിലത്തെ ആഘാതം'

Anuraj GR
Updated: December 10, 2018, 11:05 PM IST
'ഉർജിത് പട്ടേലിന്‍റെ രാജി നോട്ടുനിരോധനത്തിന്‍റെ ഒടുവിലത്തെ ആഘാതം'
Anuraj GR
Updated: December 10, 2018, 11:05 PM IST
തിരുവനന്തപുരം: റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്‍റെ രാജിനോട്ടുനിരോധനമെന്ന സാമ്പത്തിക ദുരന്തത്തിന്‍റെ ഒടുവിലത്തെ ആഘാതമാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. യഥാർത്ഥത്തിൽ അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചതാണ്. രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി തകർക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഈ സംഭവം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഐസക് ഇക്കാര്യം പറഞ്ഞത്. നിരോധനം മൂലം മടങ്ങി വന്ന നോട്ടുകൾ എണ്ണീത്തീർക്കാനുള്ള സമയം മാത്രമാണ്, രഘുറാം രാജന്റെ പിൻഗാമിയ്ക്കു ലഭിച്ചത്. എന്നാൽ നിരോധനത്തിനു ചരടുവലിച്ചവർ പ്രതീക്ഷിച്ചതായിരുന്നില്ല ഫലം. നോട്ടുകൾ മടങ്ങിയെത്തുമ്പോൾ, നാലഞ്ചു ലക്ഷം കോടിയുടെ കുറവുണ്ടാകും എന്നായിരുന്നു കേന്ദ്രസർക്കാരും സംഘപരിവാർ നേതൃത്വവും സ്വപ്നം കണ്ടത്. എന്നാൽ ആ പ്രതീക്ഷ പാടേ പാളി. അങ്ങനെയാണ് റിസർവ് ബാങ്കിന്റെ കരുതൽ നിക്ഷേപത്തിൽ മോദി സർക്കാർ കണ്ണുവെച്ചത്. അതു നടക്കില്ല എന്ന നിലപാട് റിസർവ് ബാങ്ക് മേധാവികൾ പരസ്യമായി സ്വീകരിച്ചു. അതുവഴി കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമാണ്.

ഡോ. ടി. എം തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

നോട്ടുനിരോധനമെന്ന സാമ്പത്തികദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ രാജി. യഥാർത്ഥത്തിൽ അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചതാണ്. രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി തകർക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഈ സംഭവം.
Loading...

നിരോധനം മൂലം മടങ്ങി വന്ന നോട്ടുകൾ എണ്ണീത്തീർക്കാനുള്ള സമയം മാത്രമാണ്, രഘുറാം രാജന്റെ പിൻഗാമിയ്ക്കു ലഭിച്ചത്. എന്നാൽ നിരോധനത്തിനു ചരടുവലിച്ചവർ പ്രതീക്ഷിച്ചതായിരുന്നില്ല ഫലം. നോട്ടുകൾ മടങ്ങിയെത്തുമ്പോൾ, നാലഞ്ചു ലക്ഷം കോടിയുടെ കുറവുണ്ടാകും എന്നായിരുന്നു കേന്ദ്രസർക്കാരും സംഘപരിവാർ നേതൃത്വവും സ്വപ്നം കണ്ടത്. എന്നാൽ ആ പ്രതീക്ഷ പാടേ പാളി. അങ്ങനെയാണ് റിസർവ് ബാങ്കിന്റെ കരുതൽ നിക്ഷേപത്തിൽ മോദി സർക്കാർ കണ്ണുവെച്ചത്. അതു നടക്കില്ല എന്ന നിലപാട് റിസർവ് ബാങ്ക് മേധാവികൾ പരസ്യമായി സ്വീകരിച്ചു. അതുവഴി കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമായി.

റിസർവ് ബാങ്കിന്റെ സമ്മതമില്ലാതെയാണ് നോട്ടു നിരോധിച്ചത് എന്ന് അക്കാലത്ത് ഗവർണറായിരുന്ന രഘുറാം രാജൻ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. നോട്ടുനിരോധനം നല്ല ആശയമല്ലെന്നും വേണ്ടത്ര ആസൂത്രണമില്ലാതെയാണ് നടപ്പാക്കിയതെന്നുമായിരുന്നു രഘുറാം രാജന്റെ വെളിപ്പെടുത്തൽ. അനുഭവത്തിലൂടെ ആ അഭിപ്രായം ശരിയെന്ന് ഇന്ത്യയിലെ ജനങ്ങൾക്കു ബോധ്യമായി.

റിസർവ് ഫണ്ടു കൈയടക്കാനുള്ള നീക്കത്തിലും ആർബിഐയുടെ നിലപാട് പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ മുന്നോട്ടു നീങ്ങുന്നത്. ചരിത്രത്തിലാദ്യമായി ബാങ്കിന്റെ ബോർഡിലേയ്ക്ക് രാഷ്ട്രീയ നിയമനം നടത്താനും മോദി സർക്കാർ തയ്യാറായി. ആർബിഐയെ ചൊൽപ്പടിയ്ക്കു നിർത്താൻ ആർഎസ്എസ് നേതാവ് ഗുരുമൂർത്തിയാണ് നിയോഗിക്കപ്പെട്ടത്.

അതുമാത്രമല്ല, ബാങ്കുകൾ തമ്മിലുള്ള പേമെന്റുകൾ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്കിന്റെ അധികാരം എടുത്തു കളഞ്ഞ്, അതൊരു സ്വതന്ത്രറെഗുലേറ്ററിയെ ഏൽപ്പിക്കാനും കേന്ദ്രസർക്കാരിന് ഉദ്ദേശമുണ്ട്. ഇതൊക്കെ റിസർബ് ബാങ്ക് എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വ്യക്തിത്വം നശിപ്പിച്ച്, കേന്ദ്രസർക്കാരിന്റെ ചൊൽപ്പടിക്കു നിർത്താനുളള ഗൂഢശ്രമത്തിന്റെ ഭാഗമാണ്.

വലിയ സാമ്പത്തികക്കുഴപ്പത്തിലേയ്ക്കാണ് നാം പോകുന്നത്. ആർബിഐയുടെ സ്വയംഭരണാധികാരം കവർന്നെടുക്കാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നോട്ടുനിരോധനം വഴി നട്ടെല്ലൊടിഞ്ഞ ഇന്ത്യയുടെ സമ്പദ്ഘടനയെ കൂടുതൽ കെടുതികൾ കാത്തിരിക്കുകയാണ് എന്ന അപായസൂചനയാണ് ഈ രാജി നൽകുന്നത്.
First published: December 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍