• HOME
  • »
  • NEWS
  • »
  • money
  • »
  • MILMA HOLDS ALL TIME RECORD MILK AND YOGHURT SALES DURING ONAM

പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ; ഓണക്കാലത്ത് വിറ്റത് 80 ലക്ഷം ലിറ്റര്‍ പാല്‍

മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.

Milma

Milma

  • Share this:
    തിരുവനന്തപുരം: ഓണക്കാലത്ത് പാല്‍, തൈര് വില്‍പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. മുന്‍ വര്‍ഷത്തെക്കാള്‍ 6.64 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പന 32,81089 ലിറ്റര്‍ ആണ്.

    2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്റെ വര്‍ധന. തൈര് വില്‍പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതല്‍ 23 മില്‍മ വിറ്റത്.

    തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പന. 4.86 ശതമാനം വര്‍ധനവാണ് ഉണ്ടായത്. സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425മെട്രിക് ടണ്‍ നെയ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് കഴിഞ്ഞു.

    ഇത് കൂടാതെ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്‌സ്, പേട, ഫ്‌ളവേഡ് മില്‍ക്ക് തുടങ്ങിയവയും ഓണക്കാലത്ത് ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ മില്‍മയ്ക്കായി.

    ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

    ഇ ബുള്‍ജെറ്റ് യൂട്യൂബ് ചാനല്‍ ഉടമകളായ സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലിസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

    കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ ലിബിന്റെയും എബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലിസായിരുന്നു കോടതിയെ സമീപിച്ചത്. മയക്കുമരുന്ന് കടത്തില്‍ ഇരുവര്‍ക്കും ബന്ധള്ളതായി പൊലിസ് വാദത്തിനിടെ സംശയം പ്രകടിപ്പിച്ചിരുന്നു.

    അതുകൊണ്ട് ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പൊലിസ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവം കെട്ടിചമച്ചതാണ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

    മനപൂര്‍വം കുടുക്കാനുള്ള ശ്രമമാണ് തങ്ങള്‍ക്ക് എതിരെ നടക്കുന്നതെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ നേരത്തേ പറഞ്ഞിരുന്നു. നീക്കത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയയും ചില ഉദ്യോഗസ്ഥരുമാണ്. സാമൂഹ്യ പ്രതിബദ്ധതയോടെ വിഷയങ്ങളില്‍ ഇടപെട്ടതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നത് എന്നും യൂട്യൂബ് ചാനലില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ നേരത്തേ പ്രതികരിച്ചത്.

    ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തിലായിരുന്നു എബിന്‍ വര്‍ഗീസിന്റേയും ലിബിന്‍ വര്‍ഗീസിന്റേയും പ്രതികരണം.

    കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ ഇരുവരും കെട്ടിവെക്കണമെന്നും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും എന്നായിരുന്നു വ്യവസ്ഥ.

    ബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന കാരവന്റെ രജിസ്ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനുമാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് ചട്ടം 51(A) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിട്ടുള്ളത്.
    Published by:Jayesh Krishnan
    First published:
    )}