• HOME
  • »
  • NEWS
  • »
  • money
  • »
  • Lottery | ലോട്ടറി അടിച്ച 46,000 രൂപ വാങ്ങാൻ പോയി; 4.5 കോടിയുമായി മടങ്ങി

Lottery | ലോട്ടറി അടിച്ച 46,000 രൂപ വാങ്ങാൻ പോയി; 4.5 കോടിയുമായി മടങ്ങി

ഇത്രയും വലിയ തുക ലോട്ടറി അടിച്ചുവെന്ന് വിശ്വസിക്കാൻ പെട്ടെന്ന് സാധിച്ചില്ല എന്ന് ലോട്ടറി അടിച്ച ജോഷ്വ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെറിയ തുകയുടെ ലോട്ടറി അടിച്ചെന്ന് കരുതി സമ്മാനത്തുക വാങ്ങാൻ ചെന്നയാൾക്ക് ലഭിച്ചത് കോടികൾ. അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം. പെംബ്രോക്ക് സ്വദേശിയായ 32കാരൻ ജോഷ്വാ ലോക്ക‍്‍ലിയർ താൻ എടുത്ത ലോട്ടറി ടിക്കറ്റിന് 600 ഡോളർ (ഏകദേശം 46000 രൂപ) അടിച്ചുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഈ പണം വാങ്ങാൻ ലോട്ടറി ആസ്ഥാനത്ത് ചെന്നപ്പോൾ കഥ മാറി. 600 ഡോളറിന് പകരം 600000 ഡോളറിൻെറ ജാക്ക്പോട്ടാണ് ജോഷ്വായെ കാത്തിരുന്നത്. അതായത് ഏകദേശം 4.5 കോടി രൂപ.

    പ്രദേശത്തെ ഒരു സാധാരണ മാർട്ടിൽ നിന്ന് 10 ഡോളറിനാണ് ജോഷ്വാ ലോട്ടറിയെടുത്തത്. പിറ്റേന്ന് ടിക്കറ്റ് സ്കാൻ ചെയ്ത് നോക്കിയപ്പോൾ തനിക്ക് 600 ഡോളർ അടിച്ചുവെന്നും മനസ്സിലാക്കി. എന്നാൽ പണം വാങ്ങാനായി ചെന്നപ്പോഴാണ് വലിയ സർപ്രൈസ് ജോഷ്വായെ കാത്തിരുന്നത്. ലോട്ടറി ആസ്ഥാനത്ത് ചെന്ന് ടിക്കറ്റ് വീണ്ടും പരിശോധിച്ചപ്പോഴാണ് തനിയ്ക്ക് അടിച്ചത് ജാക്ക്പോട്ടാണെന്ന് ജോഷ്വാ മനസ്സിലാക്കിയത്.

    ഇത്രയും വലിയ തുക ലോട്ടറി അടിച്ചുവെന്ന് വിശ്വസിക്കാൻ പെട്ടെന്ന് ജോഷ്വാക്ക് സാധിച്ചില്ല. “ആദ്യം കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എനിക്ക് ജാക്ക്പോട്ട് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല” ജോഷ്വാ പറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാതെ വലിയ തുക ലഭിച്ചതിൻെറ അമ്പരപ്പിലാണ് ഈ യുവാവ്. ഈ തുക കൊണ്ട് സ്വന്തമായി ഒരു കാറും വീടും വാങ്ങാനാണ് പദ്ധതിയെന്ന് ജോഷ്വാ പറഞ്ഞു. സമൂഹത്തിന് വേണ്ടിയും വലിയൊരു തുക ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.



    സമാനമായ ഒരു സംഭവം സൗത്ത് കരോളിനയിലും ഈയടുത്ത് തന്നെ സംഭവിച്ചിരുന്നു. ലോട്ടറി ടിക്കറ്റ് വാങ്ങാൻ ഒരു പ്ലാനും ഇല്ലാതിരുന്ന ഒരാൾക്ക് അടിച്ചത് 2 മില്യൺ ഡോളർ അഥവാ 15.5 കോടി രൂപയാണ്. ടിക്കറ്റ് വാങ്ങാൻ അദ്ദേഹത്തിന് ഒരു പദ്ധതിയും ഇല്ലായിരുന്നു. വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങളും പാലും വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴാണ് ഒരു ലോട്ടറി ടിക്കറ്റ് കട ശ്രദ്ധയിൽ പെട്ടത്. പാല് വാങ്ങിയതിനൊപ്പം വെറുതെ ഒരു ടിക്കറ്റും വാങ്ങിവെച്ചു.

    പിറ്റേദിവസം രാവിലെ ലോട്ടറി അടിച്ചവരുടെ നമ്പറുകൾ പ്രസിദ്ധീകരിച്ചപ്പോഴാണ് അയാൾ ശരിക്കും ഞെട്ടിയത്. ആ ഭാഗ്യ നമ്പർ തൻെറ ടിക്കറ്റിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. യഥാർഥത്തിൽ ഒരു മില്യൺ ഡോളറായിരുന്നു ജാക്ക്പോട്ട് തുക. എന്നാൽ പവർ പ്ലേ ഓപ്ഷൻ തെരഞ്ഞെടുത്ത് കൂടുതൽ ഡോളർ ചെലവാക്കിയതോടെ ലോട്ടറി അടിച്ചയാൾക്ക് സമ്മാനത്തുകയുടെ ഇരട്ടി തുക ലഭിച്ചു. അപ്രതീക്ഷിതമായി വന്ന ഭാഗ്യത്തിൽ വലിയ സന്തോഷത്തിലാണ് സൗത്ത് കരോളിന സ്വദേശി.

    ഇത്രയും വലിയ തുക ലോട്ടറി അടിക്കുകയെന്നത് അത്ര നിസാര കാര്യമല്ല. ജാക്ക്പോട്ട് അടിക്കുവാനുള്ള സാധ്യത ഒരു കോടി ആളുകളിൽ ഒരാൾക്ക് മാത്രമാണുള്ളതെന്ന് സൗത്ത് കരോളിന എജ്യുക്കേഷൻ ലോട്ടറിയുടെ ഔദ്യോഗിക പോർട്ടലിൽ പറയുന്നു.

    Summary: Man who won 46K jackpot returned with 4.5 crores
    Published by:user_57
    First published: