സാമ്പത്തിക മാന്ദ്യം വർഷങ്ങളോളം തുടരും; വളർച്ച നേടാൻ 5 നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ്

"പൊടിക്കൈകള്‍ കൊണ്ടോ നോട്ടുനിരോധനം പോലുള്ള മണ്ടത്തരങ്ങൾ  കൊണ്ടോ കാര്യമില്ല. പുതിയ തലമുറ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമാണു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്".

news18-malayalam
Updated: September 12, 2019, 8:48 PM IST
സാമ്പത്തിക മാന്ദ്യം വർഷങ്ങളോളം തുടരും; വളർച്ച നേടാൻ 5 നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ്
"പൊടിക്കൈകള്‍ കൊണ്ടോ നോട്ടുനിരോധനം പോലുള്ള മണ്ടത്തരങ്ങൾ  കൊണ്ടോ കാര്യമില്ല. പുതിയ തലമുറ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമാണു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്".
  • Share this:

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ അഞ്ചു നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചും മോദി സർക്കാരിനെ വിമർശിച്ചും മുൻ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ്. നിലവിലെ  സാമ്പത്തിക മാന്ദ്യം വർഷങ്ങളോളം തുടരുമെന്നും മൻമോഹൻ മുന്നറിയിപ്പ് നൽകുന്നു.

കേന്ദ്ര സർക്കാർ ഇപ്പോൾ വിവേകത്തോടെ ഇടപെട്ടില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം വർഷങ്ങളോളം തുടരും.  തലക്കെട്ട് സൃഷ്ടിക്കലിൽ നിന്നും സർക്കാർ പിൻമാറി പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കാൻ തയാറാകണമെന്നും മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു.

" രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വസ്തുത നമുക്ക് നിഷേധിക്കാനാകില്ല. ഇപ്പോൾത്തന്നെ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പൊടിക്കൈകള്‍ കൊണ്ടോ നോട്ടുനിരോധനം പോലുള്ള മണ്ടത്തരങ്ങൾ  കൊണ്ടോ കാര്യമില്ല. പുതിയ തലമുറ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമാണു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്". -മന്‍മോഹന്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാനുള്ള അഞ്ചു നിർദ്ദേശങ്ങളും മൻമോഹൻ സിംഗ് മുന്നോട്ടുവച്ചു.

1. താൽക്കാലികമായി വരുമാന നഷ്ടമുണ്ടാക്കുമെങ്കിലും ജി.എസ്.ടി യുക്തിപൂർവം പുനസംഘടിപ്പിക്കുക.
2. ഗ്രാമീണ  കാര്‍ഷിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവയെ പുനരുദ്ധരിക്കുക. ഇതിനുള്ള നിർദ്ദേശങ്ങൾ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ നിന്നും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
3. പണലഭ്യത കുറയുന്നെന്ന പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്. പൊതുമേഖലാ ബാങ്കുകളം മാത്രമല്ല  മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
4. വൻ തൊഴിൽ സാധ്യതയുണ്ടാക്കുന്ന ടെക്സ്‌റ്റൈല്‍, വാഹനം, ഇലക്ട്രോണിക്സ്, സബ്സിഡി നൽകി നിർമ്മിക്കുന്ന വീടുകൾ എന്നീ മേഖലകൾ പുനരുജ്ജീവിപ്പിക്കുക. ഈ മേഖലകളിൽ വായ്പ ലഭ്യമാക്കുന്നത് ലഘൂകരിക്കണം.
5. യുഎസും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധം മുതലെടുത്ത് ഇന്ത്യ പുത്തൻ വിപണികൾ കണ്ടെത്താൻ ശ്രമിക്കണം.

ധനമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമായിരുന്നെന്നു പറഞ്ഞ മൻമോഹൻ ഇപ്പോഴത്തെ മന്ദ്യം 'മനുഷ്യ നിർമ്മിതം' ആണെന്നും കുറ്റപ്പെടുത്തി.

Also Read സാമ്പത്തികമാന്ദ്യത്തിനു കാരണം സർക്കാരിന്റെ തെറ്റായ പരിഷ്ക്കാരങ്ങൾ; വിമർശനവുമായി മൻമോഹൻ സിങ്

First published: September 12, 2019, 8:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading