• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

സംവരണത്തിന് പിന്നാലെ നികുതിയിളവിലൂടെ ഇടത്തരക്കാരെ ലക്ഷ്യമിട്ട് സര്‍ക്കാര്‍


Updated: January 15, 2019, 6:21 PM IST
സംവരണത്തിന് പിന്നാലെ നികുതിയിളവിലൂടെ ഇടത്തരക്കാരെ ലക്ഷ്യമിട്ട് സര്‍ക്കാര്‍

Updated: January 15, 2019, 6:21 PM IST
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇടത്തരക്കാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബി.ജെ.പി സര്‍ക്കാര്‍.

ഇടത്തരക്കാരെ കുറിച്ചുള്ള രാജ്യത്തിന്റെ ധാരണ മാറ്റേണ്ട കാലമായെന്ന് പ്രധാനമന്ത്രി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാല ബജറ്റില്‍ ഇടത്തരക്കാര്‍ക്കു വേണ്ടി നികുതി ഇളവ് ഉള്‍പ്പെടെയുള്ള വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

സമ്പാദ്യത്തിന്റെ പരിധി ഉയര്‍ത്തല്‍, പെന്‍ഷന്‍കാര്‍ക്കുള്ള നികുതിയിളവ്, ഭവന വായ്പാ പലിശയില്‍ വന്‍ഇളവ് എന്നിവ ബജറ്റില്‍ പ്രഖ്യാപിക്കുന്നത് ധനകാര്യമന്ത്രാലം സജീവമായി പരിഗണിക്കുന്നുണ്ട്.

Also Read ഇടക്കാല ബജറ്റ് ഫെബ്രുവരി 1 ന്; ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ

Also Read കേന്ദ്ര ബജറ്റ്; പി.എം.എ.വൈ വിഹിതം ഇരട്ടിയാക്കിയേക്കും

കഴിഞ്ഞ നാലു ബജറ്റിലും സ്ഥിര ശമ്പളക്കാര്‍ക്ക് വന്‍ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ധനകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സത്യസന്ധമായി സര്‍ക്കാരിന് നികുതി നല്‍കുന്ന വിഭാഗമാണ് ശമ്പളക്കാര്‍. അതുകൊണ്ടു തന്നെ നിരവധി ആനുകൂല്യങ്ങളാണ് കഴിഞ്ഞ ബജറ്റുകളില്‍ ഇവര്‍ക്കായി പ്രഖ്യാപിച്ചത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇടക്കാല ബജറ്റിലും ഇവരെ പരിഗണിക്കുമെന്ന് അവര്‍ വ്യക്തമാക്കുന്നു.

Also Read കേന്ദ്ര ബജറ്റ്; ചരിത്രവും അറിയേണ്ട പ്രധാന കാര്യങ്ങളും
Loading...

നികുതി ഇളവ് നല്‍കുന്നത് ധനമന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണെന്നാണ് സൂചന. അതേസമയം ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.

കഴിഞ്ഞ നാലു വര്‍ഷങ്ങളിലും ഇടത്തരക്കാര്‍ക്കായി നിരവധി നികുതി ഇളവുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ആദായനികുതി ഒഴിവാക്കല്‍ പരിധി 50000 രൂപയായി വര്‍ദ്ധിപ്പിക്കുകയും നാല് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ നികുതിയില്‍ നിന്നും ഒവിവാക്കുകയും ചെയ്തിരുന്നു.

മുന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് ഇടത്തരക്കാരെ ഒപ്പം നിര്‍ത്തുകയെന്ന തന്ത്രമാകും തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സര്‍ക്കാര്‍ പയറ്റുക.

First published: January 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...