• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാഹനലോകത്തെ അമ്പരപ്പിച്ച് മാരുതിയുടെ ഫ്യൂച്ചര്‍ എസ്

news18
Updated: February 10, 2018, 3:47 PM IST
വാഹനലോകത്തെ അമ്പരപ്പിച്ച് മാരുതിയുടെ ഫ്യൂച്ചര്‍ എസ്
Maruti Suzuki 'ConceptFutureS' unveiled at Auto Expo 2018. (Image: Maruti Suzuki)
news18
Updated: February 10, 2018, 3:47 PM IST
ഇന്ത്യന്‍ വാഹനവിപണിയിലെ അതികായന്‍മാരായ മാരുതി സുസുകി പുതിയ കോംപാക്ട് എസ് യു വി മോഡല്‍ അവതരിപ്പിച്ചു. ഏറെ കാത്തിരിപ്പിനൊടുവിലാണ് ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോ 2018ല്‍ മാരുതി സുസുകി ഫ്യൂച്ചര്‍ എസ് അവതരിപ്പിച്ചത്. നേരത്തെ മാരുതി സുസുകി പുറത്തുവിട്ട ടീസറില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ഫ്യൂച്ചര്‍ എസ് പുറംലോകത്തെത്തുന്നത്. മാരുതിയുടെ ജനപ്രിയ മോഡലുകളായ വിറ്റാര ബ്രെസ, സ്വിഫ്റ്റ് എന്നിവയ്ക്ക് ഇടയിലായിരിക്കും ഫ്യൂച്ചര്‍ എസ് കോംപാക്ട് എസ് യു വിയുടെ സ്ഥാനം. മാരുതി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഫ്യൂച്ചര്‍ എസിന് കരുത്തേകുക. ഫ്യൂച്ചര്‍ എസിനെ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ 2019 തുടക്കത്തോടെ വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് സൂചന. ചെറുപ്പക്കാരെയും അമിതവേഗക്കാരെയും തൃപ്തിപ്പെടുത്തുന്ന നഗരയാത്രകള്‍ക്ക് അനുയോജ്യമായ കാറായിരിക്കും ഫ്യൂച്ചര്‍ എസ് എന്നാണ് സൂചന. ഇടത്തരം എസ് യു വി മോഡലുകളെ അനുസ്മരിപ്പിക്കുന്ന ഉയര്‍ന്ന സീറ്റ്, വലിയ ഗ്രില്‍, റോള്‍സ് റോയ്സ് മോഡല്‍ ഡോറുകള്‍, ഐവറി കളര്‍ സ്കീമോട് കൂടിയ മനോഹരമായ ഇന്‍റീരിയര്‍ എന്നിവയാണ് ഫ്യൂച്ചര്‍ എസിന്‍റെ പ്രധാന സവിശേഷതകള്‍. തീര്‍ത്തും പുതുമയുള്ളതും മനോഹരവുമായ രൂപകല്‍പനയാണ് ഫ്യൂച്ചര്‍ എസ് മോഡലിനെ ആകര്‍ഷകമാക്കുന്നത്.

 
First published: February 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍