നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala lottery | 80 ലക്ഷം രൂപ ലോട്ടറിയടിച്ചു; ബംഗാളിൽനിന്നുള്ള അതിഥി തൊഴിലാളി സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ

  Kerala lottery | 80 ലക്ഷം രൂപ ലോട്ടറിയടിച്ചു; ബംഗാളിൽനിന്നുള്ള അതിഥി തൊഴിലാളി സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ

  Kerala lottery | കേരളത്തിലെ മറ്റ് പല അതിഥി തൊഴിലാളികളെയും പോലെ പ്രതിഭ മണ്ഡലിനും ബാങ്ക് അക്കൗണ്ട് ഇല്ല. പൂജപ്പുരയിലെ കാനറ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറക്കാൻ പോലീസ് അദ്ദേഹത്തെ സഹായിച്ചു

  Winwin W 605 Kerala Lottery Results

  Winwin W 605 Kerala Lottery Results

  • Share this:
   തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളിക്ക് കേരള സർക്കാറിന്റെ കരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചു. നിർമാണത്തൊഴിലാളിയായി ജോലിക്ക് തിരുവനന്തപുരത്ത് എത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിഭ മണ്ഡലിനാണ് കാര്യണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

   40 രൂപ നൽകി എടുത്ത ടിക്കറ്റിലൂടെയാണ് പ്രതിഭ മണ്ഡലിന് ഒന്നാം സമ്മാനം ഭാഗ്യ രൂപത്തിൽ എത്തിയത്. ഒന്നാം സമ്മാനം തനിക്ക് ആണെന്ന് അറിഞ്ഞ പ്രതിഭ മണ്ഡലിന് ആദ്യമിത് വിശ്വസിക്കാനായില്ല. എന്നാൽ സംഗതി സത്യമാണെന്ന് ബോധ്യമായതോടെ മനസിൽ ആധി കയറി. തന്നെ ആരെങ്കിലും അപായപ്പെടുത്തി ടിക്കറ്റ് കൈവശപ്പെടുത്തുമോയെന്ന ഭയമായി. ഇതോടെ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ ടിക്കറ്റുമായി എത്തിയ പ്രതിഭ മണ്ഡല സുരക്ഷ ആവശ്യപ്പെട്ടു.

   കേരളത്തിലെ മറ്റ് പല അതിഥി തൊഴിലാളികളെയും പോലെ പ്രതിഭ മണ്ഡലിനും ബാങ്ക് അക്കൗണ്ട് ഇല്ല. പൂജപ്പുരയിലെ കാനറ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറക്കാൻ പോലീസ് അദ്ദേഹത്തെ സഹായിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ വന്നാണ് അക്കൌണ്ട് തുറക്കുന്ന നടപടിക്രമം പൂർത്തിയാക്കിയത്. തുടർന്ന് പ്രതിഭ മണ്ഡലിൽ നിന്ന് ടിക്കറ്റ് ഏറ്റുവാങ്ങിയ ബാങ്ക് അധികൃതർ അത് ലോക്കറിലേക്ക മാറ്റി.

   ഹിന്ദി മാത്രം സംസാരിക്കുന്ന പ്രതിഭ മണ്ഡലിന് അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തിന്‍റെ മേൽവിലാസം അറിയില്ല. അതിനാൽ, സ്പോൺസറുമായി വന്ന് ബാങ്ക് അക്കൗണ്ട് തുറക്കാൻ പോലീസ് നിർദ്ദേശിക്കുകയായിരുന്നു. ടിക്കറ്റ് സൂക്ഷിച്ചിരിക്കുന്ന ബാങ്കിലേക്ക് പോലീസ് വാഹനത്തിലാണ് പ്രതിഭ മണ്ഡലിനെ എത്തിച്ചത്.

   Also Read- Kerala Lottery Results Announced, Nirmal Lottery NR 214 | നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയുണ്ട്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും 8,000 രൂപ സമാശ്വാസ സമ്മാനവും നൽകുന്നു.സംസ്ഥാന സർക്കാരിന്‍റെ ഭാഗ്യക്കുറി സമ്മാന തുക 5,000 രൂപയിൽ കുറവാണെങ്കിൽ ആളുകൾക്ക് കേരളത്തിലെ ഏതെങ്കിലും ലോട്ടറി ഷോപ്പിൽ നിന്ന് പണം പിൻവലിക്കാം. ഇത് 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സഹിതം സർക്കാർ ലോട്ടറി ഓഫീസിലോ ഏതെങ്കിലും ബാങ്കിലോ ഹാജരാക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ.

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൌകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}