HOME /NEWS /Money / ഒരിക്കൽ നഷ്ടപ്പെട്ട ഭാഗ്യം തേടിയെത്തി; ആദ്യ നറുക്കെടുപ്പിൽ തോറ്റ ലോട്ടറിയ്ക്ക് 80 ലക്ഷത്തിന്റെ ജാക്‌പോട്ട്

ഒരിക്കൽ നഷ്ടപ്പെട്ട ഭാഗ്യം തേടിയെത്തി; ആദ്യ നറുക്കെടുപ്പിൽ തോറ്റ ലോട്ടറിയ്ക്ക് 80 ലക്ഷത്തിന്റെ ജാക്‌പോട്ട്

ആദ്യം നഷ്ടമായിട്ടും ഇത്രവലിയ ഭാഗ്യം വീണ്ടും തന്നെത്തേടിയെത്തിയത് വിശ്വസിക്കാനാകുന്നില്ലെന്ന് ഇയാൾ പറയുന്നു.

ആദ്യം നഷ്ടമായിട്ടും ഇത്രവലിയ ഭാഗ്യം വീണ്ടും തന്നെത്തേടിയെത്തിയത് വിശ്വസിക്കാനാകുന്നില്ലെന്ന് ഇയാൾ പറയുന്നു.

ആദ്യം നഷ്ടമായിട്ടും ഇത്രവലിയ ഭാഗ്യം വീണ്ടും തന്നെത്തേടിയെത്തിയത് വിശ്വസിക്കാനാകുന്നില്ലെന്ന് ഇയാൾ പറയുന്നു.

  • Share this:

    നറുക്കെടുപ്പിൽ തോറ്റ ലോട്ടറി ടിക്കറ്റിന് രണ്ടാം തവണ അടിച്ചത് എൺപതു ലക്ഷത്തിന്റെ ജാക്‌പോട്ട്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ആദ്യത്തെ നറുക്കെടുപ്പിൽ സമ്മാനമൊന്നും ലഭിക്കാതിരുന്നവർക്കായി മിഷിഗൺ ലോട്ടറി നടത്തിയ രണ്ടാം നറുക്കെടുപ്പിലാണ് നാൽപ്പത്തിമൂന്നുകാരന് ഒരു ലക്ഷം ഡോളർ ലഭിച്ചത്. ഏകദേശം 82.31 ലക്ഷം രൂപയോളം വരുമിത്. മിഷിഗൺ ലോട്ടറിയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായായിരുന്നു തോറ്റവർക്കായുള്ള രണ്ടാം നറുക്കെടുപ്പ്.

    അറുപതു ലക്ഷം ഡോളർ സമ്മാനത്തുക വരുന്ന ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യം കൈവിട്ടയാൾക്കാണ് രണ്ടാമത്തെ അവസരത്തിൽ ലക്ഷങ്ങൾ നേടാനായത്. ലോട്ടറി നേടിയ വെയ്ൻ കൗണ്ടിയിൽ നിന്നുള്ള വ്യക്തി തന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

    ആദ്യം നഷ്ടമായിട്ടും ഇത്രവലിയ ഭാഗ്യം വീണ്ടും തന്നെത്തേടിയെത്തിയത് വിശ്വസിക്കാനാകുന്നില്ലെന്ന് ഇയാൾ പറയുന്നു. ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുള്ള പത്രക്കുറിപ്പിലാണ് വിജയിയുടെ പ്രതികരണമുള്ളത്. തന്നെ ആരോ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു വാർത്തയറിഞ്ഞപ്പോൾ ഇയാളുടെ ആദ്യ പ്രതികരണം.

    Also read-LIC ധൻ രേഖാ പ്ലാൻ: സമ്പാദ്യത്തിനൊപ്പം പരിരക്ഷയും; നേട്ടങ്ങൾ എന്തെല്ലാം?

    ഏപ്രിൽ മാസത്തിലാണ് ലോട്ടറിയെടുത്ത് ഭാഗ്യം നേടാൻ കഴിയാത്തവർക്കായുള്ള രണ്ടാം നറുക്കെടുപ്പ് നടന്നത്. അറുപതു ലക്ഷം ഡോളർ സമ്മാനമുണ്ടായിരുന്ന ലോട്ടറിയുടെ നറുക്കെടുപ്പിൽ തോറ്റുപോയ തന്റെ ടിക്കറ്റ് മിഷിഗൺ ലോട്ടറിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി സ്‌കാൻ ചെയ്താണ് ഇയാൾ രണ്ടാം നറുക്കെടുപ്പിൽ പങ്കെടുത്തത്.

    ഏറെക്കാലമായി സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് ഇദ്ദേഹം. രണ്ടാം നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞപ്പോഴും, പതിവുപോലെ ഇയാൾ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. എങ്കിലും, ഭാഗ്യം തന്നെ കടാക്ഷിക്കുമെന്ന് ഒട്ടും കരുതിയിരുന്നില്ല.

    വിജയി പറയുന്നതിങ്ങനെ: ‘അറുപതു ലക്ഷം ഡോളറിന്റെ ജാക്‌പോട്ട് ലോട്ടറിയിൽ ഞാൻ ഏറെക്കാലമായി പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, രണ്ടാമതൊരു നറുക്കെടുപ്പു കൂടി നടക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ, അതു കൂടി ശ്രമിച്ചുനോക്കാം എന്ന കരുതി.’ വിജയിക്കുമെന്ന് അല്പം പോലും പ്രതീക്ഷിക്കാതിരുന്നതുകൊണ്ടുതന്നെ, എൺപതു ലക്ഷം രൂപയോളം വരുന്ന തുക തനിയ്ക്കാണ് ലഭിച്ചതെന്നറിഞ്ഞിട്ടും ഇയാൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ലോട്ടറി അധികൃതർ വിവരങ്ങളുമായി നേരിട്ട് ഇമെയിൽ അയച്ചിട്ടുപോലും തന്നെ ആരോ കബളിപ്പിക്കുകയാണെന്നായിരുന്നു വിശ്വാസം.

    ഉടൻ തന്നെ ലോട്ടറി അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ടതോടെ സന്തോഷവാർത്ത അവരും ശരിവയ്ക്കുകയായിരുന്നു. ഇമെയിലിനെക്കുറിച്ച് അന്വേഷിക്കാൻ അധികൃതരുമായി സംസാരിച്ച ലോട്ടറി വിജയി അതോടെ കേട്ടത് തമാശയല്ലെന്ന് ഉറപ്പിച്ചു. തനിക്ക് സമ്മാനം ലഭിച്ചുവെന്നത് ഇപ്പോഴും പൂർണമായി വിശ്വസിക്കാൻ വിജയിക്കായിട്ടില്ല. ഇത് സത്യമാണെന്നും തന്റെ ജീവിതം യഥാർത്ഥത്തിൽ മാറി മറിഞ്ഞിരിക്കുകയാണെന്നുമുള്ള വാസ്തവം ഉൾക്കൊള്ളാൻ തനിയ്ക്കിനിയും സമയമെടുത്തേക്കുമെന്ന് ഇയാൾ പറയുന്നു.

    ‘ഞാൻ സ്തംഭിച്ചുപോയി. നറുക്കെടുപ്പിൽ വിജയിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കുറച്ചുനാളത്തേക്ക് കഴിയുമെന്നും തോന്നുന്നില്ല,’ ഇയാൾ പറയുന്നു. ലോട്ടറി അധികൃതരെ സമീപിച്ച് തന്റെ സമ്മാനത്തുക ഇയാൾ അവകാശപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഈ തുക മുഴുവനും ഭാവിയിലെ ആവശ്യങ്ങൾക്കായി കരുതിവച്ച് ഉപയോഗിക്കാനാണ് തീരുമാനമെന്നും ഇയാൾ പറയുന്നു.

    First published:

    Tags: Jackpot, Lottery