• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാസ്റ്റർ കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ നീക്കം ചെയ്തുതുടങ്ങി

News18 Malayalam
Updated: December 16, 2018, 8:32 PM IST
മാസ്റ്റർ കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ നീക്കം ചെയ്തുതുടങ്ങി
News18 Malayalam
Updated: December 16, 2018, 8:32 PM IST
മുംബൈ: റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാസ്റ്റര്‍ കാര്‍ഡ് വിദേശ സെര്‍വറുകളില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. ഇന്ത്യക്കാരുടെ കാര്‍ഡുകളെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ അല്ലാതെ ലോകത്ത് മറ്റൊരിടത്തും സൂക്ഷിക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ സാമ്പത്തിക സേവന രംഗത്തെ കമ്പനികളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാസ്റ്റര്‍ കാര്‍ഡ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒക്ടോബര്‍ ആറ് മുതല്‍ പൂനെയിലെ ടെക്നോളജി സെന്‍ററിലാണ് സൂക്ഷിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും റിസർവ് ബാങ്ക് നിർദേശിക്കുന്നു.
ഡാറ്റ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. ഒറ്റ ക്ലിക്ക് ഉപയോഗിച്ച് എല്ലാ ഡാറ്റയും ഇല്ലാതാക്കാം. എന്നിരുന്നാലും, ഭാവിയിൽ ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഡാറ്റ നഷ്ടങ്ങൾ ഉപഭോക്താക്കൾക്ക് സാമ്പത്തികമായ ബാധ്യതയുണ്ടാക്കിയേക്കാം. എന്നാൽ റിസർവ് ബാങ്ക് നിർദേശം പാലിച്ചേ മതിയാകൂ. ഇതുകൊണ്ടാണ് വിദേശ സെർവറുകളിലെ ഡാറ്റ ഒഴിവാക്കുന്നത്. അവരുടെ ഉത്തരത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.
- ഇന്ത്യൻ കാർഡിന്റെ മാനേജിങ് ഡയറക്ടർ പരേഷ് സിങ്


ആര്‍ബിഐ നിര്‍ദ്ദേശം നടപ്പാക്കുന്നതിന്‍റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇപ്പോള്‍ വിദേശ സെന്‍വറുകളില്‍ നിന്ന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാസ്റ്റര്‍ കാര്‍‍ഡ് നീക്കം ചെയ്യുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 16 മുതല്‍ നിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നടപ്പില്‍ വന്നു.

ലോകമെമ്പാടുമുള്ള 200 ലധികം രാജ്യങ്ങളിൽ മാസ്റ്റർ കാർഡ് സേവനം ലഭ്യമാണ്. ആഗോള സെർവറുകളിൽ നിന്നും ഡാറ്റ ഇല്ലാതാക്കാൻ ലോകത്തിലെ ഒരു രാജ്യവും ആവശ്യപ്പെട്ടിട്ടില്ലെന്ന് കമ്പനിയുടെ പ്രതിനിധി പറയുന്നു. ഇപ്പോൾ റിസർവ്ബാങ്കിന്റെ നിർദേശാനുസരണമാണ് ഇത് ചെയ്യുന്നതെന്നും മാസ്റ്റർ കാർഡ് വക്താവ് പറയുന്നു.
First published: December 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...