• HOME
 • »
 • NEWS
 • »
 • money
 • »
 • Reliance AGM | റിലയന്‍സ് വാര്‍ഷിക പൊതുയോഗം; വാഹന വില്‍പ്പന;GDP ഡാറ്റ; ഈ ആഴ്ച വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

Reliance AGM | റിലയന്‍സ് വാര്‍ഷിക പൊതുയോഗം; വാഹന വില്‍പ്പന;GDP ഡാറ്റ; ഈ ആഴ്ച വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്ന സംഭവമാണ് റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം

 • Last Updated :
 • Share this:
  കഴിഞ്ഞയാഴ്ച വലിയ വിപണി (MARKET) ചാഞ്ചാട്ടത്തില്‍ ഇന്ത്യന്‍ സൂചികകളില്‍ (indian indices) ഒരു ശതമാനം നഷ്ടമുണ്ടായി. ബിഎസ്ഇ (BSE) സെന്‍സെക്സ് 812.28 പോയിന്റ് (1.32 ശതമാനം) ഇടിഞ്ഞ് 58,833.87ലും നിഫ്റ്റി (nifty) 199.55 പോയിന്റ് (1.12 ശതമാനം) ഇടിഞ്ഞ് 17558.9 ലെവലിലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നിരുന്നാലും ഈ മാസത്തെ ആകെ കണക്കു പരിശോധിക്കുമ്പോള്‍ ഇതുവരെ സെന്‍സെക്‌സും നിഫ്റ്റിയും രണ്ട് ശതമാനം വീതം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

  നിരക്ക് വര്‍ദ്ധനവ് പണപ്പെരുപ്പം കൊണ്ടുവരുമെന്ന ഫെഡ് ചീഫ് ജെറോം പവലിന്റെ അഭിപ്രായത്തോട് വിപണി പ്രതികൂലമായി പ്രതികരിച്ചേക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യം ഈ ആഴ്ചയും തുടരാനാണ് സാധ്യത. എന്നാല്‍ റിലയന്‍സിന്റെ വാര്‍ഷിക യോഗം ഇതിനിടെയാണ് നടക്കുന്നത്. അത് വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാം.

  ''അവധി ദിനങ്ങള്‍ ധാരാളമുള്ള ആഴ്ചയാണ് ഇപ്പോള്‍ വരാനിരിക്കുന്നത്. പുതിയൊരു മാസത്തിന്റെ തുടക്കം കൂടിയാണ് ഈ ആഴ്ച. അതിനാല്‍ തന്ന വാഹന വില്‍പ്പനകളില്‍ വലിയ ശ്രദ്ധ ഈ ആഴ്ച ഉണ്ടാകും. അതിന് മുന്‍പായി ആഗസ്റ്റ് 29ന് റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം നടക്കുന്നുണ്ട്. എല്ലാത്തിനും ഉപരി ആഗോള സൂചികകളുടെ, പ്രത്യേകിച്ച് യുഎസിന്റെ പ്രകടനം ഓരോ നിമിഷവും വിലയിരുത്തിക്കൊണ്ടിരിക്കും. തിങ്കളാഴ്ച യുഎസിന് വന്ന ഇടിവിനോട് വിപണി എങ്ങനെ പ്രതികരിക്കുമെന്നത് അതി നിര്‍ണ്ണായകമാണ്'', റിലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര പറഞ്ഞു. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ആഗസ്റ്റ് 31ന് മാര്‍ക്കറ്റ് അവധിയാണ്.

  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാം വാര്‍ഷിക പൊതു യോഗം

  വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്ന സംഭവമാണ് റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം. ആഗസ്റ്റ് 29 ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് യോഗം ആരംഭിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗം വിപണി പങ്കാളികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

  വാഹന വിപണി

  സെപ്തംബര്‍ ആദ്യം എല്ലാവരും പ്രതിമാസ വാഹന വില്‍പ്പനയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനാല്‍ ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്സ്, ടിവിഎസ് മോട്ടോര്‍, അശോക് ലെയ്ലാന്‍ഡ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവയുള്‍പ്പെടെയുള്ള വാഹന ഓഹരികള്‍ ഈ ആഴ്ച അവസാനത്തോടെ കൂടുതല്‍ ശ്രദ്ധ നേടും.

  ഫെഡ് മേധാവി ജെറോം പവലിന്റെ പ്രസംഗം

  ജെറോം പവലിന്റെ പ്രസംഗം തിങ്കളാഴ്ച വിപണിയില്‍ ചാഞ്ചാട്ടമുണ്ടാക്കിയേക്കാം. 'ജാക്ണ്‍ ഹോളില്‍ പവല്‍ നടത്തിയ പ്രസംഗം ആശങ്ക ഉണ്ടാക്കുന്നതാണ്. കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന വിപണി വ്യവസ്ഥകള്‍ വിപണിയെ ആശങ്കപ്പെടുത്തും. ഇക്വിറ്റി വില്‍പ്പനയിലും പ്രതികൂല സാഹചര്യം ഉണ്ടാകും' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

  വരും മാസങ്ങളില്‍ ഫെഡ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് ജെറോം വ്യക്തമാക്കിയത്.

  സാമ്പത്തിക ഡേറ്റ

  സാമ്പത്തിക മേഖലയിലെ പ്രധാനപ്പെട്ട മിക്ക പ്രഖ്യാപനങ്ങളും അടുത്ത ആഴ്ച ബുധന്‍ മുതല്‍ വെള്ളിയാഴ്ച വരെ പുറത്തു വരും. 2022 ജൂണില്‍ അവസാനിച്ച ഒന്നാം പാദ ജിഡിപി വളര്‍ച്ച നിരക്കുകള്‍ ഈയാഴ്ച പുറത്തുവരും. ഇരട്ട അക്ക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

  ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 16 ശതമാനത്തിലേയ്ക്ക് ഉയരുമെന്ന് ബാര്‍ക്ലേസ് പ്രവചിക്കുന്നു. കോവിഡ് ഡെല്‍റ്റാ വേരിയന്റിന്റെ ആക്രമണം നേരിട്ട കഴിഞ്ഞ വര്‍ഷത്തെ ജൂണ്‍ പാദത്തില്‍ വളര്‍ച്ച കുറവായിരുന്നു. എല്ലാ നിയന്ത്രണങ്ങളും മാറ്റി സമ്പദ് വ്യവസ്ഥ വീണ്ടും പൂര്‍ണ്ണമായി തുറന്നിരിക്കുകയാണ്. ആഭ്യന്തര ചരക്ക് സേവന മേഖലയില്‍ നിര്‍ണ്ണായക മുന്നേറ്റം രണ്ടാം പാദത്തില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എക്കണോമിസ്റ്റ് രാഹുല്‍ ബജോറിയ വ്യക്തമാക്കി.
  Published by:Anuraj GR
  First published: