നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • വിരമിക്കലിന് ശേഷവും നിങ്ങളുടെ ജീവിതം മനോഹരമാക്കാം!

  വിരമിക്കലിന് ശേഷവും നിങ്ങളുടെ ജീവിതം മനോഹരമാക്കാം!

  സാമ്പത്തിക ഭദ്രത കൈവരിക്കുന്നത് വഴി ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്ന തിരിച്ചറിവാണ് നാം ഇതിൽ കാണേണ്ട വസ്തുത.

  HDFC

  HDFC

  • Share this:
   വിരമിക്കലെന്ന് പറയുന്നത് സിനിമയിൽ കാണുന്നത് പോലെ സന്തോഷവും പ്രണയവും സാഹസികതയും മാത്രമല്ല. വലിയൊരു ഓട്ടത്തിൻ്റെ അവസാനം ജാക്ക്പോട്ട് അടിക്കുന്നതിനേക്കാളും വലിയ കാര്യമാണ്.  ''പോസ്റ്റ്-റിട്ടയർമെന്റ് അഡ്വൈസ് '' നോക്കുകയാണെങ്കിൽ ഏകദേശം 95 ശതമാനവും സാമ്പത്തിക ആസൂത്രണ ഉപദേശവുമായി ബന്ധമുള്ളവയാണ്. സാമ്പത്തിക ഭദ്രത കൈവരിക്കുന്നത് വഴി ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്ന തിരിച്ചറിവാണ് നാം ഇതിൽ കാണേണ്ട വസ്തുത.

   നിങ്ങൾക്കും കുടുംബത്തിനും ഉറപ്പുള്ള വരുമാനവും ജീവിത പരിരക്ഷയും നൽകുന്ന HDFC Life Click 2 Wealth പോലുള്ള മികച്ച ലൈഫ് ഇൻഷൂറൻസ് പ്ലാനുള്ളത് നിങ്ങളുടെ ഭാഗ്യമാണ്. ഗോൾഡൻ ഇയേഴ്സ് ബെനഫിറ്റ് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ വിരമിക്കലിന് ശേഷമുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യാം. ഈ പ്ലാൻ തിരഞ്ഞെടുക്കേണ്ടതിൻ്റെ മറ്റ് ചില കാരണങ്ങൾ ഇനിപ്പറയുന്നവയാണ്:
   ● ചുരുങ്ങിയ നിരക്കിൽ സമഗ്രമായ പദ്ധതികൾ
   ● മെച്യൂരിറ്റിയെത്തുമ്പോൾ നിങ്ങളുടെ ഫണ്ട് മൂല്യം നേടുക അല്ലെങ്കിൽ മെച്യൂരിറ്റിയിലെ സെറ്റിൽമെൻ്റ് ഓപ്ഷന് കീഴിൽ വിവിധ തവണകളായി ഫണ്ട് മൂല്യം എടുക്കുക.
   ● പ്രീമിയം ഒഴിവാക്കൽ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയുടെ / പങ്കാളിയുടെ ഭാവി സുരക്ഷിതമാക്കുക.
   ● നിങ്ങളുടെ ഫണ്ടുകൾ ഒരു ഫണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് എപ്പോൾ വേണമെങ്കിലും മാറ്റാൻ അനുവദിക്കുന്ന പരിധിയില്ലാത്ത സ്വിച്ചിംഗ്.
   ● നിങ്ങളുടെ പദ്ധതി കൂടുതൽ കരുത്തുറ്റതാക്കാൻ റൈഡറുകളെ ചേർക്കാനുള്ള അവസരം.
   ● നികുതി ആനുകൂല്യങ്ങൾ.   ഇതു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ മറ്റനവധി മേഖലകളുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം:

   ഒരു ദിനചര്യ കെട്ടിപ്പടുക്കുക
   ലോകത്തിലെ ഏറ്റവും വിജയകരമായ ജീവിതം നയിക്കുന്ന വ്യക്തികളുടെ ആത്മകഥകൾക്ക് പൊതുവായ ചില കാര്യങ്ങളുണ്ട്. അവയിലൊന്ന് മികച്ച ദിനചര്യയാണ്. രാവിലെ നാല് മണിക്ക് എഴുന്നേൽക്കുന്നതും ടെന്നീസ് കളിക്കുന്നതും മതിയായ ഉറക്കം ലഭിക്കുന്നതും ധ്യാനത്തിലേർപ്പെടുന്നതും ആണെങ്കിൽ പോലും നിങ്ങളുടെ പതിവ് ദിനചര്യകൾ മികച്ച രീതിയിലുള്ള മുന്നോട്ട് പോക്കിനെ സഹായിക്കുന്നു.

   പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തുക
   നിങ്ങളുടെ വിരമിക്കലിനൊപ്പം തന്നെ നിങ്ങൾ എന്തുചെയ്യണമെന്ന് ആസൂത്രണം ചെയ്യുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. തിരക്കേറിയ ഒരു ജീവിതത്തിന് ശേഷം നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ലഭിക്കുകയാണ്. മുന്നോട്ടുള്ള വഴി കൂടുതൽ വ്യക്തമായിരിക്കും, വിരമിക്കലിന് ശേഷം നിങ്ങൾ കൂടുതൽ ലക്ഷ്യബോധത്തോടെ ജീവിതം നയിക്കും. ഒരു സംഗീത ഉപകരണം പഠിക്കണമെന്നുണ്ടോ? അത് ഏതാണെന്ന് തീരുമാനിക്കുകയും എങ്ങനെ പഠിക്കാമെന്നും ആരിൽ നിന്ന് പഠിക്കാമെന്നതിനെ കുറിച്ചും ഇപ്പോൾ തന്നെ ആലോചിക്കണം. ഒരു ഓർമ്മക്കുറിപ്പ് എഴുതുന്നതിനെ കുറച്ച് ചിന്തിക്കുമ്പോൾ നിങ്ങൾ സ്വയം എഴുതുമോ അതോ മറ്റാരെക്കൊണ്ടെങ്കിലും എഴുതിക്കണോ എന്ന കാര്യത്തെ കുറിച്ച് ആലോചിക്കാം.

   വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
   നിങ്ങൾക്ക് പൂർണതയിലെത്താൻ ഇനിയും എന്തൊക്കെ പഠിക്കാനാകുമെന്ന കാര്യം ആലോചിക്കാവുന്നതാണ്. നിങ്ങൾ പുതിയ അനുഭവങ്ങൾക്കായി തിരയുന്നതും നിങ്ങളുടെ നിലവിലെ കഴിവുകൾ വികസിപ്പിക്കുന്നതും അല്ലെങ്കിൽ അർത്ഥവത്തായ സംഭാവനകള് നൽകാനുള്ള വഴികൾ കണ്ടെത്തുന്നതും പുതിയതും വെല്ലുവിളി നിറഞ്ഞതുമായ എന്തെങ്കിലും ചെയ്യുന്നതും നിങ്ങളുടെ കംഫർട്ട് സോണിൽ നിന്നും പുറത്ത് വന്ന് പുതിയ ഓർമ്മകളുടെയും സാധ്യതകളുടെയും ലോകത്തേക്ക് നിങ്ങളെ കൈപിടിച്ച് കൊണ്ട് പോകുകയാണ്.

   തിരികെ സ്കൂളിലേക്ക്
   നിങ്ങളുടെ മനസ്സ് വികസിപ്പിക്കാനും സമാന ചിന്താഗതിക്കാരായ ആളുകളെ കണ്ടെത്താനും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാനും നേരിട്ടും ഓൺലൈനിലും പങ്കെടുക്കാവുന്ന നിരവധി ക്ലാസുകൾ ഉണ്ട്. എപ്പോഴും വിദ്യാർത്ഥിയായിരിക്കുന്നത് ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കും. ഒരു പക്ഷേ പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തുകയും ചെയ്യാം.

   പ്രിയപ്പെട്ട ഹോബി വളർത്തിയെടുക്കുക.
   നിങ്ങൾ ദിവസം മുഴുവൻ ടെലിവിഷന് മുന്നിൽ തന്നെ ഇരിക്കണമെന്ന് ഞങ്ങൾ പറയുന്നില്ല. ആരോഗ്യകരമായ ഭാവി ജീവിതത്തിലേക്കുള്ള വഴിയെന്ന് പറയുന്നത് തലച്ചോറിനെ വെല്ലുവിളിക്കുക, മികച്ച ശരീരം നേടുക, ക്രിയാത്മകമായി ചിന്തിക്കുക എന്നിവയാണ്. നിങ്ങൾക്ക് ജിമ്മിലും സുംബാ ക്ലാസിലും പോകണമെങ്കിൽ പോകുക. നിങ്ങളുടെ പഴയ ഹോബി വീണ്ടെടുക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ധാരാളം പോസിറ്റീവ് കാര്യങ്ങൾ കൈവരിക്കാനാകും.

   അവസാനമായി, നിങ്ങളുടെ വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിലെ സാമ്പത്തിക സ്വാതന്ത്ര്യത്തിനോ അല്ലെങ്കിൽ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി പണം സ്വരൂപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങളുടെ പണം ഉപയോഗിച്ച് നിങ്ങൾക്കായി പ്രവർത്തിക്കുന്ന മികച്ച മാർഗമാണ് ഈ പദ്ധതി. നിങ്ങളുടെ സമ്പത്ത് സൂക്ഷിക്കാനും നിങ്ങളില്ലാത്ത കാലത്തും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഇത് സഹായിക്കും. അതിനെയാണ് നല്ലൊരു ജീവിതമെന്ന് വിളിക്കുന്നത്!
   HDFC Life Click 2 Wealth പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

   (ഇത് ഒരു പങ്കാളിത്ത പോസ്റ്റാണ്.)
   Published by:Aneesh Anirudhan
   First published:
   )}