ജീവനക്കാരിയുമായി ബന്ധം; മക്ഡൊണാൾഡ്സ് സി.ഇ.ഒയെ പുറത്താക്കി

2015 മുതൽ കമ്പനിയെ നയിച്ചിരുന്നത് 52 കാരനായ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കായിരുന്നു.

News18 Malayalam | news18-malayalam
Updated: November 4, 2019, 5:43 PM IST
ജീവനക്കാരിയുമായി ബന്ധം; മക്ഡൊണാൾഡ്സ് സി.ഇ.ഒയെ പുറത്താക്കി
News18
  • Share this:
കാലിഫോര്‍ണിയ: ജീവനക്കാരിയുമായുള്ള ബന്ധത്തിന്റെ പേരിൽ ലോകത്തെ മുൻനിര ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സിന്റെ  സി.ഇ.ഒ സ്ഥാനത്തു നിന്നും സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെ പുറത്താക്കി. ചട്ടം ലംഘിച്ചതിനാണ് ഈസ്റ്റര്‍ബ്രൂക്കിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് ബോര്‍ഡ് വ്യക്തമാക്കി.  മക്‌ഡൊണാള്‍ഡ്‌സ് യു.എസ്.എ തലവന്‍ ക്രിസ് കെംപ്‌സിന്‍സ്‌കിയാണ് പുതിയ സി.ഇ.ഒ.

കമ്പനിയുടെ മൂല്യങ്ങൾ കാറ്റിൽപ്പറത്തിയ താൻ സി.ഇ.ഒ സ്ഥാനത്തു നിന്നും ഒഴിവാകേണ്ടസമയമായെന്ന് സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് കമ്പനിക്ക് അയച്ച ഇ മെയിലിൽ വ്യക്തി. ഇതിനു പിന്നാലെയാണ് സ്റ്റീവിനെ സി.ഇ.ഒ തസ്തികയിൽ നിന്നും പുറത്താക്കിയത്.

Also Read കണക്കില്ലാതെ സ്വർണം വെച്ചാൽ കേന്ദ്ര സർക്കാർ വീട്ടിൽ വരും!

2015 മുതൽ കമ്പനിയെ നയിച്ചിരുന്നത് 52 കാരനായ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കായിരുന്നു. മക്‌ഡൊണാള്‍ഡ്‌സ് ഏറെ പ്രതിസന്ധി നേരിട്ട കാലത്തായിരുന്നു സ്റ്റീവിന്റെ നിയമനം. സ്റ്റീവ് ആവിഷ്ക്കരിച്ചു നടപ്പാക്കിയ വിവിധ പദ്ധതികളെ തുടർന്നാണ് ലാഭ വിഹിതം ഏറെ കുറഞ്ഞ മക്ഡൊണാൾഡ്സ് വിപണി തിരിച്ചു പിടിച്ചത്.

ഇതോടെ കീഴ്ജീവനക്കാരികളുമായി ബന്ധം പുലര്‍ത്തിയതിന് പുറത്താക്കപ്പെടുന്ന ചീഫ് എക്‌സിക്യൂട്ടീവുകളുടെ പട്ടികയില്‍ ഈസ്റ്റര്‍ബ്രൂക്കും ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം ഇന്റൽ സി.ഇ.ഒയും സമാനമായ ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ടിരുന്നു.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading