• HOME
  • »
  • NEWS
  • »
  • money
  • »
  • FCRA| സ്ഥാനാർഥികളും സർക്കാർ ജീവനക്കാരും രാഷ്ട്രീയ പ്രവർത്തകരും വിദേശ സംഭാവന സ്വീകരിക്കുന്നതിന് വിലക്ക്; നിയമഭേദഗതിയുമായി സർക്കാർ

FCRA| സ്ഥാനാർഥികളും സർക്കാർ ജീവനക്കാരും രാഷ്ട്രീയ പ്രവർത്തകരും വിദേശ സംഭാവന സ്വീകരിക്കുന്നതിന് വിലക്ക്; നിയമഭേദഗതിയുമായി സർക്കാർ

കർഷകർ, വിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടാത്ത മതസംഘടനകൾ എന്നിവർക്കുള്ള നിബന്ധനകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവരെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ചുരുങ്ങിയത് മൂന്നുവര്‍ഷമായി നിലവിലുള്ളതും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സന്നദ്ധ സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ.

    Also Read- വീട്‌ വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ

    കർഷകർ, വിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടാത്ത മതസംഘടനകൾ എന്നിവർക്കുള്ള നിബന്ധനകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍ജിഒ ഭാരവാഹികള്‍ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുള്ളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നല്‍കുന്നവരില്‍ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

    എഫ്സിആര്‍എ അക്കൗണ്ട് ഉണ്ടെങ്കിലും മുന്‍കൂര്‍ അനുമതിയോടെ മാത്രമേ വിദേശസഹായം സ്വീകരിക്കാന്‍ പറ്റൂ. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്‍കുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നല്‍കുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.

    Also Read- സുപ്രീംകോടതിയെ പരിഹസിച്ച് ട്വീറ്റ്; കുനൽ കാമ്രയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് നിർദേശം

    ധനസഹായം നല്‍കുന്നത് ഒരു വ്യക്തിയാണെങ്കില്‍ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാന്‍ പാടില്ല. കൂടാതെ, സന്നദ്ധസംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കില്‍ ഭരണസമിതി അംഗങ്ങളോ സംഭാവന നല്‍കുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആയിരിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിയമത്തില്‍ പറയുന്നു. എന്‍ജിഒ ഭാരവാഹിയുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി നിയമത്തില്‍ രണ്ടുമാസം മുൻപ് സർക്കാർ ഭേദഗതി വരുത്തിയിരുന്നു.

    2016-17, 2018-19 കാലയളവിനിടയില്‍ എഫ്‌സിആര്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള എന്‍ജിഒകള്‍ ഇതുവരെ 58,000 കോടി രൂപയാണ് വിദേശധനസഹായമായി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏകദേശം 22,400 എന്‍ജിഒകളാണുള്ളത്.
    Published by:Rajesh V
    First published: