• HOME
 • »
 • NEWS
 • »
 • money
 • »
 • Meesho | മാനസികാരോഗ്യം പ്രധാനം; ജീവനക്കാർക്ക് 11 ദിവസം അവധി നല്‍കി മീഷോ

Meesho | മാനസികാരോഗ്യം പ്രധാനം; ജീവനക്കാർക്ക് 11 ദിവസം അവധി നല്‍കി മീഷോ

'ആശങ്ക, ഇന്നത്തെ തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. 'റീസെറ്റ്, റീ ചാര്‍ജ്ജ്' പോലുള്ള പദ്ധതികൾ മറ്റ് കമ്പനികളും നടപ്പിലാക്കുന്നത് നന്നായിരിക്കും.' മീഷോ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 • Share this:
  ഓണ്‍ലൈന്‍ വ്യാപാര (e - commerce) സൈറ്റുകളില്‍ ഏറ്റവും തിരക്കുള്ള സമയമാണ് ഉത്സവ സീസണുകള്‍ (FESTIVAL SEASONS). ഈ ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ (leave) സാധിക്കാറില്ല. എന്നാല്‍ തിരക്ക് ഒഴിഞ്ഞ് കഴിയുമ്പോള്‍ അധിക ജോലിയുടെ ക്ഷീണമൊക്കെ തീര്‍ക്കാനും വീണ്ടും ഊര്‍ജ്ജസ്വലരാകാനും 11 ദിവസത്തെ ഇടവേളയാണ് മീഷോ (Meesho) ജീവനക്കാർക്ക് നല്‍കിയിരിക്കുന്നത്. സമ്മര്‍ദ്ദവും ജോലിഭാരവും നിറഞ്ഞ തിരക്കിട്ട ദിനങ്ങളുടെ ക്ഷീണം തീര്‍ക്കുകയാണ് ഈ അവധിയുടെലക്ഷ്യം. ഇത് രണ്ടാം വര്‍ഷമാണ് കമ്പനി ഇത്തരത്തിൽജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്നത്.

  ''റീസെറ്റ്, റീചാര്‍ജ്ജ്' എന്നാണ് ഈ ചുവടുവെയ്പ്പിനെ വിളിയ്ക്കുന്ന പേര്. വ്യവസായ രംഗത്ത് ഇത്തരത്തില്‍ ഒരു അവധി ഇതാദ്യമായാണ് നടപ്പിലാക്കുന്നത്. ഉത്സവ വില്‍പ്പനയില്‍ തിരക്കിന് ശേഷം കുറച്ച് ദിവസം ജോലിയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ് ഈ അവധി ദിനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ഇത് ജീവനക്കാരുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യും.' മീഷോ പറയുന്നു.

  'ആശങ്ക, ഇന്നത്തെ തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. 'റീസെറ്റ്, റീ ചാര്‍ജ്ജ്' പോലുള്ള പദ്ധതികൾ മറ്റ് കമ്പനികളും നടപ്പിലാക്കുന്നത് നന്നായിരിക്കും.' മീഷോ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

  ജോലിയില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടു നിന്ന് ജീവനക്കാരുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ അവധി ദിനങ്ങങ്ങള്‍ അനുവദിച്ചിരിക്കുന്നത് എന്ന് മീഷോയുടെ വെബ്‌സൈറ്റിലെ പോസ്റ്റ് വെളിപ്പെടുത്തുന്നു.

  Also Read:-രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിൽ; ഡോളറിനെതിരായ വിനിമയനിരക്ക് 80.47ൽ എത്തി

  'പരമ്പരാഗതമായ ജോലി സ്ഥലത്തെ രീതികളും മാനദണ്ഡങ്ങളും മാറ്റുക എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ജീവനക്കാര്‍ക്ക് ഈ അവധി ദിനങ്ങള്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാം, യാത്രകള്‍ ചെയ്യാം, പുതിയ എന്തെങ്കിലും ഹോബികള്‍ ചെയ്യാം. അങ്ങനെ അവരുടെ മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കുകയാണ് ഞങ്ങളുടെ ഉദ്ദേശം' മീഷോയിലെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ ആശിഷ് കുമാര്‍ സിംഗ് പറഞ്ഞു.

  കഴിഞ്ഞ ജൂണില്‍ പുതിയ പ്രതിഭകളെ കമ്പനിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വലിയൊരു അവധി നയം മീഷോ പ്രഖ്യാപിച്ചിരുന്നു. 365 ദിവസം വരെ ശമ്പളത്തോട് കൂടിയ അവധിയായിരുന്നു മീഷോയുടെ വാഗ്ദാനം.

  'ഒരു ജീവനക്കാരന് അല്ലെങ്കില്‍ ജീവനക്കാരന്റെ കുടുംബത്തിലെ ആര്‍ക്കെങ്കിലും ഗുരുതരമായ അസുഖം ബാധിച്ചാല്‍, പതിവായി അല്ലെങ്കില്‍ സ്ഥിരമായി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നാല്‍ ഒക്കെ ഈ അവധി അവര്‍ക്ക് ബാധകമാകും' കമ്പനി പറയുന്നു. ജീവനക്കാരനാണ് അസുഖമെങ്കില്‍ അവധിയില്‍ പ്രവേശിക്കുന്ന കാലയളവില്‍ മുഴുവന്‍ ശമ്പളവും കുടുംബാംഗത്തിനാണ് അസുഖമെങ്കില്‍ 3 മാസത്തേയ്ക്ക് 25 ശതമാനം വരെ ശമ്പളത്തിനും അര്‍ഹതയുണ്ടെന്നും കമ്പനി പോളിസിയിൽ വ്യക്തമാക്കുന്നു.

  അതേസമയം, ലോകം ഇപ്പോള്‍ ആളുകളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ അന്തരീക്ഷവും സന്തോഷകരമായ ഒരു ലോകവും കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

  ഓഫീസ് ജീവനക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് വളരെ നിര്‍ണായകമാണ്. ജീവനക്കാരുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ്, എന്തൊക്കെ കാരണങ്ങളാണ് അവരെ ബാധിക്കുന്നതെന്ന് നാം മനസ്സിലാക്കണം.

  ജീവനക്കാര്‍ക്ക് കൂടുതല്‍ ജോലിഭാരം നല്‍കുന്നത് അവര്‍ക്ക് വളരെയധികം സമ്മര്‍ദ്ദം ഉണ്ടാക്കുന്നു, ഇത് അവരില്‍ ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാകുന്നതിന് കാരണമാകുന്നു.

  ശമ്പളക്കുറവ് പല ജീവനക്കാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇത് അവരില്‍ നിരാശയും വിഷാദവും ഉണ്ടാക്കുന്നു.

  പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ പ്രചോദനം നല്‍കാറുണ്ട്. എന്നാല്‍ മറ്റ് പല സ്ഥാപനങ്ങളും കമ്പനിയുടെ നേട്ടത്തിനായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ജീവനക്കാരെ മാനസികമായ പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
  Published by:Arun krishna
  First published: