• HOME
  • »
  • NEWS
  • »
  • money
  • »
  • Meta | മെറ്റയുടെ വരുമാനത്തില്‍ ഇടിവ്; ഓഹരി വിപണയിലും തകര്‍ച്ച

Meta | മെറ്റയുടെ വരുമാനത്തില്‍ ഇടിവ്; ഓഹരി വിപണയിലും തകര്‍ച്ച

പല ആഗോള കമ്പനികളെയും പോലെ, മെറ്റയും വലിയ പ്രതിസന്ധിയിലാണ്. അടുത്ത പാദത്തിലും ഇടിവ് തുടരുമെന്നാണ് റിപ്പോർട്ടുകൾ.

  • Last Updated :
  • Share this:
    സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയുടെ (Meta) വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഫേസ്ബുക്ക് (Fcebook) ഇന്‍സ്റ്റഗ്രാം (Instagram) വാട്‌സ്ആപ്പ് (WhatsApp) എന്നിവയുടെ മാതൃകമ്പനിയാണ് മെറ്റ. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 28.8 ദശലക്ഷം ഡോളര്‍ വരും.

    ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2880 കോടി ഡോളര്‍ ആണ് മെറ്റയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2907 കോടി ഡോളര്‍ ആയിരുന്നു കമ്പനിയുടെ വരുമാനം.

    പല ആഗോള കമ്പനികളെയും പോലെ, മെറ്റയും വലിയ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അടുത്ത പാദത്തിലും ഇടിവ് തുടരുമെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം പാദത്തിൽ 6 ശതമാനം വരുമാന വളർച്ച പ്രതീച്ചിരുന്നതായി കമ്പനി പറഞ്ഞു.

    വരുമാനത്തില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരി വിലയും താഴ്ന്നു. 3.8 ശതമാനം ഇടിവാണ് ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്.

    കഴിഞ്ഞ വർഷം പരസ്യവരുമാനത്തിൽ നിന്നു മാത്രം 10 ബില്യൺ ഡോളറായിരുന്നു മെറ്റയുടെ സമ്പാദ്യം. എന്നാല്‍ കോവിഡും റഷ്യ യുക്രൈന്‍ യുദ്ധവും അടക്കമുള്ള ആ​ഗോള സാഹചര്യങ്ങൾ മെറ്റയെയും ബാധിച്ചു. ഇത് പരസ്യ വരുമാനം കുത്തനെ കുറയാന്‍ കാരണമായി.

    ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ ഹ്രസ്വ വീഡിയോകൾക്കും പോസ്റ്റുകൾക്കും ഊന്നൽ കൊടുക്കുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. റീല്‍സ് ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നുണ്ടെന്ന് മനസിലാക്കിയാണ് നീക്കം.

    കഴിഞ്ഞ വർഷമാണ് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് 'മെറ്റ'എന്ന് റീബ്രാൻഡ് ചെയ്തത്. ഇൻറർനെറ്റിന്റെ ഭാവിയായി സുക്കർബർഗ് കാണുന്ന 'മെറ്റാവേഴ്സ്' (Metaverse) എന്നതിനെ സൂചിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ പേര്. 2015 ൽ ആൽഫബെറ്റ് (Alphabet) എന്ന ഹോൾഡിംഗ് കമ്പനിയുടെ ഭാഗമായപ്പോൾ ഗൂഗിളിന്റെ സ്ഥാപകർ ഒഴിഞ്ഞു മാറിയതിൽ നിന്ന് വ്യത്യസ്തമായി, തന്റെ ഉയർന്ന പദവി ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്ന് സുക്കർബർഗ് ദി വേ‍ർജുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. കമ്പനിയുടെ വാർഷിക കണക്‌റ്റ് കോൺഫറൻസിൽ വച്ചാണ് സുക്കർബർഗ് മെറ്റ എന്ന പുതിയ പേര് പ്രഖ്യാപിച്ചത്. അതിനും, ആറ് മാസം മുൻപേ ഇതുമായി ബന്ധപ്പെട്ട ച‍ർച്ചകൾ ആരംഭിച്ചിരുന്നു. 2012 ലും 2014 ലും ഇൻസ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും വാങ്ങിയത് മുതൽ കമ്പനിയെ റീബ്രാൻഡ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും എന്നാൽ 2021 ആദ്യം തന്നെ പേരിൽ മാറ്റം വരുത്തേണ്ട സമയമായി എന്ന് താൻ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മെറ്റാവേർസ് പദ്ധതികൾക്കായി സക്കർബർഗ് 2021 ൽ മാത്രം 10 ബില്യൺ ഡോളർ ചെലവഴിച്ചിരുന്നു. ഏതെങ്കിലും നിർദ്ദിഷ്ട ഉൽപന്നവുമായുള്ള ബന്ധത്തിൽ നിന്ന് വ്യത്യസ്തമായി ഒരു കമ്പനിയുമായി ആളുകൾ ബന്ധം പുലർത്തുന്നതാണ് കൂടുതൽ നല്ലതെന്നും, പുതിയ പേരിലൂടെ അത് സാധിക്കുമെന്നും സുക്കർബർഗ് പറഞ്ഞിരുന്നു.
    Published by:Amal Surendran
    First published: